റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 26 മുതൽ മാർച്ച് 1 ഞായർ വരെ നാഗമ്പടം റ്റി.പി.എം കൺവൻഷൻ ഗ്...

റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 26 മുതൽ മാർച്ച് 1 ഞായർ വരെ നാഗമ്പടം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 35 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!