റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 19 മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക...

റ്റി.പി.എം കോഴിക്കോട് സെന്റർ കൺവൻഷൻ നാളെ മുതൽ

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 19 മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും.

വ്യാഴാഴ്ച വൈകിട്ട് 3 ന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്‌ത്ത് ഹോമിൽ നിന്നും കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്നതോടെ സെന്റർ കൺവൻഷന് തുടക്കമാകും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് സെന്ററിലെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെയും തമിഴ്നാട്ടിലെ ദൊവാല, കെയുന്നി കർണാടകയിലെ സിദ്ധാപൂർ തുടങ്ങിയ 30 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

സീനിയർ ശുശ്രൂഷകൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!