ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ

ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ പുതു തലമുറയെ ഇന്ന് കുറ്റപ്പെടുത്തുന്നവരാണ് സമൂഹത്തില്‍ അധികവും. കാരണം അത്രയ്ക്കു മലീമസമായ ...

ദൈവത്തിനു നന്ദിയുള്ളവരായിരിക്കാന്‍ മുതിര്‍ന്നവരേക്കാള്‍ ഇരട്ടി യുവാക്കളെന്ന് സര്‍വ്വേ

പുതു തലമുറയെ ഇന്ന് കുറ്റപ്പെടുത്തുന്നവരാണ് സമൂഹത്തില്‍ അധികവും. കാരണം അത്രയ്ക്കു മലീമസമായ ലോകത്താണ് നമ്മള്‍ ജീവ്ക്കുന്നതെന്നതുകൊണ്ട് മാത്രമാണ് അത്.

എന്നാല്‍ ക്രിസ്തുമസിനു തലേന്ന് ഗ്രേറ്റ്ഫുള്‍ ബ്രിട്ടന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് അതിശയകരമായ ഒരു ഫലമാണ്.

പഴയ തലമുറയെ അപേക്ഷിച്ച് യുവാക്കള്‍ക്ക് ദൈവത്തോട് നന്ദി കാട്ടാന്‍ സാദ്ധ്യത വളരെ കൂടുതലാണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നിയോഗിച്ച സര്‍വ്വേയില്‍ കണ്ടെത്തി.

18 മുതല്‍ 34 വയസ് വരെ പ്രായമുള്ളവരില്‍ 42 ശതമാനം പേര്‍ ദൈവത്തോട് നന്ദിയുള്ളവരാണെന്ന് കാണിക്കുന്നു. 55 വയസിനു മുകളിലുള്ളവരില്‍ ഇത് 22 ശതമാനം മാത്രമാണ്.

ഈ പ്രായത്തിലുള്ളവര്‍ പ്രപഞ്ചത്തോടോ പ്രകൃതിയോടോ ഉള്ള വിസ്മയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തി. 36 ശതമാനം പേര്‍ ആഴ്ചതോറും ഇത്തരം വികാരങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞു.

ആഴ്ചയിലൊരിക്കലെങ്കിലും ജീവിച്ചിരിക്കാന്‍ കഴിഞ്ഞതില്‍ അഗാധമായ നന്ദി തോന്നുന്നുവെന്ന് അഞ്ച് യുവാക്കളില്‍ ഒരാള്‍ (22 ശതമാനം) പറഞ്ഞു.

യുവാക്കള്‍ക്കിടയില്‍ ആത്മീയതയും മതപരവുമായ ജിജ്ഞാസയും വളര്‍ന്നു വരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പഠനം ജീവിതത്തില്‍ അര്‍ത്ഥവും ലക്ഷ്യവും നേടുന്നു.

യഥാര്‍ത്ഥ വിശ്വാസത്തിനും ലക്ഷ്യത്തിനും വേണ്ടിയുള്ള ദാഹത്തോടെ പള്ളിയില്‍ പോകുന്ന പുതിയ തലമുറകളെ നാം കാണുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിലെ ഡെബ്ബി ക്ളിന്റണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!