ചൊവ്വായില്‍ സമുദ്രമുണ്ടായിരുന്നതിന്റെ തെളിവുമായി ഗവേഷകര്‍
19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന പ്രഗത്ഭനായ ജ്യോതി ശാസ്ത്രജ്ഞരിലൊരാളായിരുന്നു ഗിയോവാനി ഷിയാപറേലി. ചൊവ്വായെ ദൂരദര്‍ശിനിയിലൂടെ നിരീക്ഷ്ച്ച് അദ്ദേഹം ചൊവ്വാ ഭൂപടം തയ്യാറാക്കിയിരുന്നു.
കടലും വന്‍കരയുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ആ ഭൂപടം. അതിന്റെ ആമുഖത്തില്‍ അദ്ദേഹം കുറിച്ചതിങ്ങനെ: അതൊരു ഊഷര ഭൂമിയല്ല, അതിനു ജീവനുണ്ട്. ചൊവ്വായുടെ ഉപരിതലത്തില്‍ താന്‍ കണ്ട തോടുകളെക്കുറിച്ച് അദ്ദേഹം ഏറെ വിവരിച്ചു.
കനാലെ എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അവിടന്നങ്ങോട്ട് ചൊവ്വായിലെ ജലത്തെക്കുറിച്ചും കടലിനെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രാന്വേഷണങ്ങള്‍ ആരംഭിക്കുകയാണ്.
ആ അന്വേഷണം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ചൈനയുടെ ഷുറോങ് റോവറിന്റെ കണ്ടെത്തലിലാണ്. പ്രാചീന കാലത്ത് ചൊവ്വായില്‍ സമുദ്രങ്ങള്‍ ഉണ്ടായിരുന്നതിന്റെ തെളിവുകളാണ് ആ വാഹനം കണ്ടെത്തിയിരിക്കുന്നത്.
ചൊവ്വയില്‍ ഒരു കാലത്ത് ജലമുണ്ടായിരുന്നുവെന്ന നിഗമനത്തില്‍ ഇത് എത്തിച്ചേര്‍ന്നു. ചൈനയുടെ ഷുറോങ് റോവര്‍ ദൌത്യം 2020 ലാണ് വിക്ഷേപിച്ചത്.
ജിയോവാനിയുടെ ഭൂപടത്തില്‍ ചൊവ്വായില്‍ ജലസാന്നിദ്ധ്യത്തിന് സാദ്ധ്യത കല്‍പ്പിക്കപ്പെട്ട യുട്യോപ്യ പ്ളാനീഷ്യ എന്നറിയപ്പെടുന്ന 3300 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഗര്‍ത്ത മേഖലയിലാണ് പേടകം ഇറങ്ങിയത്. റഡാര്‍ ഉപയോഗിച്ച് ചൊവ്വായുടെ ഉപരിതലത്തിന് 100 മീറ്റര്‍ താഴ്ചയില്‍ ഷുറോങ് റോവര്‍ സ്കാന്‍ ചെയ്തു.
ഈ പരിശോധനയിലാണ് ഭൂമിയിലെ കടല്‍ തീരത്തിനു സമാനമായ രൂപങ്ങള്‍ ഉപരിതലത്തിനു താഴെയുള്ളതായി കണ്ടെത്തിയത്. ചൊവ്വായില്‍ ജലസാന്നിദ്ധ്യം ഉണ്ടെന്നുള്ള നിഗമനം ഇന്നു തുടങ്ങിയതല്ല.
നേരത്തെ തന്നെ ഇത് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുണ്ട്. 450 കോടി വര്‍ഷം മുമ്പു വരെ ചൊവ്വായില്‍ ജലം ഉണ്ടായിരുന്നവെന്നാണിപ്പോള് കണ്ടെത്തിയിരിക്കുന്നത്. ഈ പഠനങ്ങളുടെ എല്ലാം അടിസ്ഥാനത്തില്‍ ശാസ്ത്രലോകം ഇത് ശരിവയ്ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ