കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു

കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു:  നാലില്‍ ഒരാള്‍ മദ്യപിക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ ഏറ്റവ...

കേരളത്തില്‍ മദ്യപന്മാര്‍ കൂടുന്നു: നാലില്‍ ഒരാള്‍ മദ്യപിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പുരുഷന്മാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ നാലില്‍ ഒരു പുരുഷന്‍ മദ്യപിക്കുന്നവനാണെന്നാണ് 2023-24 വര്‍ഷത്തെ സര്‍വ്വേ വ്യക്തമാക്കുന്നത്. 2019-20-ലെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരിലെ മദ്യപാന നിരക്കില്‍ 14 ശതമാനത്തിന്റെ ആപേക്ഷിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ 15 വയസിനു മുകളിലുള്ള പുരുഷന്മാരില്‍ 22.7 ശതമാനം പേരും മദ്യം കഴിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് ദേശീയ ശരാശരിയായ 18.9 ശതമാനത്തേക്കാള്‍ മുകളിലാണ് കേരളത്തിലെ നിരക്ക്. അതേസമയം കേരളത്തിലെ സ്ത്രീകളിലെ മദ്യപാന നിരക്ക് 0.3 ശതമാനം എന്ന വളരെ കുറഞ്ഞ നിരക്കിലാണ്.

രാജ്യത്തെ മദ്യപാനികളില്‍ ഒന്നാം സ്ഥാനത്ത് അരുണാചല്‍ പ്രദേശാണ്. (50.5 ശതമാനം). രണ്ടാമത് തെലുങ്കാന. ഈ പട്ടികയില്‍ 19-ാം സ്ഥാനത്താണ് കേരളം.
https://youtu.be/sY4gyEu-0HM?si=RxKTvxoodNdF8GRF

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
6 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!