ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജ് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും.

ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജ് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും.

Kerala

ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജ് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും.

കലയപുരം: ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജിന്റെ നാലാമത് ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും മാർച്ച് 7 ന് ശനിയാഴ്ച, കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ വെച്ച് നടന്നു.

പാസ്റ്റർ പി. എ. എബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഗ്രാജുവേഷൻ സർവീസിൽ പ്രിൻസിപ്പൽ റവ. സാം വർഗീസ് അധ്യക്ഷത വഹിച്ചു. ട്രാൻസ്ഫോർമേഷൻ ഇന്ത്യ മൂവ്മെന്റിന്റെയും (TIM), ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജിന്റെയും(TCC), സ്ഥാപക പ്രസിഡന്റ് റവ. ഡോ. ബിജു തോമസ് ആമുഖം സന്ദേശം നൽകി.

മുഖ്യാതിഥിയായ റവ. ഡോ. ജെയ്സൺ തോമസ് (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ & മെസാ ഗ്ലോബൽ കൺസൽട്ടന്റ് ) ഗ്രാജുവേഷൻ സന്ദേശം നൽകി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളായ ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെ പ്രതിനിധാനം ചെയ്യുന്ന 35 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ നൽകി.

ട്രിനിറ്റി ക്രിസ്റ്റ്യൻ കോളേജിന്റെ പ്രഘോഷക ശബ്ദവും, പ്രാരംഭസുവിനീർ പതിപ്പുമായ ‘ട്രാൻസ്ഫോർമ’ യുടെ പ്രകാശനം ഗ്രാജുവേഷൻ സർവീസിന്റെ ശ്രദ്ധേയമായ ഭാഗമായി മാറി.

റവ. ഡോ. ജെയ്‌സൺ തോമസ് പ്രകാശനം നിർവഹിക്കുകയും, ഐ.പി.സി മുൻ ജനറൽ സെക്രട്ടറിയും, നിലവിൽ ഐ.പി.സി കൊട്ടാരക്കര മേഖല വർക്കിംഗ് പ്രസിഡന്റുമായ റവ. സാം ജോർജ് അവർകൾ ആദ്യ കോപ്പി ഏറ്റുവാങ്ങി ഗ്രാജുവേഷൻ സർവീസിനോടൊപ്പം നടത്തപ്പെട്ട മിഷൻ കോൺഫറൻസിനെ പാസ്റ്റർ വിൽസൺ എബ്രഹാം അവർകളുടെ പ്രാർത്ഥനയോടെ ആരംഭിക്കുകയും, പാസ്റ്റർ ജോസ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ വഹിക്കുകയും, റവ. സാം ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ബിഹാറിൽ സമൂഹങ്ങളുടെയും വ്യക്തികളുടെയും സമൂല രൂപാന്തരം എന്ന ആത്മീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമേഷൻ പാസ്റ്റർ രാജു തോമസ് (സീനിയർ പാസ്റ്റർ, പൂനെ ഫെയ്ത് കമ്മ്യൂണിറ്റി ചർച്ച്) മുഖ്യ സന്ദേശം നൽകി.

ഡോ. രാജീവൻ എം. തോമസ്, ബ്ര. കെ. പി. തോമസ്, പാസ്റ്റർ തോമസ് മാത്യു, മാത്യു സാം, ഡി. അലക്സാണ്ടർ, ഫിന്നി മാത്യു, ജിം ജോയ് എന്നിവർ ബിരുദധാരികളെ അനുമോദിക്കയും, ആശംസകൾ അറിയിക്കുകയും ചെയ്തു.

തുടർന്ന് പാസ്റ്റർ പൊന്നച്ചൻ എബ്രഹാം നന്ദിപ്രകാശനം നടത്തി. പാസ്റ്റർ ഷിബു ജോർജിന്റെ സമാപന പ്രാർത്ഥനയോടും, റവ. സാം ജോർജ് അവർകളുടെ ആശീർവാദത്തോടും കൂടി ഗ്രാജുവേഷൻ സർവീസും മിഷൻ കോൺഫറൻസും അനുഗ്രഹമായി പര്യവസാനിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.