ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ്

ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ്
ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ് ന്യുയോര്‍ക്ക്: ജോലികാര്യത്തില്‍ മനുഷ്യര്‍ക്ക് തെറ്റുകളും വീഴ്ചകളും സംഭവിക്കാറുണ്ട്. ഇതിന്റെ തീവ്രത മനസ്സിലാക്കി ശിക്ഷാവിധി...

ജോലിയിലെ പാളിച്ച, എഐയെ പിരിട്ടുവിട്ട് സ്റ്റാര്‍ബക്സ്

ന്യുയോര്‍ക്ക്: ജോലികാര്യത്തില്‍ മനുഷ്യര്‍ക്ക് തെറ്റുകളും വീഴ്ചകളും സംഭവിക്കാറുണ്ട്. ഇതിന്റെ തീവ്രത മനസ്സിലാക്കി ശിക്ഷാവിധികളോ പിരിച്ചുവിടലുകളോ നടത്താറുമുണ്ട്.

എന്നാല്‍ മനുഷ്യന്റെ ജോലി നഷ്ടപ്പെടുത്തി പലയിടങ്ങളിലും കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യ തൊഴിലിടങ്ങള്‍ കൈയ്യടക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനിടയില്‍ രസകരമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള കമ്പനിയായ സ്റ്റാര്‍ബക്സ് എഐയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി വാര്‍ത്തകള്‍ വന്നു.

വടക്കേ അമേരിക്കയിലെ സ്റ്റോറുകളിലാണ് സ്റ്റാര്‍ബക്സ് എഐ ടെക്നോളജി നടപ്പിലാക്കിയത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റുകളുടെ ഇനങ്ങള്‍ തെറ്റായി എടുക്കുക, ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളെ തെറ്റായി മനസ്സിലാക്കുക തുടങ്ങിയവയിലാണ് കമ്പനി പ്രതിസന്ധി നേരിട്ടത്.

ഇതുമൂലം നിരവധി ഉല്‍പ്പന്നങ്ങള്‍ നശിക്കാനിടയായി. സംഭവത്തെത്തുടര്‍ന്ന് സ്റ്റാര്‍ബക്സ് തങ്ങളുടെ എഐ സാങ്കേതിക വിദ്യ പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
https://youtu.be/Rnn5sqXJCcc?si=KzPCGU0Nw_wcW8mN

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ