മരണത്തോടടുത്ത രോഗത്തില്‍നിന്നും ദൈവം വിടുവിച്ചു; സെലിബ്രിറ്റി ബ്ളോഗര്‍ 10 ലക്ഷം ഫോളോവേഴ്സിനു ബൈബിള്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നു

മരണത്തോടടുത്ത രോഗത്തില്‍നിന്നും ദൈവം വിടുവിച്ചു;  സെലിബ്രിറ്റി ബ്ളോഗര്‍ 10 ലക്ഷം ഫോളോവേഴ്സിനു ബൈബിള്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നു
മരണത്തോടടുത്ത രോഗത്തില്‍നിന്നും ദൈവം വിടുവിച്ചു; സെലിബ്രിറ്റി ബ്ളോഗര്‍ 10 ലക്ഷം ഫോളോവേഴ്സിനു ബൈബിള്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നു ഒരു കാലത്ത് സെലിബ്രിറ്റി ഗോസിപ്പുകള്‍ക്ക് പേര് ...
മരണത്തോടടുത്ത രോഗത്തില്‍നിന്നും ദൈവം വിടുവിച്ചു; സെലിബ്രിറ്റി ബ്ളോഗര്‍ 10 ലക്ഷം ഫോളോവേഴ്സിനു ബൈബിള്‍ ചിന്തകള്‍ പങ്കുവെയ്ക്കുന്നു ഒരു കാലത്ത് സെലിബ്രിറ്റി ഗോസിപ്പുകള്‍ക്ക് പേര് കേട്ട പ്രശസ്തനായിരുന്ന സെലിബ്രിറ്റി ബ്ളോഗര്‍ പെരസ് ഹില്‍ട്ടന്‍ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആഴമേറിയ ആത്മീയ അര്‍ത്ഥം തേടിയതിനുശേഷം താന്‍ ബൈബിള്‍ മുഴുവനും വായിച്ചുതുടങ്ങിയെന്ന് പറഞ്ഞു. സെപ്സിസ് ബാധിച്ച് 21 ദിവസം ആശുപത്രിയില്‍ കഴിഞ്ഞതായും പിന്നീട് ഡീപ് സിരത്രോംബോസിസ് ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഹില്‍ട്ടന്‍ വെളിപ്പെടുത്തി. തന്റെ ആശുപത്രി വാസത്തെ ''ദൈവിക ഇടപെടല്‍'' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആശുപത്രിയില്‍വച്ച് ദൈവം എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഹില്‍ട്ടന്‍ പര്ഞു. ദൈവം എന്നെ ഒന്നിലധികം തവണ തകര്‍ത്തു. മുമ്പത്തേക്കാളും ശക്തനും മികച്ചവനുമായി എന്നെ തിരികെ വളര്‍ത്തിയെടുക്കാന്‍... അദ്ദേഹം എടുത്തു പറഞ്ഞു. മരണത്തോടടുത്ത നിമിഷത്തില്‍ ദൈവം എന്നെ വീണ്ടെടുത്തു. വര്‍ഷങ്ങളായി ഞാന്‍ ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു. എന്റെ ഹൃദയം തുറന്ന് അവനെ ക്ഷണിച്ചു. ഇപ്പോള്‍ ദൈവം യാഥാര്‍ത്ഥ്യമാണെന്നും ദൈവം എന്നെ സ്നേഹിക്കുന്നുവൈന്നം എനിക്കറിയാം. ഹില്‍ട്ടന്‍ പറഞ്ഞു. ഇപ്പോള്‍ തന്റെ 10 ലക്ഷം ഫോളോവേഴ്സുമായി ബൈബിള്‍ ചിന്തകള്‍ പങ്കിടുന്നതിലേക്ക് കടന്നിരിക്കുന്നു. ദൈവം ചെയ്ത സൌഖ്യം, ഉപകാരങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കിടുക എന്ന ദൌത്യം ഹില്‍ട്ടന്‍ ചെയ്യുന്നു. https://youtu.be/jxS_iqvC3So?si=_K4Pc1khEp4SADIv
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ