കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം

കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം
കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം കഞ്ചാവ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്കപ്പെടുന്ന നാടിനു കൂടുതല്‍ ഞെട്ടലുളവാക്കുന്ന...
കഞ്ചാവ് ഉപയോഗം: ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടിയും സ്ട്രോക്കിനുള്ളത് നാലിരട്ടിയും എന്ന് പഠനം കഞ്ചാവ് കേസുകളുടെ വര്‍ദ്ധനവില്‍ ആശങ്കപ്പെടുന്ന നാടിനു കൂടുതല്‍ ഞെട്ടലുളവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറിരട്ടി കൂടുതലാണെന്ന് പഠനം. 50 വയസിനു താഴെയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ജേണലിലാണ് പഠന റിപ്പോരര്‍ട്ട്. 46 ലക്ഷം പേരുടെ ഡാറ്റാ അവലോകനം ചെയ്താണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടുള്ളത്. ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ആറ് മടങ്ങ് കൂടുതലാണെന്നതിനു പുറമേ സ്ട്രോക്കിനുള്ള സാദ്ധ്യത കഞ്ചാവ് വലിക്കുന്നവരില്‍ നാലിരട്ടി കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ക്ളിനിക്കല്‍ ഇന്‍സ്ട്രക്റ്ററും ബോസ്റ്റണിലെ സെന്റ് എലിസബത്ത് മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ മെഡിസിന്‍ റസിഡന്റമായ ഡോ. ഇബ്രാഹിം യാമലിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ആളുകള്‍ ചികിത്സ തേടി ഡോക്ടറെ കാണുമ്പോള്‍ സാധാരണായായി പുക വലിക്കാറുണ്ടോ? എന്നു ചോദിക്കുന്നതുപോലെ കഞ്ചാവു വലിക്കാറുണ്ടോ? എന്നു ചോദിക്കേണ്ടതുണ്ടെന്നു ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ആരോഗ്യാവസ്ഥയും ഹൃദയ സംബന്ധമായ അപകട സാദ്ധ്യത മനസ്സിലാക്കുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. കഞ്ചാവിലെ ടെട്ര ഹൈഡ്രോകനാബിനോള്‍ (ടിഎച്ച്സി) എന്ന വസ്തുക്കള്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് ഒരു തരം അനുഭൂതി നല്‍കുന്നു. കഞ്ചാവ് കത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ശ്വസകോശത്തിലെത്തുന്ന ടിഎച്ച്സി അവിടെനിന്നു രക്തത്തിലേക്കും ശേഷം മസ്തിഷ്ക്കത്തിലേക്കും എത്തും. അതിനുശേഷമാണ് ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് എത്തുന്നത്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ