രാവിലെ വൈകിവരെ ഉറങ്ങിയാലുള്ള ദോഷ ഫലങ്ങള്‍

രാവിലെ വൈകിവരെ ഉറങ്ങിയാലുള്ള ദോഷ ഫലങ്ങള്‍
രാവിലെ വൈകിവരെ ഉറങ്ങിയാലുള്ള ദോഷ ഫലങ്ങള്‍ പലരും ജോലിത്തിരക്കുകള്‍കൊണ്ടും, പുതു തലമുറ സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നതിന്റെ ഫലമായും രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഇതേത...
രാവിലെ വൈകിവരെ ഉറങ്ങിയാലുള്ള ദോഷ ഫലങ്ങള്‍ പലരും ജോലിത്തിരക്കുകള്‍കൊണ്ടും, പുതു തലമുറ സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നതിന്റെ ഫലമായും രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഇതേത്തുടര്‍ന്ന് രാവിലെയും പലരും വൈകിത്തന്നെയാണ് ഉണരാരുള്ളതും. ഇതിന് ഉച്ച വരെയുള്ള ഉറക്കം എന്നു കളിയാക്കി വിളിക്കാറുമുണ്ട്. പതിവായി ഈ ശീലം ഉള്ളവര്‍ക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ സ്ഥിതി സ്ഥിരമായി ആറു മാസത്തേക്കു തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥത്തെ തകിടം മറിക്കും. ഉറക്കം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, ഉപാപജയ പ്രവര്‍ത്തനം, ജാഗ്രത എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഈ ജീവശാസ്ത്ര ക്ളോക്കാണ്. മാത്രമല്ല 7 മുതല്‍ 9 മണിക്കൂര്‍ വരെയുള്ള ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും വൈകിയാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ പ്രതിസന്ധികള്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് മുംബൈയിലെ ഗ്ളെനീഗിള്‍സ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ പറയുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ