വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ

Breaking News Middle East Top News

വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: റോമിലെ പൊതുപണം അപഹരിക്കുന്ന അഴിമതിക്കാരായ അധികാരികള്‍ക്കെതിരെ പോപ്പ് മാര്‍പാപ്പയുടെ പ്രതിഷേധം.

 

പുതുവര്‍ഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് പോപ്പ് വത്തിക്കാനിലെ അഴിമതിക്കും കുറ്റവാളികള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. വത്തിക്കാനില്‍ ആത്മീയവും ധാര്‍മ്മികവുമായ ഉണര്‍വ്വ് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പാവപ്പെട്ടവരെ സംരക്ഷിക്കുക എന്നത് സഭയുടെ മുഖമുദ്രയാണ്. റോം സ്വന്തം നഗരമാണെന്ന് നടിച്ച് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് ലജ്ജാകരമാണെന്ന് പോപ്പ് പറഞ്ഞു. അന്യ നാടുകളില്‍നിന്നെത്തുന്ന പാവപ്പെട്ടവര്‍ക്കായുള്ള ഫണ്ട് വന്‍തോതില്‍ വെട്ടിക്കുന്നുവെന്നും ദരിദ്ര പ്രവാസികളെ കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്ന മാഫിയ സംഘങ്ങള്‍ വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്നുവെന്നും നേരത്തേ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നൂറിലേറെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരം മാഫിയകളുമായി ബന്ധമുണ്ടെന്നും മാദ്ധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു.

Leave a Reply

Your email address will not be published.