27 വര്‍ഷം കോള കുടിച്ച യുവതിക്ക് സംഭവിച്ചത്

27 വര്‍ഷം കോള കുടിച്ച യുവതിക്ക് സംഭവിച്ചത്

Europe

27 വര്‍ഷം കോള കുടിച്ച യുവതിക്ക് സംഭവിച്ചത്
ലണ്ടന്‍ ‍: സ്ഥിരമായി സോഫ്റ്റ് ഡ്രിങ്കുകളും കോളകളുമൊക്കെ കുടിച്ചാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിയാത്തവരല്ല പുതു തലമുറ.

എന്നാല്‍ അറിഞ്ഞിട്ടും ഇവയ്ക്ക് അഡിക്ടായവര്‍ അനേകരാണ്. ഇത്തരത്തില്‍ അടിമപ്പെട്ടുപോയ ഒരു യുവതിക്കു സംഭവിച്ചതാണ് വാര്‍ത്തയായത്. ശീതള പാനീയ അഡിക്ഷനെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട ഒരു ഇംഗ്ളീഷ് വെബ്സൈറ്റിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്.

ലണ്ടനിലെ ലോക പ്രശസ്ത കോള നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് തനിക്കുള്ള ദുരനുഭവം പങ്കുവെച്ചത്. 27 വര്‍ഷം തുടര്‍ച്ചയായി കോള ഉപയോഗിച്ചതോടെ തന്റെ 14 പല്ലുകള്‍ നഷ്ടമായതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല പലവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. കഫീന്‍ അടങ്ങിയതിനാല്‍ രക്ത സമ്മര്‍ദ്ദം കൂടി. ഉത്ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളുണ്ടായതായി യുവതി പറയുന്നു.

പല്ല് തേഞ്ഞുപോവുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. കോള നിര്‍മ്മാണ കമ്പനിയിലെ ജോലിയാണ് തനിക്ക് ഈ അവസ്ഥയുണ്ടാക്കിയതെന്നും അവര്‍ പറയുന്നു. ജീവനക്കാരിക്ക് ജോലിക്കിടയില്‍ എത്ര വേണമെങ്കിലും കോള കുടിയ്ക്കുന്നതിനുള്ള സൌകര്യം അവിടെയുണ്ട്. ആ അവസ്ഥ താന്‍ ഉപയോഗിച്ചുവെന്നും യുവതി പറയുന്നു.