മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി

മതനിന്ദാ കുറ്റം: പാക്കിസ്ഥാന്‍ ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി വാഷിംഗ്ടണ്‍ ഡി.സി.: മതനിന്ദാകുറ്റം ആരോപിച്ച് വര്‍ഷങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 40 പേരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അന്തര്‍ദ്ദേശീയ മതസ്വാതന്ത്യ്രം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം. മതനിന്ദാകുറ്റം ചുമത്തി അസിയ ബീവി എന്ന ക്രൈസ്തവ വീട്ടമ്മയെ 8 വര്‍ഷത്തോളം ജയിലില്‍ പാര്‍പ്പിച്ചിരുന്നു. അവരെ കുറ്റ വിമുക്തമാക്കിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുപോലെ […]

Continue Reading
ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി

ചൈനയില്‍ പോലീസ് അതിക്രമം; 60 വിശ്വാസികള്‍ക്ക് പരിക്കേറ്റു, ബൈബിളുകള്‍ കുഴിച്ചുമൂടി ഹെനാന്‍ ‍: ചൈനയില്‍ മെഗാ ചര്‍ച്ചില്‍ ചൈനീസ് പോലീസ് അതിക്രമിച്ചു കയറി വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാലയത്തിനു നാശനഷ്ടം വരുത്തുകയും ബൈബിളുകള്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ അനുപിങ് നഗരത്തിലെ ട്രൂ ജീസസ് ചര്‍ച്ചിലാണ് അതിക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ജനുവരി മാസം 4-ന് നടന്ന സംഭവം ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമം ഏപ്രില്‍ 10-നാണ് പുറത്തു വിട്ടത്. ഷി ചെങ് കൌണ്ടിയിലെ ഡപ്യൂട്ടി ഗവര്‍ണറിന്റെ […]

Continue Reading
ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു

ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു

ഏകാധിപത്യഭരണ രാജ്യത്ത് ദൈവസഭകള്‍ ശക്തമായി വളരുന്നു പ്യോങ്യാങ്: വടക്കന്‍ കൊറിയ എന്ന ഏകാധിപത്യഭരണ രാജ്യത്ത് സുവിശേഷത്തിനു വാതില്‍ അടയുന്നു എന്ന ധാരണ കര്‍ത്താവ് മാറ്റുന്നു. ദൈവസഭകള്‍ രഹസ്യമായി രാജ്യത്ത് വളരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വടക്കന്‍ കൊറിയ, ചൈന മുതലായ ക്രൈസ്തവ പീഢിത രാഷ്ട്രങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍ണര്‍സ്റ്റോണ്‍ മിസിസ്ട്രീസ് ഇന്റര്‍ നാഷണല്‍ എന്ന മിഷണറി സംഘടനയുടെ നേതാവ് പാസ്റ്റര്‍ പീറ്റര്‍ കിം ആണ് ദൈവ പ്രവര്‍ത്തിയുടെ അളവറ്റ സ്നേഹം വെളിപ്പെടുത്തിയത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കോ, ക്രൈസ്തവ ആരാധനകള്‍ക്കോ […]

Continue Reading
എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു

എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു

എത്യോപ്യയില്‍ 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ത്തു ഹലാബ കുലിട്ടോ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ക്രൈസ്തവരുടെ 10 ആരാധനാലയങ്ങള്‍ മുസ്ളീം മതമൌലിക വാദികള്‍ തകര്‍ത്തു തരിപ്പണമാക്കി. ഇതില്‍ ഒരെണ്ണം തീവെച്ചും നശിപ്പിച്ചു. ഫെബ്രുവരി 9-ന് ശനിയാഴ്ച തെക്കന്‍ എത്യോപ്യയിലെ ഹലാബ കുലിട്ടോ നഗരത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങളാണ് ഇടിച്ചു നിരത്തിയത്. പ്രദേശത്തെ ഒരു മുസ്ളീം മോസ്ക്കിനു ബോംബിട്ടു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചശേഷം പ്രദേശവാസികളായ മുസ്ളീങ്ങളെ സംഘടിപ്പിച്ചായിരുന്നു ക്രൈസ്തവ ആരാധനായലങ്ങള്‍ വ്യാപകമായി നശിപ്പിച്ചത്. ചര്‍ച്ചുകള്‍ക്കുള്ളിലെ ഫര്‍ണീച്ചറുകള്‍ , […]

Continue Reading
ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു

ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു

ലോകത്ത് 9 ക്രൈസ്തവരില്‍ ഒരാള്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെടുന്നു കാലിഫോര്‍ണിയ: 2018-ല്‍ ലോകത്ത് 218 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങള്‍ക്കിരയായതായും, 2019-ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ചതായും അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് യു.എസ.എ.യുടെ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവരില്‍ 12 പേരില്‍ ഒരാള്‍ പീഢനങ്ങളെ നേരിടുന്നു. അതില്‍ 9 പേരില്‍ ഒരാള്‍ അതിക്രൂരമായി പീഢനങ്ങളെ നേരിടുന്നതായി വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കില്‍ […]

Continue Reading
നൈജീരിയ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കടുന: നൈജീരിയായില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 26-ന് ചൊവ്വാഴ്ച മധ്യവടക്കന്‍ നൈജീരിയായിലെ കടുന സംസ്ഥാനത്താണ് ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 32 ക്രൈസ്തവര്‍ മരണമടഞ്ഞത്. കജുറുവിലെ മാറോകരാഫി ഗ്രാമത്തില്‍ രാവിലെ ആറു മണിയോടുകൂടി ജിഹാദികളായ 400 ഫുലാനി മുസ്ളീങ്ങള്‍ ക്രൈസ്തവ ഗ്രാമമായ ഇവിടേക്ക് അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഗ്രാമത്തില്‍നിന്നും ഓടി രക്ഷപെടുകയുണ്ടായി. അക്രമികള്‍ […]

Continue Reading
ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു

ഒരു കുടുംബത്തിനുവേണ്ടി സഭ 96 ദിവസം പ്രാര്‍ത്ഥിച്ചു; രാജ്യ തീരുമാനം മാറ്റി മറിച്ചു ഹാഗിയു: ദൈവമക്കളുടെ നിരന്തരമായ പ്രാര്‍ത്ഥനയും ആരാധനയുംകൊണ്ട് ഭരണകൂടത്തിന്റെ തീരുമാനങ്ങളെ മാറ്റി മറിച്ച നിരവധി സംഭവങ്ങള്‍ ബൈബിളില്‍ കാണുവാന്‍ സാധിക്കുന്നു. അതിലൊരു സംഭവം നെതര്‍ലാന്റിലുമുണ്ടായി. ഒരൊറ്റ കുടുംബത്തിനുവേണ്ടി ദൈവമക്കള്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കു തീരുമാനം മാറ്റേണ്ടിവന്നതാണ് വാര്‍ത്തയായത്. അര്‍മേനിയന്‍ സ്വദേശിയായ ഹയാര്‍പി തമ്രാസിയന്‍ (21) എന്ന യുവതിയും കുടുംബവുമാണ് ദൈവസന്നിധിയിലെത്തിയ പ്രാര്‍ത്ഥനയുടെ മറുപടിക്കര്‍ഹരായവര്‍ ‍. തമ്രാസിനും കുടുംബവും 9 വര്‍ഷം മുമ്പാണ് അര്‍മേനിയായില്‍നിന്നും […]

Continue Reading
പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത

പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത

പിസയിലെ ചെരിഞ്ഞ ഗോപുരം നേരെയാവുന്നതായി വാര്‍ത്ത ലോകപ്രശസ്തമായ ഇറ്റലിയിലെ പിസാഗോപുരം നിവരുന്നതായി വാര്‍ത്ത. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് എഞ്ചിനീയര്‍ റോബര്‍ട്ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നത്. 57 മീറ്റര്‍ ഉയരമുള്ള ഗോപുരം ചെരിയുന്നതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് ശാസ്ത്ര ലോകത്തെ കുഴയ്ക്കുകയാണ്. 1173-ലാണ് പിസാ കത്തിഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1370-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഗോപുരം അപകടനിലയിലായതിനെത്തുടര്‍ന്ന് 1990 മുതല്‍ 11 വര്‍ഷത്തോക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു. […]

Continue Reading
കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

കോംഗോയില്‍ 2 പാസ്റ്റര്‍മാരുള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു ബേനി: മധ്യ അമേരിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍മാരെയും വിശ്വാസികളെയും വീടു കയറി വധിച്ചു. നവംബര്‍ 10, 11 ദിവസങ്ങളില്‍ കിഴക്കന്‍ കോംഗോയിലെ ബേനി പട്ടണത്തിനു സമീപമുള്ള ഗ്രാമങ്ങളില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ അലയഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) നടത്തിയ ആക്രമണ സംഭവങ്ങളിലാണ് പാസ്റ്റര്‍മാരും വിശ്വാസികളും കൊല്ലപ്പെട്ടത്. നവംബര്‍ 10-ന് ബേനിയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മായാമേയ ഗ്രാമത്തില്‍ നിന്നും പാസ്റ്റര്‍ കൌസ കൌലി യോസുവ, മകള്‍ […]

Continue Reading
പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം വെള്ളം കുടിക്കുന്നതു നല്ല ശീലമാണ്. വീടുകളിലും യാത്രകളിലും നാം അതു മുടക്കാറില്ല. ദൂരയാത്രകളില്‍ സൌകര്യാര്‍ത്ഥം പ്ളാസ്റ്റിക് കുപ്പികളിലാണ് ഭൂരിഭാഗം ആളുകളും വെള്ളം കുടിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് മാരഗ രോഗങ്ങളായേക്കാം. കടകളില്‍നിന്നും വാങ്ങിയ മിനറല്‍ വാട്ടറിന്റെയോ സോഫ്റ്റ് ഡ്രിങ്കിന്റെയോ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം ശേഖരിച്ചുവെച്ചു കുടിക്കുന്നത് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മിനറല്‍ വാട്ടര്‍ ‍, സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ […]

Continue Reading