ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കുരുതി അബുജ: നൈജീരിയായില്‍ ക്രിസ്തുമസ് ദിനത്തില്‍ നേരത്തെ ബന്ദികളാക്കിവെച്ചിരുന്ന ക്രൈസ്തവരുള്‍പ്പെടെ 11 പേരെ ഭീകരര്‍ തലവെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി. നൈജീരിയായിലെ ഇസ്ളാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കന്‍ പ്രവിശ്യ എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണ് ക്രൂരകൃത്യം ചെയ്തത്. 10 ക്രിസ്താനികളും ഒരാള്‍ മുസ്ളീമുമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഐ.എസ്. തലവന്മാരായ അബുബക്കര്‍ അല്‍ ബാഗ്ദാദി, അബ്ദുള്‍ ഹസ്സന്‍ അല്‍ മുജാഹിര്‍ എന്നിവര്‍ നേരത്തെ വധിക്കപ്പെട്ടതിനു പ്രതികാരമാണെന്നു സംഘടന അറിയിച്ചു. വടക്കു കിഴക്കന്‍ നൈജീരിയായിലെ ബോര്‍ണോ സംസ്ഥാനത്താണ് സംഭവം നടന്നതായി കരുതുന്നത്. […]

Continue Reading
2019-ല്‍ നൈജീരിയായില്‍ രക്തസാക്ഷികളായത് 1000 ക്രൈസ്തവര്‍

2019-ല്‍ നൈജീരിയായില്‍ രക്തസാക്ഷികളായത് 1000 ക്രൈസ്തവര്‍

2019-ല്‍ നൈജീരിയായില്‍ രക്തസാക്ഷികളായത് 1000 ക്രൈസ്തവര്‍ ലണ്ടന്‍ ‍: ‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്ന മുദ്രാവാക്യത്തില്‍ തീവ്രവാദികളുടെ വാളിനും തോക്കിനും ഇരകളായി രക്തസാക്ഷികളായ ക്രൈസ്തവരുടെ എണ്ണം 1000 എന്ന് റിപ്പോര്‍ട്ട്. യു.കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ഹുമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റ് സ്ഥാപകനും യു.കെ. പാര്‍ലമെന്റ് അംഗവുമായ ബാറോണസ് കോക്സാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. നവംബര്‍ 18-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2019 ജനുവരി ആദ്യം മുതല്‍ നവംബര്‍ വരെ മാത്രമുള്ള […]

Continue Reading

പിവൈസി പ്രസ് റിലിസ്

പിവൈസി പ്രസ് റിലിസ് *മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നത് രാജ്യത്തിന് അപകടം: മന്ത്രി കെ.ടി.ജലീൽ* തിരുവനന്തപുരം: മതവും രാഷ്ട്രിയവും കൂട്ടിക്കുഴക്കുന്നത് ആധുനിക ഇന്ത്യയെ അപകടത്തിലേക്ക് നയിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷദിനത്തോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിൽ സംഭവിക്കാത്ത കാര്യമാണിത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടികൾ തികഞ്ഞ അവജ്ഞയോടെ ജനം തള്ളിക്കളയേണ്ടതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കമ്മിഷൻ ചെയർമാൻ പി.കെ.ഹനീഫ, […]

Continue Reading
റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു

റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു

റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു ലോക പ്രശസ്ത ജർമെൻ സുവിശേഷ പ്രാസംഗീകൻ റെയിനാൾഡ് ബൊങ്കെ( 79)നിത്യതയിൽ പ്രവേശിച്ചു, കഴിഞ്ഞ 60 വർഷമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവവചനം പ്രഘോഷിച്ചു, നിത്യതയുടെ തീരത്ത് എത്തി. പൂർണ വിവരങ്ങൾ പിന്നീട്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് വിയോഗം വിവരം ലോകത്തെ അറിയിച്ചത്. https://web.facebook.com/evangelistreinhardbonnke/posts/10162745024200258?__tn__=K-R

Continue Reading
കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍

കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍

കൃത്രിമ രക്തം നിര്‍മ്മിച്ചതായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍ ടോക്കയോ: ഇനി രോഗികള്‍ക്കും മുറിവേറ്റവര്‍ക്കും രക്തത്തിനു ക്ഷാമം വരില്ലെന്ന പ്രതീക്ഷയുമായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍ ‍. മനുഷ്യന്റെ ഏതു ശരീരത്തിനും അനുയോജ്യമായ കൃത്രിമ രക്തം നിര്‍മ്മിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ടോക്കോറോ സാവയിലെ നാഷണല്‍ ഡിഫന്‍സ് മെഡിക്കല്‍ കോളേജിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍. ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനിടയില്‍ 10 മുയലുകളിലാണ് പരീക്ഷണം നടത്തിയത്. മുയലുകളിലെ രക്തം നീക്കിയശേഷം കൃത്രിമ രക്തം പകര്‍ന്നപ്പോള്‍ 6 മുയലുകള്‍ ജീവിതത്തിലേക്കു മടങ്ങിവന്നു. മറ്റു ജന്തുക്കളിലും കൂടുതല്‍ […]

Continue Reading
ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയില്‍ 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി പാലു: ഇന്തോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും നാശം വിതച്ച സ്ഥലത്ത് ആരാധനാലയങ്ങള്‍ നഷ്ടപ്പെട്ട സ്ഥാനത്ത് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട് 12 ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. 2018 സെപ്റ്റംബറിലാണ് പ്രമുഖ നഗരമായ പാലുവിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും നാശം വിതച്ചത്. 2,256 പേര്‍ മരിക്കുകയും 70,000 വീടുകളും 300 ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തകര്‍ന്നടിയുകയുമായിരുന്നു. പാലുവിലും സിഗി ജില്ലയിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കൃത്യം ഒരു […]

Continue Reading
റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി

റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി

റവ. ഡോണ ബാറട്ട് എജി ചര്‍ച്ച് ജനറല്‍ സെക്രട്ടറി, ചരിത്രത്തില്‍ ആദ്യമായി നേതൃസ്ഥാനത്ത് വനിത മിഷൌറി: അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ 105 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത സഭയുടെ നേതൃസ്ഥാനത്ത്. ഒഹിയോയിലെ സഭാ ശുശ്രൂഷകയായ ഡോണ ബാറട്ട് (59) ആണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡോണയുടെ മുന്‍ഗാമി നേതൃസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എജി. സഭയുടെ അമേരിക്കയിലെ മിഷൌറി സ്റ്റേറ്റിലെ സ്പ്രിംഗ്ഫീല്‍ഡിലെ സഭാ ആസ്ഥാനത്തു നടന്ന […]

Continue Reading
പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു

പത്തു വര്‍ഷമായി ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്ത ഗ്രാമം; ശാസ്ത്രജ്ഞര്‍ പഠനം ആരംഭിച്ചു വാര്‍സോ: പോളണ്ടിലെ മീഷെ ഒഡ്സാന്‍സ്കി എന്ന ഗ്രാമം ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ്. വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിക്കുന്ന ഈ ഗ്രാമത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി ആണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല. പിറന്നു വീഴുന്നതു മുഴുവന്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രം. അഗ്നിശമന സേന വോളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 96 വീടുകള്‍ മാത്രമുള്ള ഗ്രാമത്തെ പ്രതിനിധീകരിച്ച് പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്തതോടെയാണ് പെണ്‍കുട്ടികളുടെ മാത്രം ജനനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെത്തുടര്‍ന്ന് […]

Continue Reading
ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ

ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ

ലോകാവസാനം പ്രവചിച്ച് വിശ്വാസികളെ പറ്റിച്ച ദുരുപദേശയ്ക്ക് ജയില്‍ ശിക്ഷ സോള്‍ ‍: ലോകം അവസാനിക്കാന്‍ പോകുന്നു എന്ന് വിശ്വസിപ്പിച്ച് 400 അനുയായികളെ ഫിജിയിലേക്കു കടത്തി ഒളിവില്‍ പാര്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്ത ദക്ഷിണ കൊറിയയിലെ ദുരുപദേശ സഭയുടെ സീനിയര്‍ പാസ്റ്റര്‍ ഷിന്‍ ഓക്ജുവിനാണ് കോടതി ആറു വര്‍ഷം തടവുശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍ ‍,ബാലപീഢനം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ദക്ഷിണ കൊറിയന്‍ കോടതി ശിക്ഷ വിധിച്ചത്. താന്‍ സ്ഥാപിച്ച ഗ്രേസ് റോഡ് ചര്‍ച്ച് എന്ന സഭയിലെ വിശ്വാസികളായിരുന്നു തട്ടിക്കൊണ്ടുപോകലിന് […]

Continue Reading
അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു

അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു

അള്‍ജീറിയ: പ്രതികൂലങ്ങളിലും 10 വര്‍ഷത്തിനിടയില്‍ 50 മടങ്ങ് വിശ്വാസികള്‍ വര്‍ദ്ധിച്ചു അള്‍ജിയേഴ്സ്: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീറിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദൈവസഭകള്‍ ശക്തമായി. വിശ്വാസികളുടെ എണ്ണത്തില്‍ 50 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒരു കാലത്ത് റോമന്‍ ഓട്ടോണമസ്, ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇന്നത്തെ 95% ആളുകളും മുസ്ളീങ്ങളാണ്. ന്യൂനപക്ഷങ്ങള്‍ മാത്രമായ ക്രൈസ്തവര്‍ വളരെ പ്രതികൂലങ്ങളെയും ഭീഷണികളെയും അതിക്രമങ്ങളെയും അതിജീവിച്ചാണ് നിലനില്‍ക്കുന്നത്. എന്നിട്ടും ദൈവസഭകള്‍ ശക്തമായി വളരുന്നു. 2008-ല്‍ രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 10,000 മാത്രമായിരുന്നു. 2015-ല്‍ […]

Continue Reading