യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

യു.എസ്. സുവിശേഷ സഭാ നേതാക്കള്‍ സൌദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി റിയാദ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരും, സുവിശേഷ സഭാ നേതാക്കളും സൌദി അറേബ്യ കിരീട അവകാശി മുഹമ്മദ് ബിന്‍ സാല്‍മാനെ സന്ദര്‍ശിച്ചു കൂടിക്കഴ്ച നടത്തി. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇസ്ളാമിക രാഷ്ട്രമായ സൌദി മറ്റു മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്യ്രത്തിനു നിയന്ത്രണങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമുള്ള രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. പ്രമുഖ സുവിശേഷ ഗ്രന്ഥകാരന്‍ ജോയല്‍ റോസണ്‍ […]

Continue Reading

ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന്

ശാരോന്‍ ഫെല്ലോഷിപ്പ് റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും 23-ന് ദുബായ്: ശാരോന്‍ ഫെല്ലോഷിപ്പ് യു.എ.ഇ. റീജിയന്‍ സംയുക്ത ആരാധനയും സമ്മേളനവും നവംബര്‍ 23-നു വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ റാസല്‍ഖൈമ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമ ജസ്സീറ ചര്‍ച്ച് കോമ്പൌണ്ട്, സെന്റ് ആന്റണി ഓഫ് പദാവ ചര്‍ച്ച് ബെയ്സ്മെന്റ് ഹാളില്‍ നടക്കും. മിനിസ്റ്റേഴ്സ് കൌണ്‍സില്‍ ‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി ഡോ. ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നല്‍കും. […]

Continue Reading

ആയിരക്കണക്കിനു ഫുലാനി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ആയിരക്കണക്കിനു ഫുലാനി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക് കടുന: ലോകത്ത് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നായ നൈജീരിയ എന്ന ആഫ്രിക്കന്‍ രാഷ്ട്രത്തിലെ പ്രമുഖ ഇസ്ളാമിക ഗോത്ര വിഭാഗമാണ് ഫഉലാനി വംശക്കാര്‍ ‍. ഇവര്‍ രാജ്യത്തെ ക്രൈസ്തവരെ അപകടകരമാംവിധം ആക്രമിച്ച് കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതേ ഗോത്ര വിഭാഗത്തില്‍നിന്നും ആയിരങ്ങള്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നതും വാര്‍ത്തയാകുന്നു. ഈ വര്‍ഷംതന്നെ 2000ത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഫുലാനി മുസ്ളീങ്ങള്‍ പൊതുവെ കന്നുകാലികളെ മേയ്ചു സഞ്ചരിച്ചു ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളാണ്. ഇവര്‍ ക്രൈസ്തവ […]

Continue Reading

യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു

യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു പെന്‍സില്‍വാനിയ: യു.എസിലെ യഹൂദ സിന്നഗോഗില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 11 മരണം. 3 പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്കു പരിക്കേറ്റു. ഒക്ടോബര്‍ 27-ന് പ്രാദേശിക സമയം രാവിലെ പത്തിനു പെന്‍സില്‍വാനിയായിലെ പിറ്റ്സ് ബര്‍ഗിലെ സ്ക്വിറല്‍ ഹില്ലിലെ ദ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിന്നഗോഗിലാണ് ആക്രണണം നടന്നത്. ശനിയാഴ്ച പതിവുപോലെ ശബത്ത് ചടങ്ങു നടക്കുന്നതിനിടെ തോക്കുമായെത്തിയ റോബര്‍ട്ട് ബോഡേഴ്സ് (46) എന്നയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് […]

Continue Reading

ജയോത്സവമായി നടത്തുന്ന ക്രിസ്തു ഡോ.പി.എസ്.ഫിലിപ്പ് റിയാദ്:

ജയോത്സവമായി നടത്തുന്ന ക്രിസ്തു ഡോ.പി.എസ്.ഫിലിപ്പ് റിയാദ്: ഏ.ജി.സെൻട്രൽ റീജിയൻ്റെ നേതൃത്വത്തിൽ റിയാദിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധന 2018 ഒക്ടോബർ 5 വെള്ളിയാഴ്ച രാവിലെ നടന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ.സി.റ്റി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഏ.ജി.മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട് ഡോ.പി.എസ്.ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ഒരു ദൈവപൈതലിനെ ജയോത്സവമായി നടത്തുന്ന ക്രിസ്തുവിൽ ആശ്രയിക്കുവാനുള്ള ആഹ്വാനത്തോട് കൂടെയുള്ള സന്ദേശം വിശ്വാസി സമൂഹത്തെ ആത്മീയ ഉത്തേജനത്തിലേക്കു നയിക്കുന്നതായിരുന്നു. പാസ്റ്റർ.റെജി ഓതറ സങ്കീർത്തനം വായിച്ചു സന്ദേശം നൽകുകയും പാസ്റ്റേഴ്സ് […]

Continue Reading

യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം

യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം യെരുശലേം: യിസ്രായലില്‍ യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാലയത്തില്‍ യാഥാസ്ഥിതികരായ യഹൂദന്മാരുടെ അതിക്രമം. യിസ്രായേലിലെ 6-ാമത്തെ ഏറ്റവും വലിയ നഗരമായ അഷ് ദോദിലെ ബേത്ത് ഹല്ലേല്‍ (ഹൌസ് ഓഫ് പ്രെയ്സ്) ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് രണ്ടു യഹൂദ യാഥാസ്ഥിതികരായ രണ്ടു പേര്‍ സ്രേ പെയിന്റുകൊണ്ട് അധിക്ഷേപിച്ച് എഴുതിയത്. “മിഷണറിമാര്‍ രാജ്യത്തിന് അപകടം” തുടങ്ങിയ വാചകങ്ങളാണ് ആരാധനാലയത്തിന്റെ മുമ്പിലും വശങ്ങളിലുമായി കാണുന്ന ഗ്ളാസ്സ് വാതിലുകളില്‍ […]

Continue Reading

സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം

സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം മഹര്‍ദ്ദേ: വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഹമാ പ്രവിശ്യയിലെ മഹര്‍ദ്ദേ നഗരത്തില്‍ ക്രൈസ്തവ ജനവാസ കേന്ദ്രത്തില്‍ സിറിയന്‍ വിമത തീവ്രവാദി ഗ്രൂപ്പായ അല്‍ഖ്വയ്ദ ബന്ധമുള്ള ജിഹാദികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു മാതാവും 3 കുട്ടികളും അവരുടെ വലിയമ്മയും രണ്ടു സഹോദരിമാരും മറ്റു 3 പേരും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവര്‍ താമസിക്കുന്ന സ്ഥലമാണ് ദുരന്തത്തിനിരയായ […]

Continue Reading

ദൈവത്തിനെതിരായി സാത്താന്‍ പറഞ്ഞത് കുറിച്ചുവെച്ച ലിപിയുടെ അര്‍ത്ഥം പുറത്ത്

ദൈവത്തിനെതിരായി സാത്താന്‍ പറഞ്ഞത് കുറിച്ചുവെച്ച ലിപിയുടെ അര്‍ത്ഥം പുറത്ത് റോം: 346 വര്‍ഷങ്ങള്‍ക്കു മുമ്പ് ദേഹത്ത് സാത്താന്‍ പ്രവേശിച്ച കന്യാസ്ത്രീ കുറിച്ചുവെച്ച കത്തിന്റെ ലിപിയുടെ അര്‍ത്ഥം പുറത്തു വന്നു. ലോകത്താര്‍ക്കും പരിചയമില്ലാത്തൊരു ഭാഷയിലായിരുന്നു കത്ത്. 1676 ആഗസ്റ്റ് 11-ന് നടന്ന ഈ സംഭവത്തിന്റെ നിഗൂഢതയുടെ ചുരുള്‍ ഒരു സംഘം ഗവേഷകരാണ് അഴിച്ചത്. ഇറ്റലിയിലെ ലഡം സയന്‍സ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഏറെ നാളത്തെ പരിശ്രമത്തിന്റെ ഒടുവിലാണ് ലിപി കമ്പ്യൂട്ടറിന്റെ സഹായത്തോടെ വായിച്ചെടുത്തത്. ഇറ്റലിയിലെ പ്രമുഖ നഗരമായിരുന്ന […]

Continue Reading

ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍

ബൈബിളിലെ സോദോം യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം ആണെന്ന് ഗവേഷകര്‍ അമ്മാന്‍ ‍: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സോദോം പട്ടണം ഇപ്പോഴത്തെ യോര്‍ദ്ദാനിലെ ടാള്‍ എല്‍ ഹമ്മാം എന്ന സ്ഥലമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍. വേരിത്താസ് ഇന്റര്‍നാഷണല്‍ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയുടെ ഡയറക്ടറായ ഡോ. സ്റ്റീവന്‍ കോളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി നടത്തി വന്ന പര്യവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍. താന്‍ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 13 മുതല്‍ 19 വരെയുള്ള […]

Continue Reading

യേശുക്രിസ്തു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തി

യേശുക്രിസ്തു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തി യെരുശലേം: യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് ആദ്യം ചെയ്ത അത്ഭുത പ്രവര്‍ത്തിയായ കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയതായി ഗവേഷകര്‍ ‍. യോഹന്നാന്റെ സുവിശേഷത്തില്‍ രണ്ടാം അദ്ധ്യായം 1-11 വരെ വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ദിവ്യ അത്ഭുതം നടന്ന ഇതുവരെ കേട്ടു കേള്‍വി മാത്രമുള്ള സ്ഥലമാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വടക്കന്‍ യിസ്രായേലിലുള്ള നഗരമായ കാര്‍ഫര്‍ കാനായിലെ വെഡ്ഡിംഗ് […]

Continue Reading