ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന്

ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന്

ഐപിസി ജനറല്‍ ഇലക്ഷന്‍ ഒക്ടോബര്‍ 23-ന് കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറല്‍ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23-ന് കുമ്പനാട്ട് നടക്കും. ആഗസ്റ്റ് 6-ന് സഭാ ആസ്ഥാനത്തു നടന്ന ജനറല്‍ കൌണ്‍സിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, ട്രഷറാര്‍ എന്നിങ്ങനെ അഞ്ച് ഔദ്യോഗിക സ്ഥാനങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. പുതിയ കൌണ്‍സിലിലേക്കുള്ള അംഗങ്ങളെ ലോകമെങ്ങുമുള്ള ഐ.പി.സി. റീജിയനുകളില്‍ നിന്ന് ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ മുന്‍ ഇലക്ഷന്‍ […]

Continue Reading
ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്റർ

ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്റർ

പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്ററിൽ വൻ പ്രതികരണം തിരുവല്ല: തകർന്നടിഞ്ഞ നാടിനെ പുനരുദ്ധരിക്കാനുള്ള യത്നത്തിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ല എന്ന് ഉറപ്പിക്കുന്നതാണ് തിരുവല്ല മഞ്ഞാടിയിൽ തുടങ്ങിയ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷൻ സെന്റർ. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) തുടങ്ങിയ കളക്ഷൻ സെന്ററിലേക്ക് ആദ്യ ദിനം തന്നെ പുതുവസ്ത്രങ്ങളുടെ പ്രവാഹം. പൊതു അവധി ദിവസമായ വ്യാഴാഴ്ച്ചയും (ഓഗസ്റ്റ് 15) സെന്റർ പ്രവർത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫോണിലൂടെ അറിയിച്ചാൽ അവശ്യസാധനങ്ങളും (ഭക്ഷ്യം, […]

Continue Reading
പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ

പെന്തക്കോസ്തു സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ശുപാര്‍ശ തിരുവനന്തപുരം: പെന്തക്കോസ്തു സഭകളെ ക്രൈസ്തവ വിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സി.എസ്.ഐ., പെന്തക്കോസ്തു വിഭാഗങ്ങള്‍ അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കമ്മീഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് ചെയര്‍മാന്‍ പി.കെ. ഹനീഫ കൈമാറി. പെന്തക്കോസ്തു വിഭാഗങ്ങള്‍ ഇതുവരെയായി ഉപയോഗിച്ചു വരുന്നതും പെര്‍മിറ്റുള്ളതുമായ ശവക്കോട്ടകളില്‍ ‍, സെല്‍ […]

Continue Reading
മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍

മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടത് 187 കുഞ്ഞുങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ 2015-മുതല്‍ 2018 വരെ 187 കുഞ്ഞുങ്ങളെ അമ്മമാര്‍ ഉപേക്ഷിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ ആണ്‍കുട്ടികള്‍ 95, പെണ്‍കുട്ടികള്‍ 92. അമ്മ തൊട്ടിലില്‍നിന്നും കണ്ടെത്തിയത് 77 കുഞ്ഞുങ്ങളെയാണ്. നിയമസഭയിലാണ് മന്ത്രി ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

Continue Reading
പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു തിരുവല്ല: ചരിത്ര നിയോഗത്തിന് തുടക്കം കുറിച്ചു കൊണ്ട് മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രസ്ഥാനമായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. മാർച്ച് മൂന്നിന് വടശേരിക്കരയിൽ നടന്ന സ്നേഹ സംഗീതം പ്രോഗ്രാമിൽ ഡോ. ബ്ലസൻ മേമന പിവൈസി പ്രസിഡണ്ട് പാ.ലിജോ കെ. ജോസഫിൽ നിന്ന് ആദ്യത്തെ അംഗത്വം സ്വീകരിച്ചു. സമ്മേളനത്തിൽ ജന.സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ പ്രവർത്തന വിശദികരണം നടത്തി.പിവൈസി അഡ്മിനിസ്ട്രേറ്റർ പാ.റെണാൾഡ് കെ സണ്ണി നേതൃത്വം നൽകി. സഭയിൽ […]

Continue Reading
സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍

സാമ്പത്തിക ബുദ്ധിമുട്ട്: അവിവാഹിത പെന്‍ഷന്‍ വേണമെന്ന് കന്യാസ്ത്രീകള്‍ തിരുവനന്തപുരം: അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് കന്യാസ്ത്രീകള്‍ രംഗത്തുവന്നു. മുട്ടട സെന്റ് ആന്‍സ് കോണ്‍വന്റിലെ വയോധികരായ കന്യാസ്ത്രീകളാണ് അപേക്ഷയുമായി തിരുവനന്തപുരം കോര്‍പ്പറേഷനെ സമീപിച്ചത്. തങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മരുന്നിനും മറ്റുമായി നല്ല ചെലവു വരുന്നുണ്ടെന്നും അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്ന് ഇവര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. 60 വയസ്സു കഴിഞ്ഞ കന്യാസ്ത്രീക്കു നിലവില്‍ വാര്‍ദ്ധ്യക്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങള്‍ മൂലം വിവാഹിതരാകാന്‍ സാധിക്കാത്തവര്‍ക്ക് പ്രതിമാസം 1100 […]

Continue Reading
ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി

ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി

ഐപിസി സണ്ടേസ്കൂള്‍ പാഠപുസ്തകം പുറത്തിറക്കി കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ പുതുക്കിയ പാഠ്യ പദ്ധതി പ്രകാരമുള്ള ഏഴാം ക്ലാസിലെ പാഠപുസ്തകം പുറത്തിറങ്ങി. നഴ്സറി വണ്‍ ‍, 8,9,10,12 എന്നീ ക്ലാസുകളിലെ പുനഃപ്രസിദ്ധീകരണവും നടത്തി. അസോസിയേഷന്റെ ചുമതലയില്‍ ആദ്യ പതിപ്പുകളായി ഇറങ്ങുന്ന 13,14,15 ക്ലാസുകളിലെ ഇംഗ്ളീഷ് പാഠപുസ്തകം ജനുവരി രണ്ടാം വാരം കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും. പതിനാലം ക്ലാസിലെ മലയാള പുസ്തകവും ജനുവരിയില്‍ പുനഃപ്രസിദ്ധീകരിക്കും. ഡയറക്ടര്‍ കുര്യന്‍ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പാസ്റ്റര്‍ ജെയിംസ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി […]

Continue Reading
95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍

95-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍ കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കും. “വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും” എന്നതാണ് കണ്‍വന്‍ഷന്‍ തീം. കണ്‍വന്‍ഷനോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രിയില്‍ പ്രമുഖ പെന്തക്കോസ്ത് സഭകളുടെ നേതാക്കള്‍ പങ്കെടുക്കുകയും ലഘു സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ചൊവ്വാഴ്ച പകല്‍ ഹെബ്രോന്‍ ബൈബിള്‍ കോളേജ് ഗ്രാഡുവേഷന്‍ ‍, വ്യാഴാഴ്ച […]

Continue Reading
പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍

പിവൈപിഎ സംസ്ഥാന ക്യാമ്പ് അടൂരില്‍ കുമ്പനാട്: സംസ്ഥാന പിവൈപിഎ 71-ാമത് ക്യാമ്പ് ഡിസംബര്‍ 26-28 വരെ അടൂര്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററിറില്‍ നടക്കും. പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വില്‍സന്‍ ജോസഫ്, കെ.സി. തോമസ്, സാം ജോര്‍ജ്ജ്, ഫിലിപ്പ് പി. തോമസ്, ഷിബു സാമുവേല്‍ ഡാളസ് എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, സണ്ണി കുര്യന്‍ ‍, പ്രിന്‍സ് തോമസ് റാന്നി, വി.പി. ഫിലിപ്പ്, സൈമണ്‍ ചാക്കോ, ജോ തോമസ് എന്നിവര്‍ റിസോഴ്സ് […]

Continue Reading
മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം

മുഖപക്ഷമില്ലാത്ത നിത്യ ജീവിതം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും നിയന്ത്രിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനും ചില മത സംഘടനകള്‍ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതി ഈ അടുത്ത കാലത്തായി ഏറ്റവും വര്‍ദ്ധിക്കുകയും ചെയ്തു. മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ജനപ്രതിനിധികളേയും നിശ്ചയിക്കുന്നത് ഇത്തരം മത സംഘടനകളാണെന്നുള്ള ചിന്ത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. കേരത്തില്‍ ഏതു മുന്നണികള്‍ ഭരിക്കണമെന്ന് തീരുമാനിക്കുന്നതും എം.എല്‍ ‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും മറ്റ് പ്രതിനിധികളും കൂടുതലും തങ്ങളുടെ മതത്തില്‍ നിന്നുള്ളവരാകണമെന്നു വാദിക്കുന്നവരാണ് പ്രമുഖ […]

Continue Reading