ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല

ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രായപരിധി ബന്ധിതമായ അര്‍ബുദ രോഗ നിരക്ക് വര്‍ദ്ധിക്കുന്നില്ലെന്നു പഠനം. അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ശരാശരി നിരക്കില്‍ 26 വര്‍ഷമായി മാറ്റം ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നൂറോളം മെഡിക്കല്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശരാശരി ഇന്ത്യാക്കാരുടെ ആയുര്‍ ദൈര്‍ഘ്യം കൂടിയതും അര്‍ബുദ നിരക്ക് വര്‍ദ്ധിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പഠനം പറയുന്നു. 1990-2018-വരെയുള്ള കാലഘട്ടമാണ് പഠനനത്തിനു വിധേയമാക്കിയത്. ഗര്‍ഭാശയ അര്‍ബുദം ഒഴികെ മറ്റു കാന്‍സറുകളുടെ എണ്ണം മിസോറാമിലൊഴികെ […]

Continue Reading

യു.പി.യിലെ മെഗാ ചര്‍ച്ചിന്റെ പാസ്റ്റര്‍ക്കും 270 വിശ്വാസികള്‍ക്കുമെതിരെ കേസ്

യു.പി.യിലെ മെഗാ ചര്‍ച്ചിന്റെ പാസ്റ്റര്‍ക്കും 270 വിശ്വാസികള്‍ക്കുമെതിരെ കേസ് ജോന്‍പൂര്‍ ‍: ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ഒരു ദൈവസഭയാണ് ജീവന്‍ ജ്യോതി സത്സങ് (പ്രാര്‍ത്ഥനാ കേന്ദ്ര ചര്‍ച്ച്). ജോന്‍പൂര്‍ ജില്ലയിലെ ബുലാന്ദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മെഗാ ചര്‍ച്ചില്‍ പതിവായി 500 മുതല്‍ 7000 വിശ്വാസികളാണ് ആരാധനയ്ക്കായി കടന്നു വരാറുള്ളത്. പാസ്റ്റര്‍ ദുര്‍ഗ്ഗാ പ്രസാദ് യാദവാണ് ഈ സഭയുടെ ശുശ്രൂഷകന്‍ ‍. കഴിഞ്ഞ ആഗസ്റ്റ് മാസം ആദ്യവാരത്തില്‍ പ്രദേശ വാസികളായ ചില ഹൈന്ദവ മതമൌലിക വാദികള്‍ എത്തി […]

Continue Reading

തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി

തമിഴ്നാട്ടില്‍ സഭാഹാള്‍ അഗ്നിക്കിരയായി കാഞ്ചിപുരം: കാഞ്ചിപുരം ജില്ലയിലെ സിങ്കനകുപ്പത്തെ കിഗ്ഡം ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളാണ ഒരു സംഘം സുവിശേഷ വിരോധികള്‍ തീവെച്ചു നശിപ്പിച്ചത്. 11-ന് 8-മണിക്ക് പാസ്റ്റര്‍ അരുള്‍ രൂബേന്‍ പാറമങ്കേരിയില്‍ (37) ബൈബിള്‍ ക്ളാസ്സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വരികയും ചര്‍ച്ച് ഹാളിനു തീവെച്ചെന്ന വിവരം അറിഞ്ഞപ്പോള്‍ 20 മിനിറ്റുകൊണ്ട് സ്ഥലത്തെത്തി. അപ്പോള്‍ ആരാധനാ ഹാള്‍ കത്തിക്കൊണ്ടിരിക്കുന്ന രംഗമാണ് കാണുന്നത്. പാസ്റ്ററും ചില വിശ്വാസികളും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക്

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തിനുനേരെ ആക്രമണം, 20 പേര്‍ക്ക് പരിക്ക് പ്രതാപ്ഗഡ്: ഉത്തര്‍പ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരിക്കെ സുവിശേഷ വിരോധികളായ ഹിന്ദു മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 2-ന് പ്രതാപ്ഗഡ് ജില്ലയിലെ റായ്കഷ്പൂര്‍ ഗ്രാമത്തിലെ പാസ്റ്റര്‍ റാംകുമാര്‍ ഗൌതം (42) നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടുകൂടി തദ്ദേശവാസികളായ 30 ഓളം വരുന്ന ചില ഹിന്ദുക്കള്‍ പ്രാര്‍ത്ഥനാ യോഗം നടന്ന ഹാളിനുള്ളിലേക്ക് അതിക്രമിച്ചു കടന്നു തടിക്കഷണവും വടികളുമായി പാസ്റ്റര്‍മാരെയും […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു

സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു ദുംക: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് മിഷണറിമാരടക്കം 16 പേരെ പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ 5-ന് വ്യാഴാഴ്ച വൈകിട്ട് ദുംക ജില്ലയിലെ ശികാരിപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫൂല്‍ പഹാരി ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാനെത്തിയവരെയാണ് ഗ്രാമമുഖ്യന്‍ രമേശ് മുര്‍മുവിന്റെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീകളടക്കമുള്ള 25 പേരടങ്ങുന്ന മിഷണറി സംഘം ഭവന സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ഗ്രാമവാസികളായ […]

Continue Reading

തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി

തമിഴ്നാട്ടില്‍ പാസ്റ്ററേയും മകനെയും തല്ലിച്ചതച്ചു, ചര്‍ച്ച് പണി തടസ്സപ്പെടുത്തി കരൂര്‍ ‍: തമിഴ്നാട്ടില്‍ സഭാഹാള്‍ നിര്‍മ്മാണം തടസ്സപ്പെടുത്തി പാസ്റ്ററെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. കരൂര്‍ ജില്ലയിലെ തോഡില്‍പേട്ടയിലെ പാസ്റ്റര്‍ ജയശീലന്‍ നടരാജനെയും (50) മകന്‍ സാമുവേലിനെയുമാണ് ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടി അനുഭാവി മര്‍ദ്ദിച്ചത്. പാസ്റ്റര്‍ ജയശീലന്‍ തോഡില്‍പേട്ടയില്‍ സ്വന്തമായി വസ്തുവാങ്ങി സഭാഹാള്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 6 വര്‍ഷംകൊണ്ട് ഏറെക്കുറെ പണികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലത്തിനു സമീപമുള്ള ഒരു മദ്യശാലയുടെ ഉടമസ്ഥനും ആര്‍ ‍.എസ്സ് .എസ്സ്. […]

Continue Reading

അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി

അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കും-മുഖ്യമന്ത്രി ഇറ്റാനഗര്‍ ‍: അരുണാചല്‍ പ്രദേശില്‍ നേരത്തെ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന ബില്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പേമഖണ്ഡു. കഴിഞ്ഞ ദിവസം കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രേംഭായി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്തരിച്ച ഹെന്‍ട്രി ഗയ്ക്വാഡ് എന്ന കത്തോലിക്കാ മിഷണറിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബി.ജെ.പി. നേതാവും ബുദ്ധമത വിശ്വാസികൂടിയായ മുഖ്യമന്ത്രി. പേമഖണ്ഡു. 1978-ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം നിരോധിക്കുവാന്‍ അടുത്ത നിയമ സഭാ സമ്മേളനത്തില്‍ ബില്‍ […]

Continue Reading

യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു

യു.പി.യില്‍ പാസ്റ്ററെ മര്‍ദ്ദിച്ചശേഷം പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചു മുസഫര്‍നഗര്‍ ‍: യു.പി.യില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിവന്ന പാസ്റ്ററെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ വ്യാജ പരാതി നല്‍കി അറസ്റ്റു ചെയ്യിച്ചു. മുസഫര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സര്‍ധാനയില്‍ പാസ്റ്റര്‍ പാസ്റ്റര്‍ ദീവേന്ദര്‍ പ്രകാശിനു (68) നേരെയാണ് ആക്രമണം ഉണ്ടായത്. ദീവേന്ദര്‍ സര്‍ധാനയിലെ ചില വീടുകളില്‍ സുവിശേഷം അറിയിക്കാനെത്തി. വിവരം അറിഞ്ഞെത്തിയ ഒരു സംഘം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ദീവേന്ദറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ചില പ്രദേശ […]

Continue Reading

ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം

ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ആദിവാസി സമൂഹത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവര്‍ക്കും മറ്റു മതങ്ങളിലേക്കു പോയവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള സംവരണ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയെന്ന് പ്രാദേശിക ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. റാഞ്ചി എഡീഷനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രഭാത് ഖബര്‍ എന്ന പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ആദിവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും സംവരണ ആനുകൂല്യങ്ങളും ആദിവാസികളില്‍നിന്നു മറ്റു മതങ്ങളിലേക്കു പോയവര്‍ക്കു നല്‍കാനാവില്ലെന്നുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ […]

Continue Reading

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി

കാണ്ഡമല്‍ കലാപം: കൊല്ലപ്പെട്ട 14 ക്രൈസ്തവരുടെ വിധവമാര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഹൈക്കോടതി ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡിഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ വിധവമാര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്ന് ഒഡിഷ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 10 വര്‍ഷം മുമ്പു നടന്ന ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങളില്‍ 6,000 ത്തോളം ക്രൈസ്തവ കുടുംബങ്ങളെ അത് ബാധിക്കുകയുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനനു പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ ‍, ആരാധനാലയങ്ങള്‍ എന്നിവ തകര്‍ക്കുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്തു. […]

Continue Reading