തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും

തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും

തലയില്‍ എണ്ണ തേപ്പ് ഗുണവും ദോഷവും പിറന്നുവീണ കാലം മുതല്‍ മനുഷ്യന്‍ തലയില്‍ എണ്ണ തേക്കുന്ന സമ്പ്രായത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ചെറുപ്രായം മുതല്‍ വാര്‍ദ്ധക്യ അവസ്ഥയില്‍ വരെ തലയില്‍ എണ്ണ തേക്കുന്നത് പലര്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. നിരവധി എണ്ണകള്‍ ഉണ്ടെങ്കിലും തലയില്‍ തേക്കുവാന്‍ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്. തലയില്‍ എണ്ണ തേക്കുന്നതുമൂലം ഒരുപാടു ഗുണങ്ങളുണ്ട്. തലയ്ക്കും ശരീരമാസകലത്തിനും കുളിര്‍മ്മ നല്‍കുന്നു. തലമുടിയ്ക്ക് ബലവും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. തലമുടിയ്ക്കുള്ളില്‍ പേന്‍ ‍, പ്രാണികള്‍ എന്നിവ വസിക്കാതിരിപ്പാന്‍ സഹായിക്കുന്നു. […]

Continue Reading
അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം

അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം

അമിതവണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിന് സാദ്ധ്യതയെന്ന് പഠനം പൊണ്ണത്തടി ഫാറ്റി ലിവറിനുള്ള സാധ്യതയേറെയെന്ന് പഠനം. പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ അഞ്ചിലൊരാള്‍ക്ക് ഫാറ്റി ലിവര്‍ കാണപ്പെടുന്നു. എന്നാല്‍ അമിത വണ്ണം ഉള്ളവരില്‍ അഞ്ചില്‍ നാലുപേര്‍ക്ക് ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രമേഹ രോഗികള്‍ക്കും ഫാറ്റി ലിവര്‍ സാദ്ധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹ രോഗികളിലാണിത്. പ്രമേഹം നിയന്ത്രണ വിധേയമാകുമ്പോള്‍ കരളില്‍ കൊഴുപ്പിന്റെ തോത് കുറയാറുണ്ട്. രക്താതി സമ്മര്‍ദ്ദം ഉള്ളവരില്‍ ഫാറ്റി […]

Continue Reading
പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം

പ്ളാസ്റ്റിക് കുപ്പികളിലെ വെള്ളംകുടി മാരക രോഗങ്ങള്‍ ഉണ്ടാക്കിയേക്കാം വെള്ളം കുടിക്കുന്നതു നല്ല ശീലമാണ്. വീടുകളിലും യാത്രകളിലും നാം അതു മുടക്കാറില്ല. ദൂരയാത്രകളില്‍ സൌകര്യാര്‍ത്ഥം പ്ളാസ്റ്റിക് കുപ്പികളിലാണ് ഭൂരിഭാഗം ആളുകളും വെള്ളം കുടിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത് മാരഗ രോഗങ്ങളായേക്കാം. കടകളില്‍നിന്നും വാങ്ങിയ മിനറല്‍ വാട്ടറിന്റെയോ സോഫ്റ്റ് ഡ്രിങ്കിന്റെയോ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം ശേഖരിച്ചുവെച്ചു കുടിക്കുന്നത് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. മിനറല്‍ വാട്ടര്‍ ‍, സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികളുടെ അടിവശത്തോ […]

Continue Reading
വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം

വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം

വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം ആയുര്‍വേദത്തിലെയും നാട്ടുവൈദ്യത്തിലെയും പ്രധാനപ്പെട്ട ഒരു ദിവ്യ ഔഷധമാണ് ആടലോടകം. ഈ സസ്യത്തിന്റെ ഇല, പൂവ്, വേര് എന്നിവയ്ക്ക് അപാരമായ ഔഷധഗുണമുണ്ട്. ചുമ, തുമ്മല്‍ ‍, കഫക്കെട്ട്, ശ്വാസം മുട്ടല്‍ ‍, ആസ്ത്മ എന്നിവയ്ക്കും, പനി, ഛര്‍ദ്ദി, വായുക്ഷോഭം, വയറുവേദന എന്നിവയ്ക്കും ഉത്തമ ഔഷധമാണ്. ആടലോടകത്തിന്റെ ഇടിച്ചു പിഴിഞ്ഞ നീര് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ശ്വാസം മുട്ടല്‍ ഇല്ലാതാകും. എത്ര പഴക്കമേറിയ പനിയും ചുമയും ആടലോടകം കഷായം പൂര്‍ണ്ണ ശമനം നല്‍കും. ചുമ […]

Continue Reading
ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം

ചുമയും കഫക്കെട്ടും മാറാന്‍ വീട്ടില്‍ത്തന്നെ പരിഹാരം ഏതു കാലാവസ്ഥയിലും മനുഷ്യനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് ചുമയും കഫക്കെട്ടും. ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകിച്ച് മഞ്ഞുകാലം തുടങ്ങിയതോടെ ചുമയും കഫക്കെട്ടും വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. ഇവ രണ്ടിനും നമ്മുടെ വീട്ടില്‍ത്തന്നെ പരിഹാരമുണ്ട്. ഒന്നാമതായി ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഉപ്പുവെള്ളം കവിള്‍ക്കൊള്ളുക എന്നുള്ളത്. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പു ചേര്‍ക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ആശ്വാസം ലഭിക്കുന്നതിന് ഉതകും. എന്നാല്‍ […]

Continue Reading
വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍ നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. ശരീരത്തിലെമ്പാടും ഓക്സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ളോബിനാണ്. ഹീമോഗ്ളോബിന്റെ ഉദ്പാദനം കൂടുന്നതോടെ രക്ത സഞ്ചാരവും മെച്ചപ്പെടുന്നു. വെണ്ടയ്ക്കായിലുള്ള ഇരുമ്പും ഫോളേറ്റും ഹീമോഗ്ളോബിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുള്ള രക്ത സഞ്ചാരം മെച്ചപ്പെടുത്തുന്നതു മുടി വളര്‍ച്ചയ്ക്കു സഹായകരമാണ്. താരന്റെ വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവ കുറയും. വീട്ടു വളപ്പില്‍ വിഷരഹിതമായി കൃഷി ചെയ്തു വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. എണ്ണെയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് […]

Continue Reading

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും ഇല വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറി സസ്യമാണ് ചീര. ജീവകം എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു കലവറയാണ് ചീരച്ചെടി. ഇന്ത്യയില്‍ വിവിധ തരം ചീരകള്‍ സാധാരണയായി കണ്ടുവരുന്നു. പെരുഞ്ചീര, മുള്ളന്‍ ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവ അവയില്‍ ചിലതു മാത്രമാണ്. ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% […]

Continue Reading

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ‍; മനുഷ്യരെ ക്യാന്‍സര്‍ ബാധിക്കില്ലെന്നു പഠനം ന്യുയോര്‍ക്ക്: മൊബൈല്‍ ഫോണുകള്‍ പുറത്തു വിടുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ മൂലം മനുഷ്യര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു പഠനം നടത്തിയ ദ ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ പ്രോട്ടക്ക്ഷന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. നേരത്തെ യു.എസ്. ദേശീയ ടോക്സികോളജി പ്രോഗ്രാം (എന്‍ ‍.ടി.പി.) യുടെ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എലികളില്‍ ക്യാന്‍സറിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. 10 […]

Continue Reading

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍ കറുത്തപൊന്നായ കുരുമുളകിന്റെ ഗുണവിശേഷങ്ങള്‍ അനവധിയാണ്. നാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാണ് ആ ദിവസം തുടങ്ങുന്നത്. എന്നാല്‍ തിളപ്പിച്ചാറിയ ഒരു ഗ്ളാസ്സ് വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്തതോ, അല്ലെങ്കില്‍ കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ളാസ്സ് വെള്ളമോ കുടിക്കുകയാണെങ്കില്‍ ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നേടാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുരുമുളകുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉദ്പ്പാദിപ്പിക്കാന്‍ പ്രേരണ ഉണ്ടാക്കുന്നു. ഈ […]

Continue Reading

തുളസിയില മികച്ച ദിവ്യ ഔഷധം

തുളസിയില മികച്ച ദിവ്യ ഔഷധം തുളസിച്ചെടികള്‍ ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കുറവാണ്. ഉടമസ്ഥര്‍ അറിഞ്ഞുകൊണ്ടുതന്നെ നട്ടുവളര്‍ത്തി പരിപാലിക്കുന്ന ഈ ദിവ്യ ഔഷധച്ചെടിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയാവുന്നതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ തുളസിയില സഹായിക്കും. ശാസ്ത്രവും ഈ വസ്തുത അംഗീകരിക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റീബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും തുളസിയില സഹായകരമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള തുളസിയിലയുടെ അപാര കഴിവാണ് വിവിധതരം വൈറസ് ബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചു കഴിക്കുന്നതു ശീലമാക്കിയാല്‍ പനിയും, ജലദോഷവും, ചുമയുമൊക്കെ വിട്ടുമാറും. […]

Continue Reading