കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി

കനാന്‍ ദേശം ഒറ്റു നോക്കി വന്ന ചിത്രം വര്‍ണ്ണിച്ച പുരാതന മൊസ്സൈക് ഗലീലയില്‍ കണ്ടെത്തി ഗലീല: യഹോവയുടെ കല്‍പ്പനപ്രകാരം മോശ പാരാന്‍ മരുഭൂമിയില്‍ നിന്നും കനാന്‍ ദേശം ഒറ്റു നോക്കാനായി അയയ്ക്കപ്പെട്ട യിസ്രായേല്‍ മക്കളുടെ മടങ്ങി വരവിനെ ചിത്രീകരിച്ച മൊസ്സൈക് ഗവേഷകര്‍ യിസ്രായേലിലെ ഗലീലയില്‍നിന്നും കണ്ടെത്തി. പുരാതന യെഹൂദ താമസ കേന്ദ്രങ്ങളിലൊന്നായ ഹക്കോകിലെ പഴയ യഹൂദ സിന്നഗോഗിലാണ് മൊസൈക്. അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ചാപ്പല്‍ ഹില്‍ പ്രൊഫസര്‍ ജോഡി മഗ്നസ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് ഗലീലയില്‍ […]

Continue Reading

മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു

മ്യാന്‍മറില്‍ 18 മാസത്തിനിടയില്‍ 60 ചര്‍ച്ചുകള്‍ തകര്‍ത്തു കച്ചിന്‍ ‍: പട്ടാള ഭരണം തുടരുന്ന മ്യാന്‍മറില്‍ (ബര്‍മ്മ) കഴിഞ്ഞ 18 മാസത്തിനിടയില്‍ ക്രൈസ്തവരുടെ 60 ആരാധനാലയങ്ങള്‍ സൈന്യം തകര്‍ക്കുകയുണ്ടായി. തകര്‍ത്ത ക്രിസ്ത്യാന്‍ ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ചിലയിടങ്ങളില്‍ ബുദ്ധമത പഗോഡകള്‍ (ക്ഷേത്രങ്ങള്‍ ‍) നിര്‍മ്മിക്കുകയും ചെയ്തു. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമാണ് കൂടുതല്‍ അതിക്രമങ്ങളും നീതി നിഷേധങ്ങളും ഉണ്ടാകുന്നത്. അതിക്രമങ്ങള്‍ കൂടുതലും നടക്കുന്നത് കച്ചിന്‍ സംസ്ഥാനത്താണ്. കച്ചിനിലെ ജനസംഖ്യയില്‍ 95 ശതമാനവും […]

Continue Reading

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി

അമേരിക്ക യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നും പിന്മാറി വാഷിംഗ്ടണ്‍ ‍: ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ മനുഷ്യാവകാശ സമിതിയില്‍നിന്നു അമേരിക്ക പിന്മാറിയതായി യു.എന്നിലെ യു.എസ്. സ്ഥാനാപതി നിക്കിഹേലി അറിയിച്ചു. യിസ്രായേലിനെതിരെ സമിതിയുടെ നിലപാടിനെ ഹേലി രൂക്ഷമായി വിമര്‍ശിച്ചു. യിസ്രായേലിനെ ഒറ്റപ്പെടുത്തി യു.എന്‍ സമിതി അടുത്ത കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക കടുത്ത എതിര്‍പ്പ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് രാജി പ്രഖ്യാപനത്തിലൂടെ പ്രകടിപ്പിച്ചത്. യിസ്രായേല്‍ ചില രാഷ്ട്രങ്ങളോട് മനുഷ്യാവകാശ ലംഘനങ്ങള്‍ കാട്ടുന്നു എന്നാരോപിച്ചാണ് യിസ്രായേലിനെതിരെ യു.എന്‍ സമിതി നിലപാടുകള്‍ എടുക്കുന്നത്. […]

Continue Reading

അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം

അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം കാറ്റലോണിയ: അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം. കേട്ടാല്‍ അത്ഭുതം തോന്നുന്നു അല്ലേ? സംഭവം ശരി തന്നെയാണ്. സ്പെയിനിലെ കാറ്റലോണിയായിക്കടുത്തുള്ള ഗരോട്ടസ എന്ന ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഏകദേശം 11,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടത്തെ ഭൂവല്‍ക്കത്തില്‍ ഒരു വലിയ വിള്ളല്‍ സംഭവിച്ചു. ആ വിള്ളലിലൂടെ കുഴമ്പു രൂപത്തിലുള്ള ലാവ പുറത്തേക്ക് പ്രവഹിച്ചു. ഈ ലാവ അടിഞ്ഞുകൂടി ഇവിടത്തെ താഴ്വരയില്‍ 600 മീറ്റര്‍ ഉയരമുള്ള ഒരു മലതന്നെ രൂപംകൊണ്ടു. ഈ മലയുടെ […]

Continue Reading

യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

യേശുക്രിസ്തു എങ്ങനെ ക്രൂശിക്കപ്പെട്ടു? ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ യേശുക്രിസ്തു എങ്ങനെയാണ് ക്രൂശിക്കപ്പെട്ടതെന്ന് ശാസ്ത്രീയമായി തെളിയിച്ചതായി ഗവേഷകര്‍ ‍. 2000 വര്‍ഷം മുമ്പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥികൂടമാണ് ഖനനത്തില്‍ കണ്ടെടുത്തത്. ഇതോടെ യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ഒടുവില്‍ ശാസ്ത്രീയ തെളിവുകളുണ്ടായിരിക്കുകയാണെന്ന് ഗവേഷകര്‍ വാദിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിനു പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ക്രൂശീകരണം എന്ന വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവു നല്‍കുന്ന ഒരു വ്യക്തിയുടെ […]

Continue Reading

ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു

ചൈനയില്‍ ബൈബിള്‍ സെമിനാരിയില്‍ പാസ്റ്ററെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു ജിയാങ്സു: ചൈനയില്‍ ബൈബിള്‍ സെമിനാരി ക്ലാസ്സില്‍ പോലീസ് റെയ്ഡു നടത്തി അദ്ധ്യാപകരായ പാസ്റ്റര്‍മാരെയും വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്തു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഷുഷോവുവു സെമിനാരിയില്‍ രാവിലെ 10-ന് ക്ലാസ് നടന്നുകൊണ്ടിരിക്കെ സുരക്ഷാ പോലീസെത്തി രണ്ടു പാസ്റ്റര്‍മാരെയും 20 വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്യുകയായിരുന്നു. പാസ്റ്റര്‍മാരായ ഫാങ്ങ്, വാങ്ങ് എന്നിവരെയാണ് അറസ്റ്റു ചെയ്ത്. വാറണ്ടു പോലുമില്ലാതെയാണ് അറസ്റ്റു ചെയ്തതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് നിരവധി […]

Continue Reading

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു

രോഗക്കിടക്കയിലായ അറബി മാതാവും മകളും ആത്മഹത്യയ്ക്കൊരുങ്ങി; യേശു രക്ഷിച്ചു ടെഹ്റാന്‍ ‍: ഇറാനിലെ രോഗിയായ അറബി മാതാവും മകളും ഈ ഇഹലോകവാസം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍വ്വ ശക്തനായ യേശുക്രിസ്തു തക്ക സമയത്ത് ഇറങ്ങിവന്ന് അവര്‍ക്ക് ആശ്വാസവും രോഗസൌഖ്യവും നല്‍കി പുതിയ ഒരു ജീവിതത്തിലേക്കു കൈ പിടിച്ചു നടത്തിയ ദിവ്യ അനുഭവം ഏവര്‍ക്കും സത്യ മാര്‍ഗ്ഗത്തിലേക്കുള്ള ഒരു സാക്ഷ്യമായി പരിണമിച്ചിരിക്കുകയാണ്. പാദിന എന്ന യൌവ്വനക്കാരിയായ അറബി പെണ്‍കുട്ടിയും അവളുടെ മാതാവും ഇന്നു സന്തോഷ ജീവിതം നയിക്കുകയാണ്. ആത്മാവിലും […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; 20,000 വിധവമാരെയും അനാഥരെയും സൃഷ്ടിച്ചു

ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; 20,000 വിധവമാരെയും അനാഥരെയും സൃഷ്ടിച്ചു ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ ആയിരങ്ങളാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്തവരുടെ ഭാര്യമാരുടെയും, മക്കളുടെയും, മാതാപിതാക്കളുടെയുമൊക്കെ കണക്കെടുത്താല്‍ 20,000 ത്തോളം വിധവമാരും അനാഥരും സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദി ചര്‍ച്ച് ഓഫ് ബ്രദറണ്‍ കൂട്ടായ്മകളുടെ പ്രസിഡന്റ് ഡോ. കാലെസ് എഹിമയുമായി ഒരു പ്രമുഖ പത്രം നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം. നൈജീരിയായിലെ പ്രമുഖ ഇസ്ളാമിക മതമൌലികവാദി ഗ്രൂപ്പായ […]

Continue Reading

പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു

പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു ഗുജ്റന്‍വാല: പാക്കിസ്ഥാനില്‍ മുസ്ളീം കുടുംബത്തെ പാട്ടുപാടി സന്തോഷിപ്പിക്കുവാന്‍ കഴിയാത്തതിന് ക്രിസ്ത്യന്‍ കൌമാരക്കാരി പെണ്‍കുട്ടിയെ മുസ്ളീം കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കണ്‍മുമ്പില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ജ്റന്‍വാല ജില്ലയിലെ കമോങ്കിയിലെ താമസക്കാരനായ സലാമത് മസിയുടെ (45) മകള്‍ കെയ്നത് സലാമത് (17) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മകളുടെ കൊലപാതകത്തിനെതിരെ സലാമത് മെയ് 6-ന് പോലീസില്‍ പരാതി നല്‍കി. മുഹമ്മദ് ആസിഫ് (36) എന്ന ആളുടെ വീട്ടിലെ […]

Continue Reading

റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു

റുവാണ്ടയില്‍ സര്‍ക്കാര്‍ 7000 ചര്‍ച്ചുകള്‍ അടപ്പിച്ചു കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി രണ്ടു മാസങ്ങള്‍ക്കിടയില്‍ വിവിധ ക്രൈസ്തവ സഭകളുടെ 7,000 ആരാധനാലയങ്ങളാണ് അധികാരികള്‍ അടച്ചു പൂട്ടിയത്. രാജ്യ തലസ്ഥാനമായ കിഗാലിയില്‍ മാത്രം 714 ആരാധനാലയങ്ങളാണ് അടച്ചു പൂട്ടിയത്. അടച്ചുപൂട്ടലിന് ഇരയായത് കൂടുതലും പെന്തക്കോസ്തു ആരാധനാലയങ്ങളാണ്. പിന്നെ പ്രൊട്ടസ്റ്റന്റു സഭകളും, മറ്റു സുവിശേഷ വിഹിത സഭകളും ഉള്‍പ്പെടും. ഭൂരിപക്ഷം സഭകളും ചെറിയ ടെന്റുകളിലോ കുടിലുകളിലോ ആണ് നടത്തപ്പെടുന്നത്. ഇവയ്ക്കൊന്നും സര്‍ക്കാര്‍ […]

Continue Reading