ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍ ലണ്ടന്‍ ‍: ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ വെടിയുണ്ടകളില്‍നിന്നു ബ്രിട്ടീഷ് പട്ടാളത്തിനു രക്ഷാകവചമായതു ഒരു ബൈബിള്‍ ‍. 1917-ല്‍ നടന്ന യുദ്ധത്തിനിടയില്‍ റോയല്‍ ആര്‍മി മെഡിക്കല്‍ കോറില്‍ നഴ്സായിരുന്ന പ്രൈവറ്റ് ലെസ്ളി ഫ്രിസ്റ്റണ്‍ എന്ന പട്ടാളക്കാരനാണ് ബൈബിളിന്റെ പ്രതിരോധത്തില്‍ അത്ഭുതകരമായി രക്ഷപെട്ടത്. ഗ്യാസ് ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ലെസ്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജര്‍മ്മന്‍ യുദ്ധവിമാനം ആശുപത്രിക്കു നേര്‍ക്കു വെടിയുതിര്‍ത്തു. ലെസ്ളിയുടെ കൈവശമുണ്ടായിരുന്ന ബൈബിളിലാണ് രണ്ടു വെടിയുണ്ടകള്‍ പതിച്ചത്. വെടിയുണ്ടയുടെ ലക്ഷ്യം അല്‍പം […]

Continue Reading

സുവിശേഷം അവഗണിച്ച ഷെയ്ക്കിനെ യേശു ദര്‍ശനത്തില്‍ സന്ദര്‍ശിച്ചു

സുവിശേഷം അവഗണിച്ച ഷെയ്ക്കിനെ യേശു ദര്‍ശനത്തില്‍ സന്ദര്‍ശിച്ചു ബെര്‍ലിന്‍ ‍: അറേബ്യന്‍ മണലാരണ്യത്തില്‍നിന്നും അവധിക്കാലം ആഘോഷിക്കാനായി ജര്‍മ്മനിയിലെത്തിയ മുസ്ളീം ഷെയ്ക്ക് ക്രൂ മിനിസ്ട്രി പ്രവര്‍ത്തകര്‍ സുവിശേഷം പങ്കുവെച്ചതിനെത്തുടര്‍ന്നു കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് രക്ഷിക്കപ്പെട്ടു. ജര്‍മ്മനിയിലെ തിരക്കേറിയ മ്യൂണിക്ക് നഗരത്തിലാണ് ഒരു ആത്മാവിന്റെ മനംമാറ്റത്തിനു സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര സുവിശേഷ സംഘടനയായ ക്രൂ മിനിസ്ട്രിയുടെ (പഴയ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടന 2011-ല്‍ പേരുമാറ്റി ക്രൂ എന്നാക്കി. ക്രൂസേഡ് എന്ന പേരിന്റെ ചുരുക്ക രൂപമാണ് […]

Continue Reading

ക്രൈസ്തവർക്ക് ദൈവം നൽകിയ വലിയ അനുഗ്രഹം ഡോണാൾഡ് ട്രമ്പ്.

ക്രൈസ്തവർക്ക് ദൈവം നൽകിയ വലിയ അനുഗ്രഹം ഡോണാൾഡ് ട്രമ്പ്. വാഷിംഗ്ടണ്‍ ഡിസി: സുവിശേഷ പ്രഘോഷകനെ തടവിലാക്കിയ തുര്‍ക്കിക്കെതിരെ കടുത്ത നടപടിയുമായി ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്കന്‍ ഭരണകൂടം. രണ്ടുവര്‍ഷമായി തുര്‍ക്കിയില്‍ തടങ്കലിലുള്ള ആന്‍ഡ്രൂ ബ്രന്‍സണ്‍ എന്ന ഇവാഞ്ചലിക്കല്‍ പ്രെസ്ബിറ്റീരിയന്‍ പാസ്റ്ററെ മോചിപ്പിക്കാനുള്ള ട്രംപിന്റെ അന്ത്യശാസനം വകവയ്ക്കാതിരുന്ന തുർക്കിയുടെ മേൽ കടുത്ത സാമ്പത്തിക നടപടികളാണ് അമേരിക്ക എടുത്തിരിക്കുന്നത്. തുടര്‍ന്നു തുർക്കിയുടെ കറൻസി മൂല്യം കൂപ്പുകുത്തി. ഇതിന്റെ ഫലം ആഗോള തലത്തില്‍ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ ഇന്ത്യന്‍ രൂപ 1.60 […]

Continue Reading

സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത്

സ്കോട്ലാന്റില്‍നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങള്‍ നാലാം നൂറ്റാണ്ടിലെ ക്രൈസ്തവരുടേത് എഡിന്‍ബര്‍ഗ്: സ്കോട്ട്ലാന്റില്‍ നാലാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍ ‍. സ്കോട്ട്ലാന്റിലെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള വിരോണില്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചെടുത്ത മനുഷ്യ അസ്ഥികൂടങ്ങളെക്കുറിച്ച് നടത്തിയ കൂടുതല്‍ ഗവേഷണത്തിലാണ് പുരാതന ക്രൈസ്തവരുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായിരുന്നതായി ശാസ്ത്രലോകം സ്ഥിരീകരിച്ചത്. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഈ പ്രദേശം ഇപ്പോള്‍ ക്രൈസ്തവരുടെ അധിവാസ മേഖലയാണ്. കല്ലറയില്‍ കണ്ടെത്തിയ ലാറ്റിന്‍ ലിഖിത കല്ലില്‍ എ.ഡി. 450 കാലഘട്ടം എന്നു […]

Continue Reading

ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു

ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ബൈബിള്‍ വായിച്ചതിന് സഞ്ചാര സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ പ്രസിദ്ധമായ സെന്റ് പോള്‍സ് കത്തിഡ്രലിനു സമീപം വഴിവക്കില്‍നിന്നുകൊണ്ട് പരസ്യമായി ബൈബിള്‍ വായിച്ച ഒരു സുവിശേഷകനെയാണ് അറസ്റ്റു ചെയ്തത്. നടപ്പാതയില്‍നിന്നുകൊണ്ട് ബൈബിള്‍ വായിക്കരുതെന്നും ഉടന്‍ ഇവിടംവിട്ടു പോകണമെന്നും പോലീസുകാരന്‍ ആവശ്യപ്പെടുന്നതും സുവിശേഷകന്‍ അത് നിരസിക്കുന്നതും മറ്റൊരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണെന്നും […]

Continue Reading

9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു

9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു ലണ്ടന്‍ ‍: 9 വയസുകാരി മകള്‍ വീഡിയോ ഗെയിമിന് അടിമയായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയ്ക്ക് മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടി. ബ്രിട്ടനിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദിവസവും 10 മണിക്കൂറിലധികം സമയം വീഡിയോ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ അവളുടെ മാനസിക നില താളം തെറ്റിയതിനെത്തുടര്‍ന്നാണ് ചികിത്സയ്ക്കായി മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടിയത്. രാത്രി മുഴുവനും പെണ്‍കുട്ടിയുടെ മുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് […]

Continue Reading

ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും

ഗ്വാട്ടിമല അഗ്നിപര്‍വ്വത സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ പാസ്റ്റര്‍മാരും 17 വിശ്വാസികളും ഗ്ഗ്വാട്ടിമല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഉണ്ടായ കനത്ത അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരില്‍ പാസ്റ്റര്‍മാരും വിശ്വാസികളും. ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ ലാവാ പ്രവാഹത്തില്‍ എല്‍ റോഡിയോ ലോസ് ലോട്ടസ് ഗ്രാമത്തിലെ മിഷണറി ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റ്ര്‍ കാമിലോ പാമന്റെ മൃതശരീരം ചര്‍ച്ചിലെ പ്രസംഗ പീഠത്തില്‍ കാണപ്പെടുകയായിരുന്നു. മറ്റു രണ്ടു പാസ്റ്റര്‍മാരും 17 വിശ്വാസികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാവരും സ്ഫോടനത്തെത്തുടര്‍ന്ന് പ്രവഹിച്ച ലാവായ്ക്കടിയില്‍ പെട്ടാണ് മരിച്ചത്. […]

Continue Reading

അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം

അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം കാറ്റലോണിയ: അഗ്നിപര്‍വ്വതത്തിനുള്ളില്‍ ഒരു ക്രിസ്തീയ ദൈവാലയം. കേട്ടാല്‍ അത്ഭുതം തോന്നുന്നു അല്ലേ? സംഭവം ശരി തന്നെയാണ്. സ്പെയിനിലെ കാറ്റലോണിയായിക്കടുത്തുള്ള ഗരോട്ടസ എന്ന ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഏകദേശം 11,500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടത്തെ ഭൂവല്‍ക്കത്തില്‍ ഒരു വലിയ വിള്ളല്‍ സംഭവിച്ചു. ആ വിള്ളലിലൂടെ കുഴമ്പു രൂപത്തിലുള്ള ലാവ പുറത്തേക്ക് പ്രവഹിച്ചു. ഈ ലാവ അടിഞ്ഞുകൂടി ഇവിടത്തെ താഴ്വരയില്‍ 600 മീറ്റര്‍ ഉയരമുള്ള ഒരു മലതന്നെ രൂപംകൊണ്ടു. ഈ മലയുടെ […]

Continue Reading

‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു

‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു പാരീസ്: ‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയം മുന്നോട്ടുവച്ച് ഫ്രാന്‍സ്, പിന്തുണയുമായി ജര്‍മ്മനി. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാനിയേല്‍ പ്രവാചകന്‍ വിളിച്ചു പറഞ്ഞ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന അന്ത്യകാല സംഭവങ്ങളുടെ രാഷ്ട്രീയ ലക്ഷണങ്ങളുടെ തുടക്കമാണിതെന്ന് വിശുദ്ധ ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മുന്നോട്ടുവച്ച് ആശയമാണ് യൂറോപ്യന്‍ സൈന്യം. ഇതിനു പരിപൂര്‍ണ പിന്തുണ അറിയിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലയും രംഗത്തു വന്നതാണ് ബൈബിള്‍ […]

Continue Reading

പാമ്പുകളില്ലാത്ത രാജ്യം അയര്‍ലന്റ്; നിഗൂഢത വെളിപ്പെടുത്തി ശാസ്ത്രലോകം

പാമ്പുകളില്ലാത്ത രാജ്യം അയര്‍ലന്റ്; നിഗൂഢത വെളിപ്പെടുത്തി ശാസ്ത്രലോകം ഡബ്ളിന്‍ ‍: ലോകത്ത് പാമ്പുകളില്ലാത്ത പ്രദേശമെന്ന വിശേഷണത്തിനു വിധേയമായ രാജ്യമാണ് അയര്‍ലന്റ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ അയര്‍ലന്റിനെക്കുറിച്ച് മുമ്പു പല വിവരങ്ങളും പ്രചരിച്ചിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും മിക്ക കോണുകളിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലന്റില്‍ മാത്രം എന്തുകൊണ്ട് പാമ്പിനെ കാണുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ ശാസ്ത്രലോകം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലന്റില്‍നിന്നും ആട്ടിയോടിച്ചു സമുദ്രത്തിലേക്കു പായിച്ചു എന്നതുള്‍പ്പെടെയുള്ള നിരവധി കിംവദന്തികളാണ് ഇവിടെ പ്രചരിച്ചു […]

Continue Reading