വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍ നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. ശരീരത്തിലെമ്പാടും ഓക്സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ളോബിനാണ്. ഹീമോഗ്ളോബിന്റെ ഉദ്പാദനം കൂടുന്നതോടെ രക്ത സഞ്ചാരവും മെച്ചപ്പെടുന്നു. വെണ്ടയ്ക്കായിലുള്ള ഇരുമ്പും ഫോളേറ്റും ഹീമോഗ്ളോബിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുള്ള രക്ത സഞ്ചാരം മെച്ചപ്പെടുത്തുന്നതു മുടി വളര്‍ച്ചയ്ക്കു സഹായകരമാണ്. താരന്റെ വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവ കുറയും. വീട്ടു വളപ്പില്‍ വിഷരഹിതമായി കൃഷി ചെയ്തു വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. എണ്ണെയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് […]

Continue Reading

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും ഇല വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറി സസ്യമാണ് ചീര. ജീവകം എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു കലവറയാണ് ചീരച്ചെടി. ഇന്ത്യയില്‍ വിവിധ തരം ചീരകള്‍ സാധാരണയായി കണ്ടുവരുന്നു. പെരുഞ്ചീര, മുള്ളന്‍ ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവ അവയില്‍ ചിലതു മാത്രമാണ്. ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% […]

Continue Reading

കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍

കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍ കറിവേപ്പില മലയാളികളുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു ഔഷധ ചെടിയാണ്. ചീത്ത കൊളസ്ട്രോളായ എല്‍ ‍.ഡി.എല്ലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായിക്കുന്നു. ദഹന പ്രക്രീയ സുഗമമായി നടത്തുവാനും കറിവേപ്പില ഉത്തമം. ആമാശയത്തിന്റെയും ദഹന വ്യവസ്ഥകളുടെയും കാര്യക്ഷമതയ്ക്കു ഗുണപ്രദമാണിത്. അമിത ഭാരവും അമിത വണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രപമേഹ ബാധിതര്‍ കറിവേപ്പില കഴിച്ചാല്‍ ഷുഗര്‍ നില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. എന്നാല്‍ പ്രമേഹ ബാധിതര്‍ ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്ത പരിശോധന നടത്തിയശേഷമേ […]

Continue Reading

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ദാഹമകറ്റാന്‍ ചിലര്‍ കിട്ടുന്ന വെള്ളമൊക്കെ കുടിക്കുന്ന ശീലക്കാരാണ്. ഇത് നല്ലതല്ല. നല്ല കുടിവെള്ളം തിളപ്പിച്ചാറിയശേഷം മാത്രമെ കുടിക്കാവു. ശുദ്ധീകരിക്കാത്ത പച്ചവെള്ളം കുടിക്കരുത്. എത്ര ആരോഗ്യവാന്മാരായലും അധികമായി പച്ചവെള്ളം കുടിക്കരുത്. പച്ചവെള്ളം കഫവര്‍ദ്ധകമാണ്. തിളപ്പിച്ചു മാത്രമെ കുടിക്കാവു. തിളപ്പിച്ചാറിയ വെള്ളം ദഹനശക്തി വര്‍ദ്ധിപ്പിക്കും. തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്കു ഹിതകരമാണ്. മൂത്രാശയ ശുദ്ധി ഉണ്ടാകും. എക്കിള്‍ ‍, വയറുവീര്‍ച്ച, പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹന രസങ്ങളുടെ വര്‍ദ്ധനവിനും […]

Continue Reading

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത്

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത് കേരളത്തില്‍ തവിട് എണ്ണ അധികമൊന്നും ആളുകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ അതിന്റെ ഗുണം അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. തവിട് എണ്ണ ആരോഗ്യദായകവും ഹൃദയാരോഗ്യത്തിനു നല്ലതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ശേഷി തവിടെണ്ണയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ടോക്കോട്രൈനോള്‍ ‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണ് തവിടെണ്ണയുടെ ആരോഗ്യ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡിനു ശേഷിയുണ്ട്. തവിടെണ്ണ പലരും നിസ്സാരമായി […]

Continue Reading

പേരയിലയിലെ പോഷക ഗുണങ്ങള്‍

പേരയിലയിലെ പോഷക ഗുണങ്ങള്‍ പേരച്ചെടി ഇന്ന് പലഭവനങ്ങളിലും ഉണ്ട്. പേരയുടെ മഹത്വം മനസിലാക്കിതന്നെയാണ് ഏവരും ഇവ നട്ടു വളര്‍ത്തുന്നത്.   പേരയിലെ പേരയ്ക്കായും ഇലകളും ഒരുപോലെ ഗുണവിശേഷണങ്ങളുള്ളവയാണ്. പേരയിലയിലെ സമ്പുഷ്ടമായ ആന്റി ഓക്സിഡന്റുകളുടെ സാന്നിദ്ധ്യം പലവിധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ്. അസഹ്യമായ വയറുവേദനയ്ക്ക് പേരയില ചേര്‍ത്ത വെള്ളം കുടിച്ചാല്‍ അതിവേഗം ശമനം ഉണ്ടാകുന്നു.   പേരയിലയുടെ തളിരില നുള്ളിയെടുത്തു വൃത്തിയാക്കി ചൂടു ചായയിലോ, തിളപ്പിച്ച വെള്ളത്തിലോ ഇട്ട് കഴിച്ചാല്‍ നല്ല ഒരു ലിവര്‍ ടോണിക്കിന്റെ ഫലം അനുഭവിക്കും. […]

Continue Reading

മഞ്ഞളിന്റെ ഗുണവിശേഷങ്ങള്‍ വലുത്

മഞ്ഞളിന്റെ ഗുണവിശേഷങ്ങള്‍ വലുത് മഞ്ഞള്‍ എന്ന ഔഷധം നമ്മുടെ ഭക്ഷണ പദാര്‍ത്ഥത്തിലെ പ്രധാന ഘടകം തന്നെയാണ്.   ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ ഉപകരിക്കുന്നു. ശരീരത്തിലെ നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ പ്രയോജനകരമാണ്. കുടലിലുണ്ടാകുന്ന പുഴുക്കള്‍ കൃമി എന്നിവയെ നശിപ്പിക്കുവാന്‍ മഞ്ഞളിനു കഴിവുണ്ട്.   ഇതിനായി തിളപ്പിച്ചാറിച്ച വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കി കുടിച്ചാല്‍ മതിയാകും. മഞ്ഞള്‍ എല്ലുകള്‍ക്കു കരുത്തു പകരുന്നു.   ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ ഉത്തമം. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ […]

Continue Reading

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് ഇന്ന് വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ ചുരുക്കമാണ്. ഭക്ഷണ സാധനങ്ങള്‍ കേടുവരാതിരിക്കാനും തണുപ്പിക്കാനുമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എല്ലാ ഭക്ഷണ സാധനങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കാമെന്നാണ് നമ്മള്‍ ഇതുവരെ ചിന്തിച്ചു വന്നിരുന്നത്.   എന്നാല്‍ ആ ചിന്തയ്ക്ക് ഒരു മാറ്റം ആവശ്യമാണ്. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടുവരുന്നതിനും, കഴിക്കുന്നരുടെ ആരോഗ്യത്തിന് ഹാനികരവുമായിത്തീരുന്നു. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക. ഉള്ളി: ഉള്ളി ശീതീകരച്ചു കഴിഞ്ഞാല്‍ പഴകിയ പോലെയും, മൃദുവായും മാറുന്നു. […]

Continue Reading

കാപ്പികുടി ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

കാപ്പികുടി ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം വാഷിംങ്ടണ്‍ ‍: കാപ്പിക്ക് തൊലിപ്പുറത്തെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ ‍.   ദിവസവും 4 കപ്പ് കാപ്പി കുടിച്ചാല്‍ ഫലം കാണുമെന്നാണ് അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എരിക്ക ലോഫ്റ്റിഫിഡിന്റെ പഠനം. പരീക്ഷണഫലത്തിന്റെ ആദ്യഘട്ടമേ പുറത്തുവന്നിട്ടുള്ളുവെങ്കിലും ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും മുന്‍ കരുതലെടുത്തും തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍ തടയാനാകുമെന്നാണ് ഗവേഷകര്‍ ഉറച്ചു വിശ്വസിക്കുന്നത്.   ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നവരില്‍ കാന്‍സര്‍ വരുവാനുള്ള സാദ്ധ്യത 20 ശതമാനത്തോളം കുറവായതായാണ് […]

Continue Reading

ആഹാരകാര്യം നിസ്സാരമല്ല

ആഹാരകാര്യം നിസ്സാരമല്ല നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകത്തുകയാണെന്നിരിക്കെ, ഭക്ഷണകാര്യങ്ങളില്‍ അല്പം പോലും ശ്രദ്ധവെക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയും ഉദരരോഗങ്ങളും ഏറിവരുമ്പോള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ. സൗകര്യപ്രദവും കൃത്രിമത്വത്തിന്റെ മനം മയക്കുന്ന സ്വാദുള്ളതുമായ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ഥിസമൂഹവും വര്‍ധിച്ചുവരുന്നു. ബര്‍ഗര്‍, പിസ്സ, സമൂസ, ഫിംഗര്‍ ചിപ്‌സ്, പഴംപൊരി, പഫ്‌സ്. സിന്തറ്റിക് ഡ്രിങ്കുകള്‍ ഇവയ്‌ക്കൊത്ത പ്രിയമേകുമ്പോഴും അവയിലെ അപകടസാധ്യതകളെക്കുറിച്ച് നാം ബോധമുള്ളവരാകണം. ബേക്കറി പലഹാരങ്ങളില്‍ പലതിലും […]

Continue Reading