യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു

യഹൂദ കൂട്ടക്കൊല, ഡൊണാള്‍ഡ് ട്രംപ് സിന്നഗോഗ് സന്ദര്‍ശിച്ചു പെന്‍സില്‍വാനിയ: യു.എസിലെ യഹൂദ സിന്നഗോഗില്‍ അക്രമി നടത്തിയ വെടിവെയ്പില്‍ 11 മരണം. 3 പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ക്കു പരിക്കേറ്റു. ഒക്ടോബര്‍ 27-ന് പ്രാദേശിക സമയം രാവിലെ പത്തിനു പെന്‍സില്‍വാനിയായിലെ പിറ്റ്സ് ബര്‍ഗിലെ സ്ക്വിറല്‍ ഹില്ലിലെ ദ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിന്നഗോഗിലാണ് ആക്രണണം നടന്നത്. ശനിയാഴ്ച പതിവുപോലെ ശബത്ത് ചടങ്ങു നടക്കുന്നതിനിടെ തോക്കുമായെത്തിയ റോബര്‍ട്ട് ബോഡേഴ്സ് (46) എന്നയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് […]

Continue Reading

ഐപിസി ഗ്ളോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു

ഐപിസി ഗ്ളോബല്‍ മീഡിയ അസോസിയേഷന്‍ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു കുമ്പനാട്: ഐപിസിയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചു. 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച 1. ലേഖനം, 2. കഥ, കവിത, നോവല്‍ (ഫിക്ഷന്‍ ‍) എന്നിവയ്ക്കും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച മികച്ച പുസ്തകത്തിനും, ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച മികച്ച ടി.വി. ഷോയ്ക്കും അവാര്‍ഡ് നല്‍കും. 2018 നവംബര്‍ 10-നകം ജനറല്‍ സെക്രട്ടറിക്ക് 3 കോപ്പികള്‍ വീതം […]

Continue Reading

ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍

റുവാണ്ട: ക്രിസ്ത്യന്‍ രാഷ്ട്രം, 8000 ചര്‍ച്ചുകള്‍ അടച്ചിട്ടു, ജനം ആരാധിക്കുന്നത് ഗുഹകളില്‍ കിഗാലി: കിഴക്കന്‍ ആഫ്രിക്കയില്‍ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണ് റുവാണ്ട. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, ഇവിടത്തെ വിവിധ ക്രൈസ്തവ സഭകളുടെ 8000-ത്തോളം ആരാധനാലയങ്ങള്‍ ഭരണകൂടം അടച്ചുപൂട്ടുവാന്‍ ഉത്തരവിറക്കി. കര്‍ത്താവിനെ ആരാധിക്കാന്‍ വിശ്വാസികള്‍ കണ്ടെത്തിയ സുരക്ഷിത സ്ഥലം ഗുഹകളാണ്. ഒന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവ സമൂഹം നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് റുവാണ്ടയിലെ ദൈവജനം ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമിയുടെ കിരാത ഭരണം ക്രൈസ്തവര്‍ക്ക് വന്‍ ഭീഷണിയാണ്. […]

Continue Reading

ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍

ഒന്നാം ലോകമഹായുദ്ധത്തില്‍ സൈനികനു രക്ഷാകവചമായതു ബൈബിള്‍ ലണ്ടന്‍ ‍: ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ വെടിയുണ്ടകളില്‍നിന്നു ബ്രിട്ടീഷ് പട്ടാളത്തിനു രക്ഷാകവചമായതു ഒരു ബൈബിള്‍ ‍. 1917-ല്‍ നടന്ന യുദ്ധത്തിനിടയില്‍ റോയല്‍ ആര്‍മി മെഡിക്കല്‍ കോറില്‍ നഴ്സായിരുന്ന പ്രൈവറ്റ് ലെസ്ളി ഫ്രിസ്റ്റണ്‍ എന്ന പട്ടാളക്കാരനാണ് ബൈബിളിന്റെ പ്രതിരോധത്തില്‍ അത്ഭുതകരമായി രക്ഷപെട്ടത്. ഗ്യാസ് ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ ലെസ്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജര്‍മ്മന്‍ യുദ്ധവിമാനം ആശുപത്രിക്കു നേര്‍ക്കു വെടിയുതിര്‍ത്തു. ലെസ്ളിയുടെ കൈവശമുണ്ടായിരുന്ന ബൈബിളിലാണ് രണ്ടു വെടിയുണ്ടകള്‍ പതിച്ചത്. വെടിയുണ്ടയുടെ ലക്ഷ്യം അല്‍പം […]

Continue Reading

ജയോത്സവമായി നടത്തുന്ന ക്രിസ്തു ഡോ.പി.എസ്.ഫിലിപ്പ് റിയാദ്:

ജയോത്സവമായി നടത്തുന്ന ക്രിസ്തു ഡോ.പി.എസ്.ഫിലിപ്പ് റിയാദ്: ഏ.ജി.സെൻട്രൽ റീജിയൻ്റെ നേതൃത്വത്തിൽ റിയാദിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധന 2018 ഒക്ടോബർ 5 വെള്ളിയാഴ്ച രാവിലെ നടന്നു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ.സി.റ്റി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഏ.ജി.മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട് ഡോ.പി.എസ്.ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ഒരു ദൈവപൈതലിനെ ജയോത്സവമായി നടത്തുന്ന ക്രിസ്തുവിൽ ആശ്രയിക്കുവാനുള്ള ആഹ്വാനത്തോട് കൂടെയുള്ള സന്ദേശം വിശ്വാസി സമൂഹത്തെ ആത്മീയ ഉത്തേജനത്തിലേക്കു നയിക്കുന്നതായിരുന്നു. പാസ്റ്റർ.റെജി ഓതറ സങ്കീർത്തനം വായിച്ചു സന്ദേശം നൽകുകയും പാസ്റ്റേഴ്സ് […]

Continue Reading

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി ഗാരിസ്സ: കെനിയയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ഗാരിസ്സയില്‍ രണ്ടു ബസ് യാത്രക്കാരായ ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. സെപ്റ്റംബര്‍ 14-ന് വെള്ളിയാഴ്ച പകല്‍ ഗാരിസ്സയിലേക്കു വരികയായിരുന്ന ബസ് 7-ഓളം വരുന്ന അല്‍ഷബാബ് തീവ്രവാദി സംഘത്തില്‍പ്പെട്ട ആയുധ ധാരികള്‍ തടഞ്ഞു നിര്‍ത്തി ബസ്സിലുള്ളവരോട് മുസ്ളീങ്ങള്‍ അല്ലാത്തവരുണ്ടോ എന്നു ചോദിച്ചു. യാത്രക്കാരില്‍ 3 പേര്‍ ക്രിസ്ത്യാനികളാണെന്നു സംശയിച്ച തീവ്രവാദികള്‍ അവരോടു ഇസ്ളാമിക സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ക്കു കഴിഞ്ഞില്ല. ഉടന്‍തന്നെ […]

Continue Reading

ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല

ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രായപരിധി ബന്ധിതമായ അര്‍ബുദ രോഗ നിരക്ക് വര്‍ദ്ധിക്കുന്നില്ലെന്നു പഠനം. അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ശരാശരി നിരക്കില്‍ 26 വര്‍ഷമായി മാറ്റം ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നൂറോളം മെഡിക്കല്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശരാശരി ഇന്ത്യാക്കാരുടെ ആയുര്‍ ദൈര്‍ഘ്യം കൂടിയതും അര്‍ബുദ നിരക്ക് വര്‍ദ്ധിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പഠനം പറയുന്നു. 1990-2018-വരെയുള്ള കാലഘട്ടമാണ് പഠനനത്തിനു വിധേയമാക്കിയത്. ഗര്‍ഭാശയ അര്‍ബുദം ഒഴികെ മറ്റു കാന്‍സറുകളുടെ എണ്ണം മിസോറാമിലൊഴികെ […]

Continue Reading

യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം

യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം യെരുശലേം: യിസ്രായലില്‍ യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാലയത്തില്‍ യാഥാസ്ഥിതികരായ യഹൂദന്മാരുടെ അതിക്രമം. യിസ്രായേലിലെ 6-ാമത്തെ ഏറ്റവും വലിയ നഗരമായ അഷ് ദോദിലെ ബേത്ത് ഹല്ലേല്‍ (ഹൌസ് ഓഫ് പ്രെയ്സ്) ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് രണ്ടു യഹൂദ യാഥാസ്ഥിതികരായ രണ്ടു പേര്‍ സ്രേ പെയിന്റുകൊണ്ട് അധിക്ഷേപിച്ച് എഴുതിയത്. “മിഷണറിമാര്‍ രാജ്യത്തിന് അപകടം” തുടങ്ങിയ വാചകങ്ങളാണ് ആരാധനാലയത്തിന്റെ മുമ്പിലും വശങ്ങളിലുമായി കാണുന്ന ഗ്ളാസ്സ് വാതിലുകളില്‍ […]

Continue Reading

സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം

സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം മഹര്‍ദ്ദേ: വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഹമാ പ്രവിശ്യയിലെ മഹര്‍ദ്ദേ നഗരത്തില്‍ ക്രൈസ്തവ ജനവാസ കേന്ദ്രത്തില്‍ സിറിയന്‍ വിമത തീവ്രവാദി ഗ്രൂപ്പായ അല്‍ഖ്വയ്ദ ബന്ധമുള്ള ജിഹാദികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു മാതാവും 3 കുട്ടികളും അവരുടെ വലിയമ്മയും രണ്ടു സഹോദരിമാരും മറ്റു 3 പേരും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവര്‍ താമസിക്കുന്ന സ്ഥലമാണ് ദുരന്തത്തിനിരയായ […]

Continue Reading

തുളസിയില മികച്ച ദിവ്യ ഔഷധം

തുളസിയില മികച്ച ദിവ്യ ഔഷധം തുളസിച്ചെടികള്‍ ഇല്ലാത്ത വീടുകള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കുറവാണ്. ഉടമസ്ഥര്‍ അറിഞ്ഞുകൊണ്ടുതന്നെ നട്ടുവളര്‍ത്തി പരിപാലിക്കുന്ന ഈ ദിവ്യ ഔഷധച്ചെടിയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയാവുന്നതാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ തുളസിയില സഹായിക്കും. ശാസ്ത്രവും ഈ വസ്തുത അംഗീകരിക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റീബോഡികളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും തുളസിയില സഹായകരമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള തുളസിയിലയുടെ അപാര കഴിവാണ് വിവിധതരം വൈറസ് ബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത്. തുളസിയില ചവച്ചു കഴിക്കുന്നതു ശീലമാക്കിയാല്‍ പനിയും, ജലദോഷവും, ചുമയുമൊക്കെ വിട്ടുമാറും. […]

Continue Reading