ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു

ചൈനയില്‍ 6 സഭാ ഹാളുകള്‍ അടപ്പിച്ചു ബീജിംഗ്: ചൈനയുടെ തലസ്ഥാന നഗരിയായ ബീജിങ്ങില്‍ 6 ക്രിസ്ത്യന്‍ സഭാ ഹാളുകള്‍ അധികാരികള്‍ അടപ്പിച്ചു. ബീജിങ്ങിലെ സീയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ച് ചര്‍ച്ചുകളാണ് അടപ്പിച്ച എല്ലാ ആരാധനാ ഹാളുകളും. ചര്‍ച്ചുകള്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലെന്ന പേരിലാണ് അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചര്‍ച്ചിന്റെ ചീഫ് പാസ്റ്റര്‍ ജിര്‍ മിന്‍ഗ്രി ഇതു നിഷേധിക്കുന്നു. സഭയിലെ വിശ്വാസികള്‍ക്ക് അധികാരികള്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നു. ചര്‍ചച്ചുകള്‍ വിട്ടു വരുന്നവര്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ‍, […]

Continue Reading

കൊടുങ്കാറ്റു നാശം വിതച്ചു, ആത്മീക കാറ്റില്‍ 75 പേര്‍ രക്ഷിക്കപ്പെട്ടു

കൊടുങ്കാറ്റു നാശം വിതച്ചു, ആത്മീക കാറ്റില്‍ 75 പേര്‍ രക്ഷിക്കപ്പെട്ടു സുപാന്‍ബുരി: കനത്ത കൊടുങ്കാറ്റും ആലിപ്പഴം പൊഴിഞ്ഞും നാശം വിതച്ച തായ്ലന്റില്‍ ദൈവമക്കളുടെ ശക്തമായ പ്രാര്‍ത്ഥനയില്‍ ആത്മമാരി പെയ്തിറങ്ങി. കഴിഞ്ഞ വര്‍ഷം തായ്ലന്റിലെ സുപാന്‍ബുരി പ്രവിശ്യയിലാണ് കൊടുങ്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. അനേക കൃഷി സ്ഥലങ്ങള്‍ നശിച്ചു. വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ആത്മവീര്യം നഷ്ടപ്പെട്ട പാവങ്ങളായ കര്‍ഷകര്‍ കണ്ണീര്‍ പൊഴിക്കുന്നതിനിടയിലാണ് വേള്‍ഡ് ഔട്ട്റീച്ച് ഇന്റര്‍നാഷണല്‍ എന്ന സുവിശേഷ സംഘടനയുടെ കര്‍ത്തൃദാസന്മാര്‍ ഈ പ്രദേശത്ത് എത്തുന്നത്. ടീം നേതാക്കളായ ജോണ്‍ ‍, നോക്പി […]

Continue Reading

ഇഷ്ടികച്ചൂളയില്‍ അടിമവേല ചെയ്ത 287 ക്രൈസ്തവ കുടുംബങ്ങളെ മോചിപ്പിച്ചു

ഇഷ്ടികച്ചൂളയില്‍ അടിമവേല ചെയ്ത 287 ക്രൈസ്തവ കുടുംബങ്ങളെ മോചിപ്പിച്ചു ഇസ്ളാമബാദ്: പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഇഷ്ടികച്ചൂളകളില്‍ അടിമവേല ചെയ്തുവന്ന 287 ക്രൈസ്തവ കുടുംബങ്ങളെ ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രി മോചിപ്പിച്ചു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നു ഇഷ്ടിക മുതലാളിമാരില്‍നിന്നും പണം കടംവാങ്ങി തിരികെ നല്‍കുവാന്‍ പ്രാപ്തിയില്ലാത്തവരെ ഇഷ്ടികച്ചൂളകളില്‍ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന പ്രാകൃത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ബര്‍ണബാസ് ഫണ്ട് എന്ന മിഷണറി സംഘടനയാണ് ക്രൈസ്തവ കുടുംബങ്ങള്‍ ഇഷ്ടികച്ചൂള ഉടമകള്‍ക്കു നല്‍കാനുള്ള പണം സ്വരൂപിച്ച് നല്‍കി ക്രൈസ്തവരെ മോചിപ്പിച്ചത്. […]

Continue Reading

വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു

വീയറ്റ്നാമില്‍ 2 ദിവസത്തെ സുവിശേഷ പ്രവര്‍ത്തനം 50 പേര്‍ രക്ഷിക്കപ്പെട്ടു ഹോചിമിന്‍ സിറ്റി: സുവിശേഷം ജാതികള്‍ക്കാണ് ആവശ്യം. ഇന്നുവരെ യേശുക്രിസ്തുവിനെക്കുറിച്ചോ, സുവിശേഷത്തെക്കുറിച്ചോ കേട്ടിട്ടില്ലാത്ത കോടിക്കണക്കിനു ജനവിഭാഗങ്ങള്‍ ലോകത്തുണ്ട്. അവരുടെ ഇടയില്‍ സാഹചര്യങ്ങള്‍ ഒത്താല്‍ കലര്‍പ്പില്ലാത്ത സുവിശേഷം പങ്കുവെച്ചാല്‍ അനേക ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരുമെന്നുള്ള കാര്യം സത്യം തന്നെയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള വീയറ്റ്നാം എന്ന ഏഷ്യന്‍ രാജ്യത്ത് കര്‍ത്താവ് പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ (സി.എ.എം.) വീയറ്റ്നാമില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം സുവിശേഷ […]

Continue Reading

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു അഡ്ജന്റസ്: അമേരിക്കന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആഞ്ഞുവീശിയ ചുഴലി കൊടുങ്കാറ്റ് ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ 55 ക്രൈസ്തവ ആരാധനാലയങ്ങളും 390 ഭവനങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ പ്രമുഖ അന്താരാഷ്ട്ര സുവിശേഷ സംഘടനയായ സമാരിട്ടന്‍സ് പഴ്സ് തീരുമാനിച്ചു. പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്ന ആരാധനാലയങ്ങളും, വീടുകളും പഴയ സ്ഥാനത്തുതന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനായി നാട്ടുകാരായ ജോലിക്കാരെതന്നെ കണ്ടെത്തി കൂലി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെന്ന് സമാരിട്ടന്‍സ് പഴ്സ് മിനിസ്ട്രി […]

Continue Reading

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു ദുഷാന്‍ബി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന രണ്ടു യുവ മിഷണറിമാരെ പോലീസ് അറസ്റ്റു ചെയ്തു അയല്‍ രാജ്യക്കാരായ ഇരുവരും 3 വര്‍ഷമായി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് തജിക്കിസ്ഥാനില്‍ കോളേജ് പഠനത്തോടൊപ്പം മിഷണറിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജൂണ്‍ 11ന് ഇരുവരും തങ്ങളുടെ അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനിടയില്‍ പരീക്ഷാ ഹോളിലേക്കു കടന്നുവന്ന പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു സാധന സാമഗ്രികളും പിടിച്ചെടുത്തു. […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് മോചനം. വേള്‍ഡ് ഓഫ് ലൈഫ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഒക്ബമിച്ചല്‍ ഹെയ്മിനറ്റിക്കാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ചത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുന്ന പാസ്റ്റര്‍ ഒക്ബ മിച്ചലിനെ 2003-ല്‍ എറിത്രിയന്‍ പോലീസ് അറസ്റ്റു ചെയ്തു കുറച്ചു ആഴ്ച ജയിലിലടച്ചിരുന്നു. പിന്നീട് 2005 ജനുവരിയില്‍ ഒരു […]

Continue Reading

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു നഗ്വോ: വംശീയ കലാപം നടക്കുന്ന കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ സൈന്യം കൊലപ്പെടുത്തി. നഗ്വോ റീജനില്‍ വിക്ലിഫ് ബൈബിള്‍ പരിഭാഷകനായ അങ്ക ടെറന്‍സാണ് കൊല്ലപ്പെട്ടത്. നഗ്വോ ഫ്രഞ്ച് സംസാരിക്കുന്നവരും, ഇംഗ്ളീഷ് സംസാരിക്കുന്നവരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്. ഇവിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ബൈബിള്‍ പരിഭാഷകന്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗിനിക്കിരയായി. കാമറൂണിലെ പ്രാദേശിക ഭാഷയില്‍ വിക്ലിഫ് അസ്സോസിയേഷന്‍ […]

Continue Reading

നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ബെന്യു: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 3 ദിവസങ്ങളിലായി ക്രൈസ്തവ ഗ്രാമങ്ങളില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെന്യു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്ന മുസ്ളീം ഗോത്ര വര്‍ഗ്ഗക്കാരായ അക്രമികളാണ് കൊലപാതകങ്ങള്‍ക്കു പിന്നില്‍ ‍. ഗുമ, ലോഗോ ജില്ലകളിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. യെല്‍വിനയിലെ മിഞ്ചവയില്‍ 2 ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂണ്‍ 6-ന് […]

Continue Reading

ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം

ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം ധാക്ക: ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് കേന്ദ്രം തീവെച്ച് നശിപ്പിക്കുകയും പാസ്റ്ററെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജൂണ്‍ 1-ന്ഗൌരിപൂരിലെ പാസ്റ്റര്‍ ആല്‍ബര്‍ട്ട് ബദോള്‍ തന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച സഭാ ആരാധനാലയമാണ് ഒരുകൂട്ടം മുസ്ളീങ്ങള്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്നു പാസ്റ്ററെ കൊലപ്പെടുത്താനും ശ്രമം നടത്തി. പാസ്റ്റര്‍ തല്‍ക്ഷണം ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ അപകടത്തിലായില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. പാസ്റ്ററെ കിട്ടാതെ വന്നപ്പോള്‍ പാസ്റ്ററുടെ 22 വയസുള്ള മകനെ പോലീസ് വ്യാജ ആരോപണത്തിന്മേല്‍ […]

Continue Reading