ചൈനീസ് പ്രസിഡന്റിനോട് സുവിശേഷം പങ്കുവെയ്ക്കാന്‍ ശ്രമിച്ച വനിതയെ ജയിലില്‍ അടച്ചു
ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനോട് സുവിശേഷം അറിയിക്കാന്‍ ശ്രമം നടത്തിയ ക്രിസ്ത്യന്‍ വനിതയെ സുരക്ഷാ സേന അറസ്റ്റു ചെയ്തതിനെതുടര്‍ന്നു ജയിലിലടച്ചു. ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയന്‍ നഗരത്തിലെ താമസക്കാരിയായ ഷൂ ജിന്‍ ഷിയ എന്ന ക്രിസ്ത്യന്‍ വനിതയാണ് ജയിലിലായത്.
സുവിശേഷ പ്രവര്‍ത്തനത്തോട് അതീവ താല്‍പ്പര്യമുള്ള ഷൂ ജിന്‍ ഷിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനോട് സുവിശേഷമറയിക്കാനുള്ള താല്‍പ്പര്യത്തോടെ മാര്‍ച്ച് 15-നു തന്റെ ഭവനത്തില്‍നിന്നും ചൈനയുടെ തലസ്ഥാന നഗരിയായ ബീജിംഗിലേക്കു യാത്ര തിരിക്കുകയായിരുന്നു.
ഷുവിന്റെ കൈവശം “ദൈവം ഈ ലോകത്തിലെ ആളുകളെ സ്നേഹിക്കുന്നു; ജിന്‍ പിങ്ങിനേയും അറിയിക്കുന്നു” തുടങ്ങിയ വാചകങ്ങള്‍ എഴുതിയ വലിയ ഒരു ബാനറുമുണ്ടായിരുന്നു. ഷൂ ഈ ബാനര്‍ ഷോങ് നാന്‍ ഹായി മുന്‍ ഇംപീരിയല്‍ ഗാര്‍ഡന്റെ ഗേറ്റിനു മുമ്പില്‍ പിടിച്ചുകൊണ്ടു നിന്നപ്പോള്‍ പബ്ളിക് സെക്യൂരിറ്റി ബ്യൂറോ ഉദ്യോഗസ്ഥര്‍ ജിന്‍ ഷിയയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ സമയം പ്രസിഡന്റ് ചൈനീസ് പീപ്പിള്‍സ് പെളിറ്റിക്കല്‍ കണ്‍സര്‍വേറ്റീവ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.
ഷൂ ജിന്‍ ഷിയയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം ഡാലിയന്‍ മുനിസിപ്പല്‍ പബ്ളിക്ക് സെക്യൂരിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലയച്ചു. ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ് ഈ വനിത.
2016-ല്‍ സമാനമായ രീതിയില്‍ ഷൂവിനെ അറസ്റ്റു ചെയ്യുകയും 16 ദിവസം ജയില്‍വാസം അനുഭവിപ്പിക്കുകയുമായിരുന്നു. ചൈനയിലെ നിരവധി നേതാക്കളുടെ ഓഫീസുകളുടെ മുമ്പില്‍ ഈ വനിത ഇതുപോലെ സുവിശേഷ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Comments are closed.