മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി

മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി

Breaking News India

മതം മാറാന്‍ മജിസ്ട്രേറ്റ് മുമ്പാകെ വിശദീകരണം നല്‍കണം; ഹരിയാനയില്‍ ചട്ടങ്ങളായി
ചാണ്ഡിഗഡ്: നിര്‍ബന്ധിത മതംമാറ്റം തടയുന്ന നിയമത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഹരിയാന സര്‍ക്കാര്‍ ‍.

മേലാല്‍ ഇവിടെ മതം മാറണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റ് മതംമാറ്റം സംബന്ധിച്ച് പൊതു അറിയിപ്പ് നല്‍കണം. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ഹരിയാന നിയമസഭ വിവാദ നിയമം പാസ്സാക്കിയത്.

ഡിസംബര്‍ 15-നാണ് നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളായത്. സമാന നിയമങ്ങള്‍ ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലും പാസ്സാക്കിയിരുന്നു.

മതംമാറ്റം ആഗ്രഹിക്കുന്ന വ്യക്തി നടപടിക്കുമുമ്പ് അയാള്‍ താമസിക്കുന്ന ജില്ലയിലെ മജിസ്ട്രേറ്റ് മുമ്പാകെ നിശ്ചിത ഫോമില്‍ വിശദീകരണം നല്‍കണം.

മതം മാറുന്നത് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ രക്ഷിതാക്കള്‍ ഈ വിശദീകരണം നല്‍കണം. മതംമാറ്റത്തിന്റെ കാരണം, എസ്.സി, എസ്.ടി., സമുദായമാണോ, തൊഴില്‍ ‍, വരുമാനം തുടങ്ങിയവ വ്യക്തമാക്കണം.

തുടര്‍ന്ന് മജിസ്ട്രേറ്റ് മതംമാറ്റം സംബന്ധിച്ച് വിവരം പരസ്യപ്പെടുത്തും. എതിര്‍പ്പ് അറിയിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ മതം മാറിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

മതംമാറ്റ ചടങ്ങ് സംഘടിപ്പിക്കാന്‍ നേരത്തേ അനുമതി വാങ്ങണം. നിര്‍ബന്ധിത മതം മാറ്റത്തിന് അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷത്തില്‍ കുറയാതെ പഴിയും ലഭിക്കാം. വിവാഹത്തിനായി മതവിവരം മറച്ചുവയ്ക്കുന്നതിനും ശിക്ഷയുണ്ട്.

കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ പത്തു വര്‍ഷം വരെയാണ് തടവ്. നാലു ലക്ഷം രൂപാ വരെ പിഴയും ലഭിക്കാം.