കിറ്റ് കാറ്റ് മിഠായി കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ‍; പിന്‍വലിച്ച് കമ്പനി

കിറ്റ് കാറ്റ് മിഠായി കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ‍; പിന്‍വലിച്ച് കമ്പനി

Breaking News India

കിറ്റ് കാറ്റ് മിഠായി കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ‍; പിന്‍വലിച്ച് കമ്പനി
ന്യൂഡെല്‍ഹി: കുട്ടികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ കിറ്റ് കാറ്റ് മിഠായി കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ‍.

പ്രതിഷേധത്തെത്തുടര്‍ന്നു കമ്പനി വിപണിയില്‍നിന്നും പിന്‍വലിച്ചു. സ്വിസ് മള്‍ട്ടി നാഷണല്‍ കമ്പനിയായ നെസ്ളെയുടെ ഇന്ത്യന്‍ ഘടകമായ നെസ്ളെ ഇന്ത്യ വിപണിയിലെത്തിച്ച കിറ്റ് കാറ്റ് മിഠായികളുടെ കവറിലായിരുന്നു ജഗന്നാഥ്, ബാലഭദ്ര, മാതാ സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഘനം ചെയ്തിരുന്നത്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും വിവാദ മിഠായികള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതായും നെസ്ളെ ഇന്ത്യ കമ്പനി അറിയിച്ചു.

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലോഖനം ചെയ്ത മിഠായി പാക്കറ്റുകള്‍ ട്രാവല്‍ പാക്കറ്റുകള്‍ ആയിരുന്നുവെന്ന് കമ്പനി പറഞ്ഞു.

ഇത്തരം ഡിസൈനുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ ഇഷ്ടപ്പെട്ടിരുന്നതായി തങ്ങളുടെ മുന്‍ ഉല്‍പ്പന്നങ്ങള്‍ വെളിപ്പെടുത്തുന്നു. കമ്പനി ന്യായീകരിച്ചു.