യു.എസ്. വൈറ്റ് ഹൌസിലെ ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍

Breaking News USA

യു.എസ്. വൈറ്റ് ഹൌസിലെ ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍
വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൌസില്‍ ക്യാപിറ്റല്‍ ഹില്ലില്‍വച്ച് നടത്തി വരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെ നിരീശ്വര വാദികള്‍ രംഗത്ത്.

 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റിലെ ഉന്നത നേതാക്കള്‍ക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ആഴ്ചയില്‍ ഒരിക്കല്‍ നടത്തിവരുന്ന ബൈബിള്‍ ക്ലാസ്സിനെതിരെയാണ് അമേരിക്കയിലെ ഫ്രീഡം ഫ്രം റിലിജിയന്‍ ഫൌണ്ടേഷന്‍ ആന്റ് സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്റ് എത്തിനിക്സ് എന്ന നിരീശ്വര വാദി സംഘടന യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൌസിംങ് ആന്റ് അര്‍ബന്‍ ഡവലപ്പ്മെന്റിനെതിരായി കേസ് നല്‍കിയത്.

ഗവണ്മെന്റ് സംവിധാനം നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബൈബിള്‍ ക്ലാസ്സ് നടത്തുവാന്‍ എങ്ങനെ സാഹചര്യം ഉണ്ടായി എന്നും അതിനുള്ള മാനദണ്ഡം എന്തെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

വൈറ്റ് ഹൌസില്‍ ബൈബിള്‍ ക്ലാസ്സ് നടത്തുന്നത് ക്യാപിറ്റല്‍ മിനിസ്ട്രീസ് സ്ഥാപകനും പ്രസിഡന്റുമായ റാള്‍ഫ് ഡ്രോളിംഗറുടെ നേതൃത്വത്തിലാണ്. യു.എസിലെ എല്ലാ നേതാക്കളും യേശു കര്‍ത്താവിനെ അറിയുക എന്ന ദര്‍ശനത്തോടെ നടത്തുന്ന ആത്മീക ശുശ്രൂഷയുടെ ഭാഗമായാണ് ആഴ്ചയില്‍ ഒരിക്കല്‍ ബൈബിള്‍ ക്ലാസ്സ് നടത്തുന്നത്.

 

2017 ജൂലൈയിലാണ് ബൈബിള്‍ ക്ലാസ്സ് ആരംഭിച്ചത്. എല്ലാ ബുധനാഴ്ചയും രാവിലെ 1 മണിക്കൂറാണ് സമയം. അമേരിക്കയ്ക്കും യു.എസ്. ഭരണകൂടത്തിനും ദൈവവഴിയിലൂടെ സഞ്ചരിക്കാനുതകുന്ന ആത്മീയ നടത്തിപ്പിനുവേണ്ടിയാണ് ബൈബിള്‍ ക്ലാസ്സ് ആരംഭിച്ചത്. ഇതിന്റെ ചിലവ് വഹിക്കുന്നത് എച്ച്.യു.ഡി. വകുപ്പല്ലെന്നും ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കുന്നില്ലെന്നും നേതാക്കന്മാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി ക്യാപിറ്റല്‍ മിനിസ്ട്രി സ്വന്തം ചിലവിലാണ് ബൈബിള്‍ ക്ലാസ്സ് നടത്തുന്നതെന്നും എച്ച്.യു.ഡി. ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

 

ബൈബിള്‍ ക്ലാസ്സില്‍ പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, അറ്റോര്‍ണി ജനറല്‍ ജഫ്, സി.ഐ.എ. ഡയറക്ടര്‍ മൈക്ക് പോംപിയോ, എഡ്യുക്കേഷന്‍ സെക്രട്ടറി ബെറ്റ്സി ദേവോസ്, എച്ച്.യു.ഡി. സെക്രട്ടറി ബെന്‍ കാര്‍സന്‍ ‍, എനര്‍ജി സെക്രട്ടറി റാക്ക് പെറി തുടങ്ങിയ പ്രമുഖരാണ് പങ്കെടുക്കുന്നത്. ട്രംപ് അത്യാവശ്യ സമയങ്ങള്‍ ഒഴിച്ച് പങ്കെടുക്കുന്നുണ്ട്. ബാക്കിയുള്ളവര്‍ കൃത്യമായി പങ്കെടുക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published.