പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

Breaking News Global USA

പൊതു സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍
ഫ്ലോറിഡ: യു.എസില്‍ പൊതുസ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു എന്ന കുറ്റത്തിന് രണ്ടു പാസ്റ്റര്‍മാരേയും ഒരു സഹ പ്രവര്‍ത്തകനേയും പോലീസ് അറസ്റ്റു ചെയ്തു.

 

ഫ്ലോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ സെയ്ല്‍ നഗരത്തില്‍ നവംബര്‍ 8-ന് ഞായറാഴ്ച ക്രിസ്ത്യന്‍ മിഷണറിമാരായ പാസ്റ്റര്‍ ഡ്വെയ്ന്‍ ബ്ലാക്ക്, പാസ്റ്റര്‍ മാര്‍ക്ക് സിംസ്, ആള്‍നോഡ് ഏബെട്ട് (90) എന്നിവരെയാണ് ഫോര്‍ഡ് ലോഡര്‍ സെയ്ല്‍ പോലീസ് അറസ്റ്റു ചെയ്തത്.

 

നവംബര്‍ 6 മുതല്‍ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഫോര്‍ട്ട് ലോഡര്‍ സിറ്റി നിയമം മൂലം നിരോധിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്നവരാണ് അറസ്റ്റു ചെയ്യപ്പെട്ട മൂവരും.

 

പുതിയ നിരോധന നിയമം പ്രബല്യത്തില്‍ വന്ന ശേഷം ആദ്യമായി അറസ്റ്റു ചെയ്യപ്പെട്ടവരാണ് മൂവരും. കുറ്റം തെളിഞ്ഞാല്‍ 60 ദിവസം തടവും, 500 ഡോളര്‍ പിഴയുമാണ് ശിക്ഷ. 1999-ല്‍ ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കുന്നത് സിറ്റി നിരോധിച്ചുവെങ്കിലും ഏബെട്ട് ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ കോടതി നിരോധനം പിന്‍വലിച്ചിരുന്നു.

 

പുതിയ സിറ്റി ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഏബെട്ട് പറയുന്നു. ദുരിതമനുഭവിക്കുന്ന ജീവിതങ്ങളെ സഹായിക്കുന്ന ശുശ്രൂഷ തുടരുക തന്നെ ചെയ്യുമെന്ന് ഏബെട്ട് പറഞ്ഞു.

Leave a Reply

Your email address will not be published.