സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര്

Breaking News Europe Global USA

സ്വവര്‍ഗ്ഗ വിവാഹ അനുമതി: സുപ്രീം കോടതി വിധിയില്‍ 94% സുവിശേഷ വിഹിത സഭക്കാരും എതിര്
വാഷിംങ്ടണ്‍ : അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമം മൂലം അംഗീകരിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ സുപ്രീം കോടതി വിധിയില്‍ യു.എസിലെ 94 ശതമാനം സുവിശേഷ വിഹിത സഭക്കാരും വിയോജിപ്പു പ്രകടിപ്പിച്ചു.

 

ബര്‍ണ ഗ്രൂപ്പ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 10 സുവിശേഷ വിഹിത സഭക്കാരില്‍ 9 പേരും സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായി വോട്ടു ചെയ്തു. 18 വയസ്സിനു മുകളിലുള്ള പ്രായ പൂര്‍ത്തിയായ 1,012 പേരിലായിരുന്നു സര്‍വ്വേ നടത്തിയത്.

 

എന്നാല്‍ പൌരോഹിത്യ സഭക്കാരില്‍ 66 ശതമാനം മാത്രമായിരുന്നു സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. 62 ശതമാനം അമേരിക്കക്കാര്‍ സ്വവര്‍ഗ്ഗ വിവാഹത്തിനു അനുമതി നല്‍കിയതു അനിവാര്യമാണെന്നു വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published.