കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക്

Breaking News India Uncategorized

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക്
ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇമ്മാനുവേല്‍ ഫെലോഷിപ്പ് സഭയിലെ ആരാധനയ്ക്കാണ് (15-03-2015 ഞായറാഴ്ച) കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് പൂര്‍ണ്ണമായ വിലക്ക് കല്‍പ്പിച്ചത്.

 

കഴിഞ്ഞ മാസം മൈക്കും ഓര്‍ഗനും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി വിലക്കിയിരുന്നു. അതിനുശേഷം കൈകൊട്ടിയും പാട്ടുപാടിയുമാണ് ആരാധിച്ചിരുന്നത്. അങ്ങനെയിരുന്നപ്പോഴാണ് 15-ാം തീയതി ഞായറാഴ്ച ഒരു പറ്റം ക്രൈസ്തവ വിരോധികള്‍ സഭയിലേക്കു കടന്നു വന്ന് കൈകൊട്ടും പാട്ടും നിറുത്തണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഇതേ കാരണത്താല്‍ ഏകദേശം 13 സ്ഥലങ്ങളിലായി മാറി മാറി ആരാധിച്ചു വരികയാണ്.

 

സഭയിലെ ഒരു വിശ്വസിയുടെ ഹൃദയത്തില്‍ ദൈവമിടപെട്ട് അവരുടെ വീടിന്റെ മുകളില്‍ ഒരു ഹാള്‍ ഉണ്ടാക്കി തരികയും 2014 സെപ്റ്റംബര്‍ മാസം മുതല്‍ അവിടെ ആരാധിച്ചു വരികയുമായിരുന്നു. ചുറ്റുപാടും ക്രിസ്ത്യാനികളോ, വിശ്വാസികളോ ആരും തന്നെയില്ല. ഏകദേശം എണ്‍പതോളം വരുന്ന അക്രൈസ്തവരായ ആളുകള്‍ മാത്രമാണ് സഭയില്‍ കടന്നു വരുന്നത്.

 

ഞങ്ങള്‍ ആരാധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അടുത്തുള്ള വീടുകളിലും റോഡുകളിലുമൊക്കെയായി ആളുകള്‍ നിന്നുകൊണ്ട് ആരാധന കഴിഞ്ഞ് പോകുന്നവരെകണ്ട് പരിഹസിക്കുകയും, വാഹനങ്ങള്‍ റോഡില്‍ നിരത്തിയിട്ട് മാര്‍ഗ്ഗതടസ്സമുണ്ടാക്കുകയും ചെയ്തു. അതു മാത്രമല്ല ആരാധിക്കുന്ന വീട്ടുകാരെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ശല്യം ചെയ്തുകൊണ്ടിരിക്കുന്നു.

പാസ്റ്റര്‍ രാജു വി. ജോണും ലൈലാമ്മ രാജുവും കുടുംബമായി കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ദൈവമക്കള്‍ ഈ സ്ഥലത്തെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമേ.

Leave a Reply

Your email address will not be published.