ദുര്‍മന്ത്രവാദം ആരോപിച്ച് നാടുകടത്തപ്പെട്ട ഗോത്രഭരണാധിപന്‍ ഇപ്പോള്‍ ആത്മാക്കളെ നേടുന്ന പാസ്റ്റര്‍

ദുര്‍മന്ത്രവാദം ആരോപിച്ച് നാടുകടത്തപ്പെട്ട ഗോത്രഭരണാധിപന്‍ ഇപ്പോള്‍ ആത്മാക്കളെ നേടുന്ന പാസ്റ്റര്‍ ഔവഡൌഗോ: ഏറെക്കാലം ഒരു പ്രമുഖ ഗോത്രവിഭാഗത്തിന്റെ ഭരണാധിപന്‍ തന്റെ പ്രജയായ 6 വയസ്സുകാരി പെണ്‍കുട്ടി രോഗം പിടിപെട്ട് മരിക്കുവാന്‍ കാരണം ആരോപിക്കപ്പെട്ട് നാടുകടത്തപ്പെട്ട വൃദ്ധനായ ഭരണാധിപന്‍ പിന്നീട് കര്‍ത്താവായ യേശുക്രിസ്തുവിനെ കണ്ടുമുട്ടി നിരവധി ആത്മാക്കളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന അനുഗ്രഹീതനായ സഭാ പാസ്റ്റര്‍ ആയിത്തീര്‍ന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനഫാസോ എന്ന രാജ്യത്തിലെ ടുയി പ്രവിശ്യയിലെ ബിവാബ ഗോത്രവിഭാഗത്തിലെ ഭരണാധിപനായിരുന്നു അദാമ (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് പുറത്തുവിട്ടിട്ടില്ല) […]

Continue Reading

ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ചു വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ തീവെച്ചു കൊലപ്പെടുത്തി

ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ചു വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ തീവെച്ചു കൊലപ്പെടുത്തി ലാഹോര്‍ ‍: ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ച് മുസ്ളീം യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയിലെ ഹാജിപുര ഏരിയായിലെ മൊഹള്ള ബൊഗാറയിലെ യാക്കൂബ് മസിയുടെ മകള്‍ അസ്മ യാക്കൂബാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 17-ന് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യാക്കൂബ് മസിയും മകന്‍ മഖ്സൂദും അസ്മയും മൊഹള്ള പക്പുര ഏരിയായിലെ സാവൂദസ് സമാന്റെ […]

Continue Reading

ചന്ദ്രനില്‍ ഉരുളക്കിഴങ്ങും, ചെടികളും കൃഷി ചെയ്യാനൊരുങ്ങി ചൈന

ചന്ദ്രനില്‍ ഉരുളക്കിഴങ്ങും, ചെടികളും കൃഷി ചെയ്യാനൊരുങ്ങി ചൈന ബീജിംഗ്: ചന്ദ്രന്റെ ഉപരിതലത്തില്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുമായി ചൈന. ആദ്യഘട്ടത്തില്‍ ഉരുളക്കിഴങ്ങ് വിത്തുകളും, പുഷ്പിക്കുന്ന സസ്യത്തൈകളും പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടകളുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ചൈനയിപ്പോള്‍ ‍. ഈ വര്‍ഷത്തിന്റെ അവസാനം ചെയ്ഞ്ച് ഫോര്‍ ലൂണാര്‍ എന്ന പേടകത്തില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലടച്ച് ഇവ കൊണ്ടുപോകാനാണ് പദ്ധതി. കാബേജ്, കടുക്, ചെടിസസ്യങ്ങള്‍ ചന്ദ്രനില്‍ വിളയിച്ചെടുക്കാനാണ് ചൈന താല്‍പ്പര്യപ്പെടുന്നത്. പദ്ധതി വിജയിച്ചാല്‍ ചന്ദ്രനിലെ ആദ്യത്തെ ജൈവിക പരീക്ഷണമാകും അത്. അലൂമിനിയംകൊണ്ടു നിര്‍മ്മിച്ച സിലിണ്ടര്‍ രൂപത്തിലുള്ള […]

Continue Reading

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു യെരുശലേം: നീണ്ട അമ്പതു വര്‍ഷത്തിനുശേഷം യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതക പാറിപ്പറന്നു. ഈ ചരിത്ര ദൌത്യം നിവര്‍ത്തീകരിച്ചത് ചൈനീസ് ക്രിസ്ത്യാനികള്‍ ‍. 1967 മെയ് 29-ന് യിസ്രായേലിനെതിരെ ഈജിപ്റ്റിലെ നാസറിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ ഒന്നടങ്കം യിസ്രായേലിനെതിരെ യുദ്ധത്തിനു വന്നു. 6 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകയും യെരുശലേമിന്റെ നല്ലൊരു വിഭാഗം യിസ്രായേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. യഹൂദന്റെ എല്ലാമായ പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന […]

Continue Reading

ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു

ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു മിയാമി: 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യൂബന്‍ മണ്ണിലേക്കു എന്‍ ‍.ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു. 2018-ല്‍ ക്യൂബയില്‍ ന്യൂ ഇന്‍ഡിപെന്‍ഡന്റ് പേര്‍സണ്‍ (എന്‍ ‍.ഐ.വി.) ബൈബിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്യൂബന്‍ റിലിജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ടുമെന്റാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 17,000 ബൈബിളുകളാണ് ഇപ്പോള്‍ ക്യൂബന്‍ വിപ്ളവ മണ്ണില്‍ എത്തുന്നത്. എന്‍ ‍.ഐ.വി. പ്രസാധകരുടെ പരാതിയിന്മേലാണ് ബൈബിളുകള്‍ എത്തിക്കുവാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്‍ ‍.ഐ.വി. ബൈബിള്‍ ലഘുഭാഷാ […]

Continue Reading

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു ഖാര്‍ത്തൂം: ലോകത്ത് 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കോടിക്കണക്കിനു ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അതിനു വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുവാന്‍ പ്രയാസകരമാണ്. അവരെല്ലാം വിവിധ ഭരണകൂടങ്ങളുടെ കിരാതമായ പീഢനങ്ങളെ നേരിട്ടവരാണ്. ജയില്‍ജീവിതം കൊടിയ മര്‍ദ്ദനങ്ങളുടെയും മാനസിക പീഢനങ്ങളുടെയും ഇരുണ്ട അദ്ധ്യായങ്ങളായിരുന്നു. ഒരു പക്ഷേ പല കര്‍ത്തൃദാസന്മാരും ജയിലുകളില്‍ തങ്ങളുടെ സഹ തടവുകാരോട് സുവിശേഷം പങ്കുവെച്ചിട്ടുണ്ടായിരിക്കാം. ചിലരുടെ ജയില്‍ ജീവിത കഥകളില്‍ അവ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. […]

Continue Reading

പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

പാക്കിസ്ഥാനില്‍ 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു ബലൂചിസ്ഥാന്‍ ‍: പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ ദിനത്തിന്റെ പിറ്റേന്ന് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന 4 ക്രൈസ്തവര്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ഏപ്രില്‍ 2-ന് തിങ്കളാഴ്ച ബലൂചിസ്ഥാനിലെ ക്വോട്ടാ നഗരത്തിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പെര്‍വെയ്സ് മസി, ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരങ്ങള്‍ ഇമ്രാന്‍ മസി, തരീഖ് മസി മറ്റൊരു സഹോദരന്‍ ഇമ്മാനുവേലിന്റെ ഭാര്യ ഫിര്‍ദന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ജില്ലക്കാരായ ഇവര്‍ ക്വോട്ടയിലെ പെര്‍വെയ്സിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പെര്‍വെയ്സായിരുന്നു […]

Continue Reading

യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു

യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു ഫത്തേപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ സ്നാന ശുശ്രൂഷ നടക്കുന്നതിനിടയില്‍ വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍മാര്‍ക്കും രണ്ടു വിശ്വാസികള്‍ക്കും പരിക്കേറ്റു.   മാര്‍ച്ച് 28-ന് ബുധനാഴ്ച ഫത്തേപൂര്‍ ജില്ലയിലെ ഹരിഹര്‍പൂരിലെ ചുനഗള്ളി സ്ട്രീറ്റില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇന്‍ഡ്യാ സഭയുടെ സ്നാന ശുശ്രൂഷാ ചടങ്ങിനിടയിലാണ് ആക്രമണം നടന്നത്. സഭാ പാസ്റ്റര്‍ ജോസ്പ്രകാശും സഹപ്രവര്‍ത്തകരും വിശ്വാസികളും ചേര്‍ന്ന് ചില വിശ്വാസികളെ സ്നാനപ്പെടുത്തുന്നതിനിടയിലാണ് സംഭവം.   മൂന്നുമണിയോടുകൂടി സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20-ഓളം വരുന്ന […]

Continue Reading

ചൈനീസ് പ്രസിഡന്റിനോട് സുവിശേഷം പങ്കുവെയ്ക്കാന്‍ ശ്രമിച്ച വനിതയെ ജയിലില്‍ അടച്ചു

ചൈനീസ് പ്രസിഡന്റിനോട് സുവിശേഷം പങ്കുവെയ്ക്കാന്‍ ശ്രമിച്ച വനിതയെ ജയിലില്‍ അടച്ചു ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനോട് സുവിശേഷം അറിയിക്കാന്‍ ശ്രമം നടത്തിയ ക്രിസ്ത്യന്‍ വനിതയെ സുരക്ഷാ സേന അറസ്റ്റു ചെയ്തതിനെതുടര്‍ന്നു ജയിലിലടച്ചു. ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയന്‍ നഗരത്തിലെ താമസക്കാരിയായ ഷൂ ജിന്‍ ഷിയ എന്ന ക്രിസ്ത്യന്‍ വനിതയാണ് ജയിലിലായത്.   സുവിശേഷ പ്രവര്‍ത്തനത്തോട് അതീവ താല്‍പ്പര്യമുള്ള ഷൂ ജിന്‍ ഷിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനോട് സുവിശേഷമറയിക്കാനുള്ള താല്‍പ്പര്യത്തോടെ മാര്‍ച്ച് 15-നു തന്റെ […]

Continue Reading

വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച 25 വീയറ്റ്നാം ക്രൈസ്തവരെ ആക്രമിച്ചു

വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച 25 വീയറ്റ്നാം ക്രൈസ്തവരെ ആക്രമിച്ചു വിയറ്റ്നാമില്‍ അടുത്ത കാലത്ത് ക്രിസ്തുവിങ്കലേക്ക് വന്ന വിശ്വാസികളെ മടക്കിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ ആക്രമണത്തില്‍ 25 ക്രൈസ്തവര്‍ക്ക് പരിക്കേറ്റു.   വിയറ്റ്നാമിലെ വടക്കു പടിഞ്ഞാറന്‍ മലനിരകളിലെ ആദിവാസി സമൂഹമായ ഹമോങ് വിഭാഗത്തില്‍ നിന്നും വിശ്വാസത്തിലേക്കു വന്ന വിശ്വാസികളെയാണ് ക്രൂരമായി തല്ലിച്ചതച്ചത്.   വിയറ്റ്നാമിലെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധമതക്കാരുടെ പിന്തുണയോടുകൂടി ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് വിയറ്റ്നാം കമ്മറ്റി ഓണ്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ […]

Continue Reading