സിഇഎം യുവ മുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍

സിഇഎം യുവ മുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ തിരുവല്ല: സിഇഎം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ് 18 വരെ നടക്കും.   കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര മെയ് 18-നു തിരുവനന്തപുരത്തു സമാപിക്കും.   മയക്കു മരുന്നിനും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള ബോധവല്‍ക്കരണവും സുവിശേഷ പ്രസംഗവും നടക്കും.   പാസ്റ്റര്‍മാരായ ബിജു ജോസഫ്, ജോമോന്‍ ജോസഫ്, ബിനു ഏബ്രഹാം, സാജോ തോണിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം, ജോര്‍ജ്ജ് മുണ്ടകന്‍ ‍, പാസ്റ്റര്‍ […]

Continue Reading

സംയുക്ത വിബിഎസ്

സംയുക്ത വിബിഎസ് തിരുവല്ല: പരിസര പ്രദേശങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 2-6 വരെ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വിബിഎസ് ഉണ്ടായിരിക്കും.   മള്‍ട്ടി മീഡിയ ക്ലാസുകള്‍ ‍. ചര്‍ച്ചകള്‍ ‍, കൌണ്‍സിലിംഗ്, ചോദ്യോത്തരവേദി എന്നിവ ഉണ്ടായിരിക്കും. സി.എന്‍ ‍. ഏബ്രഹാം, സാം ഫിലിപ്പ്, റെനി വെസ്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ മുഖ്യ പ്രഭാഷണം നടത്തി.   പാ. ബിജുമോൻ ജോസഫ് പ്രസിഡണ്ടും പാ. സൂണർ ജോസഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പിവൈസിയുടെ റാന്നി താലുക്കിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു ഭാരവാഹികൾ: പാ. സാം […]

Continue Reading

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന് തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും. വര്‍ക്ക് ഷോപ്പും, താലന്ത് പരിശോധനയും ഉണ്ടായിരിക്കും.   പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും. ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം.   പാസ്റ്റര്‍മാരായ സാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം

സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം കൊച്ചി: സി.എസ്.ഐ. സഭാ വിശ്വാസികളുടെ മൃതദേഹം ദിഹിപ്പിക്കാന്‍ അനുമതി.   സി.എസ്.ഐ. കൊച്ചി മഹായിടവകയുടെ കീഴിലുള്ള വിശ്വാസികളുടെ മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം ദഹിപ്പിച്ച് അവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കാമെന്നാണ് മഹായിടവക ബിഷപ്പ് ബി.എന്‍ ഫെന്നിന്റെ അറിയിപ്പില്‍ പറയുന്നത്. എറണാകുളം, തൃശൂര്‍ ‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ടതാണ് കൊച്ചി മഹായിടവക. മൃതദേഹം ദഹിപ്പിക്കുന്നതിനു നിയമതടസ്സമില്ലെന്നു വൈദിക സെക്രട്ടറി റവ. ജേക്കബ് ജോണ്‍ ‍, അല്‍മായ സെക്രട്ടറി ഏബ്രഹാം സൈമണ്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു

പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു 🔯പിസിഐ പിവൈസി പിഡബ്ല്യുസി ഓഫിസുകൾ തിരുവല്ലയിൽ 🔯 പിസിഐ കുടുംബത്തിൽ നിന്നും പുതിയ ഓൺലൈൻ ന്യൂസ് പോർട്ടൽ 🔯 പിവൈസി പിഡബ്ല്യുസി നിർജ്ജീവമായ ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കും. താലുക്ക് കമ്മിറ്റി രൂപികരണം കഴിയുന്നതും വേഗതയിൽ 🔯 പിസിഐയുടെ നേതൃത്വത്തിൽ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കട്ടപ്പനയിൽ 🔯 പിവൈസി പിഡബ്ലുസി കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ചെറുകിട സ്വയം തൊഴിൽ പദ്ധതികൾ 🔯 പിവൈസി ഡൽഹി, പഞ്ചാബ് , […]

Continue Reading

ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ്

ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ് ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ലോക്കല്‍ സഭകളില്‍ ആഭരണ ധാരികള്‍ക്ക് അംഗത്വം നല്‍കുകയോ, കര്‍ത്തൃമേശ കൊടുക്കുകയോ ചെയ്യരുതെന്ന് സഭയുടെ സംഘടനാ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് പറഞ്ഞു.   മദ്ധ്യമേഖലയിലുള്ള ശുശ്രൂഷകന്മാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിശുദ്ധ ജീവിതത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് അംഗത്വം നല്‍കി അംഗസംഖ്യ കൂട്ടുവാനും ദൈവദാസന്മാര്‍ ശ്രമിക്കരുതെന്ന് പാസ്റ്റര്‍ പരഞ്ഞു.   ദൈവസഭകള്‍ പൊതുവേ ആത്മീയ ശോഷണം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐ.പി.സി. സഭ വ്യക്തമായ ഒരു […]

Continue Reading

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന് തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും.   വര്‍ക്ക് ഷോപ്പും താലന്ത് പരിശോധനയും ഉണ്ടായിരിക്കും. പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും.   ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം. പാസ്റ്റര്‍മാരായ ശാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലന്‍കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍

പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍ തിരുവല്ല: പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ വിവിധ പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തില്‍ നടക്കും.   ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണും വിവിധ സഭകളുടെ നേതാക്കളും നേതൃത്വം നല്‍കും. പ്രാര്‍ത്ഥനാ ദിനത്തിന്റെ ക്രമീകരണത്തിനായി പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനാ ദിനവും, […]

Continue Reading

വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍

വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍ മുളക്കുഴ: വൈ.പി.ഇ. ജനറല്‍ ക്യാമ്പ് ഡിസംബര്‍ 25-27 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ്. ക്യാമ്പ് സെന്ററില്‍ നടക്കും.   “സ്ഥിരതയോടെ ഓടുക” എന്നതാണ് ചിന്താവിഷയം. സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ എ.റ്റി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്‍കും.   പാസ്റ്റര്‍മാരായ വൈ. റെജി, ജെ. ജോസഫ്, ജോണ്‍സണ്‍ ഡാനിയേല്‍ ‍, എ.പി. അഭിലാഷ്, പി.ആര്‍ ‍. […]

Continue Reading