5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം

5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10 വര്‍ഷം അധികം ജീവിക്കാമെന്ന് പഠനം ബോസ്റ്റണ്‍ ‍: ആയുസ്സ് വര്‍ദധിപ്പിക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമില്ല. അതിനായി എന്തുവില കൊടുത്തും പ്രതിവിധികള്‍ക്കായി നെട്ടോട്ടമോടുന്നവരാണ് മനുഷ്യര്‍ ‍. അത്യാധുനിക ചികിത്സാ രീതികളുടെ പിന്‍ബലത്തില്‍ ആയുസ്സ് നീട്ടിക്കിട്ടാനായി പ്രയത്നിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്. നല്ല ഭക്ഷണം, വ്യായാമം, ശരിയായ ഉറക്കം, മദ്യ ഉപയോഗത്തിന്റെ നിയന്ത്രണം, പുകവലി വര്‍ജ്ജനം എന്നിങ്ങനെയുള്ള 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണെന്ന് നേരത്തെതന്നെ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ […]

Continue Reading

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ദാഹമകറ്റാന്‍ ചിലര്‍ കിട്ടുന്ന വെള്ളമൊക്കെ കുടിക്കുന്ന ശീലക്കാരാണ്. ഇത് നല്ലതല്ല. നല്ല കുടിവെള്ളം തിളപ്പിച്ചാറിയശേഷം മാത്രമെ കുടിക്കാവു. ശുദ്ധീകരിക്കാത്ത പച്ചവെള്ളം കുടിക്കരുത്. എത്ര ആരോഗ്യവാന്മാരായലും അധികമായി പച്ചവെള്ളം കുടിക്കരുത്. പച്ചവെള്ളം കഫവര്‍ദ്ധകമാണ്. തിളപ്പിച്ചു മാത്രമെ കുടിക്കാവു. തിളപ്പിച്ചാറിയ വെള്ളം ദഹനശക്തി വര്‍ദ്ധിപ്പിക്കും. തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്കു ഹിതകരമാണ്. മൂത്രാശയ ശുദ്ധി ഉണ്ടാകും. എക്കിള്‍ ‍, വയറുവീര്‍ച്ച, പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹന രസങ്ങളുടെ വര്‍ദ്ധനവിനും […]

Continue Reading

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം

ശരീരഭാരം പെട്ടന്നു കുറയുന്നവര്‍ സൂക്ഷിക്കുക: കാന്‍സറിന്റെ ലക്ഷണമാകാം ലണ്ടന്‍ ‍: ചില വ്യക്തികള്‍ക്ക് അപ്രതീക്ഷിതമായി ശരീരഭാരം കുറഞ്ഞുവരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്, എക്സീറ്റര്‍ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പെട്ടന്നു ശരീരഭാരം കുറയുന്നത് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് അഭിപ്രായപ്പെടുന്നു. വന്‍കുടല്‍ ‍, മലാശയം, പാന്‍ക്രിയാസ്, റീനല്‍ എന്നിവിടങ്ങളിലെ കാന്‍സറിന്റെ ലക്ഷണമാകാം പെട്ടന്നുള്ള ഭാരക്കുറവ് ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. 11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇപ്രകാരമുള്ള ഒരു നിരീക്ഷണത്തിലെത്തിയത്. പെട്ടന്നു […]

Continue Reading

പ്രമേഹ രോഗവും പാദ സംരക്ഷണവും

പ്രമേഹ രോഗവും പാദ സംരക്ഷണവും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്. പെരുപ്പ് , മരവിപ്പ്, സ്പര്‍ശന ശക്തി കുറവ്, രക്ത സമ്മര്‍ദ്ദം, ചുമപ്പു നിറമുണ്ടാവുക, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്, നേരത്തേ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നഖങ്ങളിലെ കഠിനമായ […]

Continue Reading

ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു

ആഗോള താപനം നിയന്ത്രിക്കാനായി അന്തരീക്ഷത്തില്‍ ക്രിത്രിമ പാളി ഉണ്ടാക്കുന്നു ആഗോളതാപനം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കപൂണ്ട ശാസ്ത്രലോകം മറുമരുന്നുമായി രംഗത്തു വരുന്നു. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളഉന്നതു കുറയ്ക്കുന്ന പദ്ധതിക്കു പിന്നാലെയാണ് വികസ്വര രാഷ്ട്രങ്ങളിലെ ഒകുകൂട്ടം ഗവേഷകര്‍ പുതിയ ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. രാസവസ്തുക്കള്‍കൊണ്ട് അന്തരീക്ഷത്തില്‍ ഒരു ‘നേര്‍ത്ത പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവു കുറയ്ക്കുക എന്നതാണ് പദ്ധതി. മാന്‍ മെയ്ഡ് സണ്‍ ഷെയ്ഡ് എന്നാണ് ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്നി പര്‍വ്വത സ്ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും […]

Continue Reading

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത്

തവിട് എണ്ണ ഹൃദയാരോഗ്യത്തിന് നല്ലത് കേരളത്തില്‍ തവിട് എണ്ണ അധികമൊന്നും ആളുകള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ അതിന്റെ ഗുണം അധികം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. തവിട് എണ്ണ ആരോഗ്യദായകവും ഹൃദയാരോഗ്യത്തിനു നല്ലതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ശേഷി തവിടെണ്ണയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിനെ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ടോക്കോട്രൈനോള്‍ ‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവയാണ് തവിടെണ്ണയുടെ ആരോഗ്യ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ലിപ്പോയിക് ആസിഡിനു ശേഷിയുണ്ട്. തവിടെണ്ണ പലരും നിസ്സാരമായി […]

Continue Reading

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം?

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം? ഇപ്പോള്‍ വേനല്‍ക്കാലമാണ്. അമിതമായ ചൂട് ശരീരത്തെ തളര്‍ത്തുന്നു. ശരീരം വിയര്‍ത്തു കുളിച്ച് ലവണങ്ങളെ പുറംന്തള്ളുന്നു.നിര്‍ജ്ജലീകരണം ഉണ്ടായി ആളുകള്‍ തളര്‍ന്നു വീഴുവാന്‍ സാദ്ധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക മാത്രമാണ്. മറ്റു സീസണുകളെ അപേക്ഷിച്ച് ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ ദിവസവും 8 മുതല്‍ 10 ഗ്ളാസ് വെള്ളം വരെയെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ ശരീരത്തില്‍ 70 ശതമാനവും […]

Continue Reading

മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും

മനുഷ്യ ശരീരത്തിലെ പുതിയ അവയവം തിരിച്ചറിഞ്ഞു; കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം കുറിക്കും ന്യുയോര്‍ക്ക്: മനുഷ്യ ശരീരത്തില്‍ പുതുതായി കണ്ടെത്തിയ ഇന്റര്‍സ്റ്റിഷ്യം എന്ന അവയവം കാന്‍സര്‍ ചികിത്സയില്‍ വിപ്ളവം സൃഷ്ടിക്കുമെന്നു ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്ന. തൊലിക്കടിയില്‍ അവയവങ്ങളെ പൊതിഞ്ഞു കാണപ്പെടുന്ന കോശങ്ങളുടെ പാളിയാണ് ഇന്റര്‍സ്റ്റിഷ്യും. കട്ടികൂടിയ കോശപാളി മാത്രമായിട്ടായിരുന്നു വൈദ്യശാസ്ത്രം ഇതുവരെയും ഇതിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബ്രഹത്തായ ഒരു ശൃംഘലയാണെന്നാണ് ഇപ്പോള്‍ തിരച്ചറിഞ്ഞിരിക്കുന്നത്. ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നും സംരക്ഷിക്കുന്ന ഒരു ഷോക് അബ്സോര്‍ബര്‍ ആയിട്ടാണ് […]

Continue Reading

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍ ലണ്ടന്‍ ‍: മനുഷ്യനും കൊതുകും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് പുരാതന കാലത്തോളം പഴക്കമുണ്ട്. കൊതുകിനെ കൊല്ലാനായി എത്ര തരത്തിലുള്ള മരുന്നുകളാണ് ഇതുവരെ മനുഷ്യന്‍ പ്രയോഗിച്ചിട്ടുള്ളത്. പിന്നെയും കൊതുകുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കൊതുകിന്റെ കടിയേറ്റ് മനുഷ്യര്‍ രോഗികളായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമായെന്ന് പുതിയ ഒരു മരുന്നു കണ്ടുപിടിച്ച ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനെ കുത്തിയാല്‍ കൊതുക് ചത്തുപോകും. ഇത്തരത്തിലുള്ള ഒരു മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. […]

Continue Reading

നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു

നെല്ലിക്ക കൊളസ്ട്രോള്‍ കുറയ്ക്കുന്നു നെല്ലിക്ക എന്ന ഔഷധ ഫലം വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദമാണ്.   ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. പതിവായി നെല്ലിക്കാ കഴിക്കുന്നതു കൊളസ്ട്രോള്‍ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനു സഹായകരമാണ്. ബാക്ടീരിയയെ പ്രതിരോധിക്കുന്നു.   അണുബാധ തടയും അതിനാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ നെല്ലിക്കാ സഹായിക്കുന്നു. നെല്ലിക്കായിലെ ഇരുമ്പ് രക്തത്തിലെ ഹിമോഗ്ളോബിന്‍ കൂട്ടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വയറെരിച്ചില്‍ തുടങ്ങിയവ മൂലമുള്ള പ്രശ്നങ്ങള്‍ […]

Continue Reading