പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു അഡ്ജന്റസ്: അമേരിക്കന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആഞ്ഞുവീശിയ ചുഴലി കൊടുങ്കാറ്റ് ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ 55 ക്രൈസ്തവ ആരാധനാലയങ്ങളും 390 ഭവനങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ പ്രമുഖ അന്താരാഷ്ട്ര സുവിശേഷ സംഘടനയായ സമാരിട്ടന്‍സ് പഴ്സ് തീരുമാനിച്ചു. പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്ന ആരാധനാലയങ്ങളും, വീടുകളും പഴയ സ്ഥാനത്തുതന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനായി നാട്ടുകാരായ ജോലിക്കാരെതന്നെ കണ്ടെത്തി കൂലി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെന്ന് സമാരിട്ടന്‍സ് പഴ്സ് മിനിസ്ട്രി […]

Continue Reading

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു

തജിക്കിസ്ഥാനില്‍ രണ്ടു യുവ മിഷണറിമാരെ അറസ്റ്റു ചെയ്തു ദുഷാന്‍ബി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രമായ തജിക്കിസ്ഥാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന രണ്ടു യുവ മിഷണറിമാരെ പോലീസ് അറസ്റ്റു ചെയ്തു അയല്‍ രാജ്യക്കാരായ ഇരുവരും 3 വര്‍ഷമായി ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് തജിക്കിസ്ഥാനില്‍ കോളേജ് പഠനത്തോടൊപ്പം മിഷണറിമാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജൂണ്‍ 11ന് ഇരുവരും തങ്ങളുടെ അവസാന വര്‍ഷ പരീക്ഷ എഴുതുന്നതിനിടയില്‍ പരീക്ഷാ ഹോളിലേക്കു കടന്നുവന്ന പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു സാധന സാമഗ്രികളും പിടിച്ചെടുത്തു. […]

Continue Reading

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് മോചനം. വേള്‍ഡ് ഓഫ് ലൈഫ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഒക്ബമിച്ചല്‍ ഹെയ്മിനറ്റിക്കാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ചത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുന്ന പാസ്റ്റര്‍ ഒക്ബ മിച്ചലിനെ 2003-ല്‍ എറിത്രിയന്‍ പോലീസ് അറസ്റ്റു ചെയ്തു കുറച്ചു ആഴ്ച ജയിലിലടച്ചിരുന്നു. പിന്നീട് 2005 ജനുവരിയില്‍ ഒരു […]

Continue Reading

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു

കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ കൊലപ്പെടുത്തി; വീടുകള്‍ കത്തിച്ചു നഗ്വോ: വംശീയ കലാപം നടക്കുന്ന കാമറൂണില്‍ ബൈബിള്‍ പരിഭാഷകനെ സൈന്യം കൊലപ്പെടുത്തി. നഗ്വോ റീജനില്‍ വിക്ലിഫ് ബൈബിള്‍ പരിഭാഷകനായ അങ്ക ടെറന്‍സാണ് കൊല്ലപ്പെട്ടത്. നഗ്വോ ഫ്രഞ്ച് സംസാരിക്കുന്നവരും, ഇംഗ്ളീഷ് സംസാരിക്കുന്നവരും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്. ഇവിടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. മറ്റൊരു ബൈബിള്‍ പരിഭാഷകന്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല. സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗിനിക്കിരയായി. കാമറൂണിലെ പ്രാദേശിക ഭാഷയില്‍ വിക്ലിഫ് അസ്സോസിയേഷന്‍ […]

Continue Reading

നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ആക്രമണ പരമ്പര; 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ബെന്യു: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 3 ദിവസങ്ങളിലായി ക്രൈസ്തവ ഗ്രാമങ്ങളില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബെന്യു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്ന മുസ്ളീം ഗോത്ര വര്‍ഗ്ഗക്കാരായ അക്രമികളാണ് കൊലപാതകങ്ങള്‍ക്കു പിന്നില്‍ ‍. ഗുമ, ലോഗോ ജില്ലകളിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. യെല്‍വിനയിലെ മിഞ്ചവയില്‍ 2 ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂണ്‍ 6-ന് […]

Continue Reading

ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം

ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് അഗ്നിക്കിരയാക്കി: പാസ്റ്ററെ വധിക്കാന്‍ ശ്രമം ധാക്ക: ബംഗ്ളാദേശില്‍ ഹൌസ് ചര്‍ച്ച് കേന്ദ്രം തീവെച്ച് നശിപ്പിക്കുകയും പാസ്റ്ററെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജൂണ്‍ 1-ന്ഗൌരിപൂരിലെ പാസ്റ്റര്‍ ആല്‍ബര്‍ട്ട് ബദോള്‍ തന്റെ വീടിനോടു ചേര്‍ന്ന് സ്ഥാപിച്ച സഭാ ആരാധനാലയമാണ് ഒരുകൂട്ടം മുസ്ളീങ്ങള്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്നു പാസ്റ്ററെ കൊലപ്പെടുത്താനും ശ്രമം നടത്തി. പാസ്റ്റര്‍ തല്‍ക്ഷണം ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ അപകടത്തിലായില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. പാസ്റ്ററെ കിട്ടാതെ വന്നപ്പോള്‍ പാസ്റ്ററുടെ 22 വയസുള്ള മകനെ പോലീസ് വ്യാജ ആരോപണത്തിന്മേല്‍ […]

Continue Reading

ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യം ഐസ്ളാന്റ്, ഇന്ത്യ 136-ാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യം ഐസ്ളാന്റ്, ഇന്ത്യ 136-ാം സ്ഥാനത്ത് സിഡ്നി: ആഗോള സമാധാന സൂചികയില്‍ ഒന്നാം സ്ഥാനം ഐസ്ളാന്റിന്. ഇന്ത്യയ്ക്ക് 136-ാം സ്ഥാനം. ലോകത്ത് സമാധാനം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുടെ നിലവാരം പരിശോധിക്കുന്ന ആസ്ട്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇക്കണോമിക്സിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോക സമാധാന സൂചികയുടെ 12-ാം എഡീഷനാണ് കഴിഞ്ഞ ദിവസം സ്ഥാപനം പുറത്തു വിട്ടത്. 163 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണായ രാജ്യം ഐസ്ളാന്റാണെന്ന് പട്ടിക […]

Continue Reading

തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു

തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു അര്‍ബ മിഞ്ച്: എത്യോപ്യയില്‍ തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന പ്രാദേശിക പെന്തക്കോസ്തു സഭയുടെ പാസ്റ്ററെ മുതല കടിച്ചുകൊന്നു. ഞായറാഴ്ച രാവിലെ എത്യോപ്യയിലെ മെര്‍കെബ് താബിയ ജില്ലയിലെ അര്‍ബ മിഞ്ച് നഗരത്തിനു സമീപമുള്ള അബായി തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ച പാസ്റ്റര്‍ ഡോക്കോ എഷിറ്റിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. എഷിറ്റിയുടെ സഭയിലെ 80 ഓളം ആളുകള്‍ സ്നാന ശുശ്രൂഷയ്ക്കായി എത്തിയിരുന്നു. തടാകത്തിലിറങ്ങിയ എഷിറ്റി പ്രാര്‍ത്ഥിച്ച ശേഷം ആദ്യം ഒരാളെ സ്നാനപ്പെടുത്തി കരയില്‍ […]

Continue Reading

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി ബീജിംഗ്: ചൈനയില്‍ സുവിശേഷ വേലയും മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടുകടത്തി.   വടക്കു കിഴക്കന്‍ ചൈനയിലെ ലിലോനിങ്, ജിലിന്‍ ‍, ഹീലോങ്ജാങ് പ്രവിശ്യകളില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന റെയ്ഡിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാസ്റ്റര്‍മാരും മിഷണറിമാരും ഉത്തര കൊറിയക്കാരായവരെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.   ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ക്രൂര ഭരണത്തെ ഭയന്ന് […]

Continue Reading

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു ജോസ്: നൈജീരിയായില്‍ പ്ളേറ്റോ സംസ്ഥാനത്ത് 9 ക്രൈസ്തവരെ മുസ്ളീം ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി.   നവംബര്‍ 7-ന് ചൊവ്വാഴ്ച രാത്രി 7.30-ന് റാം ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി പോയവരെയാണ് ഒരു സംഘം ആളുകള്‍ പതിയിരുന്ന് വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. 9 പേര്‍ തല്‍ക്ഷണം മരിച്ചു.   3 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഫെലിക്സ് നഗ്വോങ് (34), ഡാനിയേല്‍ […]

Continue Reading