കെനിയന്‍ പാസ്റ്റര്‍മാര്‍ സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് ശ്രമിക്കുന്നു

കെനിയന്‍ പാസ്റ്റര്‍മാര്‍ സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് ശ്രമിക്കുന്നു

കെനിയന്‍ പാസ്റ്റര്‍മാര്‍ സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് ശ്രമിക്കുന്നു
മോമ്പസ: കെനിയയിലെ മൊമ്പസ്സയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍മാര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ‍, സ്വയം രക്ഷിക്കാനായി തോക്കു ലൈസന്‍സിനുള്ള ശ്രമം ആരംഭിച്ചു.

 

കഴിഞ്ഞ ഞായറാഴ്ച മൊമ്പസ്സയിലെ മാക്സിമം റിവൈവല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ സഹ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ്ജ് കരിധിംബ മുറിക്കിനെ ചര്‍ച്ച് കോമ്പൌണ്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന അല്‍ ഷബാബ് തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. മുമ്പും ഈ മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

 

ഇതിനുശേഷം മൊമ്പസ്സ ഡെപ്യൂട്ടി കൌണ്ടി കമ്മീഷണര്‍ സലിം മഹമ്മൂദ് വിളിച്ചു കൂട്ടിയ മീറ്റിംഗിലാണ് പാസ്റ്റര്‍മാര്‍ തങ്ങള്‍ക്ക് സ്വയം രക്ഷയ്ക്കു തോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ സെക്യൂരിറ്റി കമ്മറ്റി മന്ത്രാലയ അംഗവും അഭിഭാഷകയുമായ അലീസ് വഹോമി പാസ്റ്റര്‍മാരുടെ ആവശ്യം നിരസിച്ചു.

 

സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ശ്രമിക്കുമെന്നാണ് ഇവരുടെ വാദം. ഈ അടുത്ത കാലത്തായി മൊമ്പസ്സയില്‍ നിരവധി പാസ്റ്റര്‍മാരും പുരോഹിതരും തീവ്രവാദികളുടെ തോക്കിനിരയായിട്ടുണ്ട്.

About Author