കാപ്പികുടി ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

കാപ്പികുടി ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം

കാപ്പികുടി ശീലമാക്കിയാല്‍ കാന്‍സറിനെ പ്രതിരോധിക്കാം
വാഷിംങ്ടണ്‍ ‍: കാപ്പിക്ക് തൊലിപ്പുറത്തെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ ‍.

 

ദിവസവും 4 കപ്പ് കാപ്പി കുടിച്ചാല്‍ ഫലം കാണുമെന്നാണ് അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എരിക്ക ലോഫ്റ്റിഫിഡിന്റെ പഠനം. പരീക്ഷണഫലത്തിന്റെ ആദ്യഘട്ടമേ പുറത്തുവന്നിട്ടുള്ളുവെങ്കിലും ജീവിത ശൈലിയില്‍ മാറ്റം വരുത്തിയും മുന്‍ കരുതലെടുത്തും തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍ തടയാനാകുമെന്നാണ് ഗവേഷകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നവരില്‍ കാന്‍സര്‍ വരുവാനുള്ള സാദ്ധ്യത 20 ശതമാനത്തോളം കുറവായതായാണ് കണ്ടെത്തിയത്. കൂടുതല്‍ കാപ്പി കുടിക്കുന്നത് ആരോഗ്യം നിലനിര്‍ത്തും എന്ന സന്ദേശം നല്‍കുന്നു.

About Author