വരനെ കിട്ടിയില്ല, 40 കാരി തന്നെത്തന്നെ വിവാഹം കഴിച്ചു

വരനെ കിട്ടിയില്ല, 40 കാരി തന്നെത്തന്നെ വിവാഹം കഴിച്ചു

വരനെ കിട്ടിയില്ല, 40 കാരി തന്നെത്തന്നെ വിവാഹം കഴിച്ചു
ഹൂസ്റ്റണ്‍ ‍: അമേരിക്കയില്‍ ഹൂസ്റ്റണ്‍ സ്വദേശിനിയായ യാസ്മിന്‍ എലിബി തനിക്കൊരു വരനെ കാത്തിരുന്നതു 40 വയസ്സു വരെ. എങ്കിലും ഇതു വരെ ആരും വിവാഹം കഴിക്കാന്‍ തയ്യാറായില്ല.

 

എന്നാല്‍ എല്ലാവരും ചെയ്യുന്നതുപോലെ അവിവാഹിതയായി ജീവിക്കാന്‍ ഈ യുവതി തയ്യാറായില്ല. എങ്കിലും തന്റെ വിവാഹവും നടക്കണമല്ലോ. അങ്ങനെ യാസ്മിന്‍ ബന്ധുക്കളുടെ സമ്മതത്തോടെ തന്നെത്തന്നെ വിവാഹം ചെയ്തു. അമേരിക്കയില്‍ ഇത്തരം വിവാഹത്തിനു നിയമസാധുതയില്ലെങ്കിലും വിവാഹം ആത്മീയപരമായിരുന്നുവെന്നാണ് യാസ്മിന്റെയും വീട്ടുകാരുടെയും പ്രതികരണം.

 

ജനുവരി ആദ്യം നടന്ന വിവാഹത്തിന് വധുവിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത് അമ്മയാണ്. സഹോദരങ്ങളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. തനിക്കൊരു വരന്‍ വന്നില്ലെങ്കില്‍ സ്വയം വിവാഹിതയാവുമെന്ന് യാസ്മിന്‍ 2013-ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ആരും വന്നില്ലെങ്കില്‍ എന്തും ചെയ്യും. അങ്ങനെ വിവാഹം യാഥാര്‍ത്ഥ്യമായി. തന്നെ ഒരു പുരുഷനും തിരിഞ്ഞു നോക്കിയില്ല.

 

ഇനി സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനെ പിന്‍തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിവാഹത്തില്‍ പങ്കെടുത്തവരുടെ വാദം. കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ ഗ്രേസ് ജെല്‍ഡര്‍ എന്ന യുവതിയും തന്നെത്തന്നെ വിവാഹം ചെയ്തിരുന്നു.

Categories: Breaking News, USA

About Author