ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു
സിണ്ടര്‍ ‍: പാരീസിലെ ഷാര്‍ലി എബ്ദോ വാരിക വിരുദ്ധ കലാപം നടന്ന നൈജറില്‍ വിവിധ ഇടങ്ങളില്‍ മുസ്ളീങ്ങള്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചു.

പ്രമുഖ നഗരമായ സിണ്ടറില്‍ മാത്രം 70-ഓളം ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയോ തകര്‍ക്കുകയോ ചെയ്തു. ജനുവരി 16-ന് ആയിരത്തോളം വരുന്ന മുസ്ളീങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.

തുടര്‍ ആക്രമണങ്ങളിലാണ് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിയത്. തലസ്ഥാന നഗരിയായ നിയാമിയിലെ സില്‍വ ചര്‍ച്ച്, അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച്, ദ ഗുഡ് സമരിറ്റന്‍ ഓര്‍ഫനേജ് എന്നിവയും അഗ്നിക്കിരയായി. കൂടാതെ ക്രൈസ്തവരുടെ നിരവധി വ്യാപാര സ്ഥപനങ്ങളും അഗ്നിക്കിരയായി.

About Author