പത്തുവയസുകാരിയെ പിതാവ് ജീവനോടെ കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമം പാളി

പത്തുവയസുകാരിയെ പിതാവ് ജീവനോടെ കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമം പാളി

പത്തുവയസുകാരിയെ പിതാവ് ജീവനോടെ കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമം പാളി
അഗര്‍ത്തല: ത്രിപുരയില്‍ 10 വയസ്സുകാരി മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടാന്‍ നടത്തിയ ശ്രമം പാളി. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

 

അബു ഹുസൈന്‍ എന്ന ആള്‍ ഭാര്യ പുറത്തുപോയ സമയത്ത് വീടിനു പുറകിലെ മുറ്റത്ത് കുഴിയെടുത്തു മകളെ കൈയ്യും കാലും കെട്ടി, വായതുറക്കാതിരിക്കാനായി ടേപ്പ് ഒട്ടിച്ചു കുഴിയില്‍ കൊണ്ടിടുകയും നെഞ്ചുവരെ മണ്ണിട്ടു മൂടുകയും ചെയ്തപ്പോഴാണ് പുറത്തുപോയ ഭാര്യ വീട്ടിലേക്കു വരുന്ന വിവരം അബു മനസ്സിലാക്കിയത്.

 

ഇത് കുഞ്ഞിന്റെ ഭാഗ്യമെന്നു മാത്രം കരുതിയാല്‍ മതി. പെട്ടന്നു തന്നെ മണ്ണിട്ടു മൂടല്‍ നിര്‍ത്തി കുട്ടിയുടെ തല ഒരു മുളംകൂടുകൊണ്ട് മറച്ചു. ബാക്കി ഭാഗം പിന്നീട് മൂടാമെന്നു കരുതി ഒന്നുമറിയാത്തവനെപ്പോലെ വീട്ടിലെത്തി. ഭാര്യയ്ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ അയല്‍ക്കാരെ വിളിച്ചു അന്വേഷണം നടത്തി.

 

അപ്പോഴാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ആ ദാരുണ സംഭവം കണ്ടെത്തിയത്. അയല്‍ക്കാരന്‍ അബുവിനെ കണക്കിനു കൈകാര്യം ചെയ്തതിനുശേഷം പോലീസിനെ വിളിച്ചു. പോലീസ് ഈ ദ്രോഹിയെ അറസ്റ്റു ചെയ്തു കൊലപാതക ശ്രമത്തിനു കേസെടുക്കുകയും ചെയ്തു. മകളെ ഇഷ്ടമില്ലാത്തതിനാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

Categories: Breaking News, India

About Author