പാസ്റ്റര്‍ കെ.എം. ജോണ്‍ മഹത്വത്തിലേക്ക് പ്രവേശിച്ചു

പാസ്റ്റര്‍ കെ.എം. ജോണ്‍ മഹത്വത്തിലേക്ക് പ്രവേശിച്ചു

പാസ്റ്റര്‍ കെ.എം. ജോണ്‍ മഹത്വത്തിലേക്ക് പ്രവേശിച്ചു
ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) കേരളാ സ്റ്റേറ്റ് മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.എം. ജോണ്‍ (86) മഹത്വത്തിലേക്ക് പ്രവേശിച്ചു. വാര്‍ദ്ധ്യക്യ സഹജ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തനംതിട്ട തിരുവല്ലയില്‍വച്ചാണ് മരണം. സംസ്ക്കാരം പിന്നീട്. ഐപിസി സീനിയര്‍ ജനറല്‍ മിനിസ്റ്ററായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മക്കള്‍ ‍: ജോണ്‍ കാര്‍മ്മേല്‍ (രാജു), പാസ്റ്റര്‍ ജേക്കബ് ജോണ്‍ (സണ്ണി), വല്‍സമ്മ കോര, സൌമി കുരുവിള.
മരുമക്കള്‍ ‍: ലീലാമ്മ, ബേബി, ഡോണ്‍ കുരുവിള (എല്ലാവരും യു.എസ്.എ.).
1947-ല്‍ സുവിശേഷ വേലയ്ക്കിറങ്ങിയ കെ.എം. ജോണ്‍ കോട്ടയം തോട്ടയ്ക്കാട്, ആലപ്പുഴ, പരുമല, പുതുപ്പള്ളി, കറുകച്ചാല്‍ സഭകളില്‍ പ്രവര്‍ത്തിച്ചശേഷം 1958 മുതല്‍ 78 വരെ മലബാറില്‍ ഐപിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് കല്ലിശ്ശേരിയിലും വളഞ്ഞവട്ടം സഭയിലും ശുശ്രൂഷകനായി. 1990-ല്‍ ചെങ്ങന്നൂര്‍ സെന്റര്‍ ശുശ്രൂഷകനായി ചുമതലയേറ്റു. ഐപിസി മിഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ‍, ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, പീസ് ആന്‍ഡ് ജസ്റ്റിസ് ചെയര്‍മാന്‍ ‍, ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.

Categories: Breaking News, Kerala, Obituary

About Author