നൈജീരിയായില്‍ ആക്രമണം: 15 ക്രൈസ്തര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ആക്രമണം: 15 ക്രൈസ്തര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ ആക്രമണം: 15 ക്രൈസ്തര്‍ കൊല്ലപ്പെട്ടു
അബുജ: നൈജീരിയായില്‍ ഒരേ ദിവസം രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

 

ഡിസംബര്‍ 17നു പുലര്‍ച്ചെ 4 മണിക്ക് തരാബ സംസ്ഥാനത്ത് സാബോന്‍ ഗിസയില്‍ കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാരായ നൂറോളം മുസ്ളീംങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇവരുടെ കത്തോലിക്കാ പള്ളിയും നിരവധി വീടുകളും അഗ്നിക്കിരയാക്കി.

 

ഇവിടെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഭടന്മാര്‍ പോയതിനുശേഷമായിരുന്നു ആക്രമണം. ഇതേ സമയത്ത് കഡുന സംസ്ഥാനത്തും സമാനമായ ആക്രമണം നടന്നു. അംങ്വാന്‍ഡൌഡ ഗ്രാമത്തിലെ ക്രൈസ്തവരുടെ വീടുകളിലും ഒരു സംഘം മുസ്ളീംങ്ങള്‍ ആക്രമണം നടത്തിഒരു കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞും, മാതാവും, പിതാവും ഉള്‍പ്പെടെ 5 പേര്‍ മരിച്ചു.

 

ഇവിടെയും നിരവധി വീടുകള്‍ തകര്‍ത്തു. 2 ഗ്രാമങ്ങളിലും കൊല്ലപ്പെട്ടവര്‍ സാധുക്കളായ കൃഷിക്കാരാണ്. 2014-ല്‍ മാത്രം സംസ്ഥാനത്ത് ഇത്തരത്തില്‍ 1500 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി.

Categories: Breaking News, Global

About Author

Related Articles