ബീഹാറില്‍ 200 ദളിതര്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു

ബീഹാറില്‍ 200 ദളിതര്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു

ബീഹാറില്‍ 200 ദളിതര്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു
പാട്ന: ബീഹാറില്‍ ക്രിസ്തുമസ് ദിനത്തില്‍ 40 കുടുംബങ്ങളില്‍പ്പെട്ട 200 ദളിത് വിഭാഗക്കാര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.

 

ബോധ് ഗയയിലെ അതിയ ഗ്രാമത്തിലെ മഹാ ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചത്. ബ്രദര്‍ രാജ് കിഷോറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് സ്നാനം സ്വീകരിച്ച് വിശ്വാസികളായത്.

 

സംഭവം വിവാദമാകുവാന്‍ ആഗ്രഹിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബീഹാര്‍ മുഖ്യമന്ത്രിയുടെ നാട്ടിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഉത്തരവിട്ടു. 2008-ലും ഇതേ വിഭാഗത്തിലെ നല്ലൊരു വിഭാഗം ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നു.

Categories: Breaking News, India

About Author

Related Articles