നിര്‍ബന്ധിത മതപരിവര്‍ത്തനം; കേരളം വിശദീകരണം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; കേരളം വിശദീകരണം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം; കേരളം വിശദീകരണം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലും ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും കേരളം ഉള്‍പ്പെടയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ‍.

ഇക്കാര്യം ആവശ്യപ്പെട്ട് കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. സംസ്ഥാനങ്ങള്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് നാലാഴ്ചയ്ക്കകം വ്യക്തമാക്കണം. കേരളത്തില്‍ ഈ അടുത്ത കാലത്ത് തൃശ്ശൂര്‍ ‍, മലപ്പുറം ജില്ലകളിലാണ് ക്രൈസ്തവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്.

മദ്ധ്യപ്രദേശില്‍ ആരാധനാലയങ്ങള്‍ക്കുനേരെ അതിക്രമമുണ്ടായി. ഛത്തീസ്ഗഢിലും, തമിഴ്നാട്ടിലും, കര്‍ണ്ണാടകത്തിലും ഇതേ രീതിയില്‍ ആക്രമണമുണ്ടായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം നടന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

Categories: Breaking News, Global, India

About Author