യേശു പ്രസംഗിച്ച സിന്നഗോഗിന്റെ സ്ഥലം ഗവേഷകര്‍ കണ്ടെത്തി

യേശു പ്രസംഗിച്ച സിന്നഗോഗിന്റെ സ്ഥലം ഗവേഷകര്‍ കണ്ടെത്തി

യേശു പ്രസംഗിച്ച സിന്നഗോഗിന്റെ സ്ഥലം ഗവേഷകര്‍ കണ്ടെത്തി
മിഗ്ദല്‍ ‍: യേശു പരസ്യ ശുശ്രൂഷാ കാലത്ത് പ്രസംഗിച്ച മഗ്ദലയിലെ യഹൂദന്മാരുടെ സിന്നഗോഗ് നിന്നിരുന്ന സ്ഥലം ഗവേഷര്‍ കണ്ടെത്തി.

 

വടക്കന്‍ യിസ്രായേലില്‍ ഗലീല തടാകത്തിനു സമീപമുള്ള മഗ്ദല എന്ന സ്ഥലത്താണ് (ഇപ്പോള്‍ ഈ സ്ഥലം മഗ്ദല്‍ എന്നാണ് അറിയപ്പെടുന്നത്) സിന്നഗോഗിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഈ സ്ഥലം ഇപ്പോള്‍ കത്തോലിക്കരുടെ ദി ലജിയോണ്‍ ഓഫ് ക്രൈസ്റ്റ് എന്ന സംഘടനയുടെ ഉടമസ്ഥതയിലാണ്. ഇവിടെ ടൂറിസ്റ്റ് ഹോട്ടലും തീര്‍ത്ഥാടന കേന്ദ്രവും ചാപ്പലും പണിയുവാനുള്ള തയ്യാറെടുപ്പിലാണ്.

 

ഇതിനായി സ്ഥലം കുഴിച്ചപ്പോള്‍ അന്നത്തെ സിന്നഗോഗിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. വിവിധ ചിത്രപ്പണികളുള്ള കൂറ്റന്‍ കല്ലുകള്‍ ‍, ഇവയില്‍ 7 തണ്ടുള്ള കവരവിളക്ക് കൊത്തിവെച്ചിരിക്കുന്നു. സിന്നഗോഗിന്റെ പ്രധാ ഹാള്‍ ‍, മൊസൈക്ക് തറ, പ്ലാസ്റ്റര്‍ ചെയ്തിരുന്ന ഭിത്തികളുടെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തി. 1291 സ്ക്വയര്‍ ഫീറ്റ് വലിപ്പമുണ്ട് ഇതിന്.

 

കല്ലുകള്‍കൊണ്ടുള്ള ബഞ്ചുകളും കാണാം. ഈ സിന്നഗോഗ് എ.ഡി. 67ലോ, 68ലോ റോമന്‍ ആധിപത്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നിരിക്കാമെന്ന് കരുതുന്നു. അന്ന് റോമാക്കാരും, യെഹൂദന്മാരുമായി യുദ്ധം തുടങ്ങിയിരുന്നു. മഗ്ദലക്കാരത്തി മറിയയുടെയും സ്ഥലം എന്ന നിലയിലും അന്ന് കീര്‍ത്തിയുള്ള സ്ഥലമായിരുന്നു ഇവിടം.

 

യേശു പ്രസംഗിച്ച സിന്നഗോഗുകളില്‍ ഒന്ന് എന്നതിലുപരിആദ്യം കണ്ടെത്തിയ സിന്നഗോഗാണിതെന്നും ലെജിയോണ്‍സ് ഓഫ് ക്രൈസ്റ്റ് സംഘടനാ നേതാവ് ഫാദര്‍ ഈമോന്‍ കെല്ലി അഭിപ്രായപ്പെടുന്നു. ഈ സ്ഥലത്തുനിന്നും ബെദസ്ഥ, കഫര്‍ന്നഹുംഎന്നിവിടങ്ങളിലേക്കും പോകുവാനായി കഴിയും. സിന്നഗോഗ് നിന്നിരുന്ന സ്ഥലം അന്നത്തെ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Categories: Breaking News, Top News

About Author