തുര്‍ക്കിയില്‍ ബൈബിള്‍ ഷോപ്പ് അഗിനിക്കിരയാക്കി

തുര്‍ക്കിയില്‍ ബൈബിള്‍ ഷോപ്പ് അഗിനിക്കിരയാക്കി

തുര്‍ക്കിയില്‍ ബൈബിള്‍ ഷോപ്പ് അഗിനിക്കിരയാക്കി
ഇന്‍സ്റ്റാന്‍ബൂള്‍ ‍: തുര്‍ക്കിയിലെ ഇന്‍സ്റ്റാന്‍ബൂളില്‍ ബൈബിള്‍ ഷോപ്പും, ബൈബിള്‍ കറസ്പോണ്ടന്‍സ് കോഴ്സും പ്രവര്‍ത്തിക്കുന്ന ഓഫീസ് അഗിനിക്കിരയാക്കി.

 

ഡിസംബര്‍ 7ന് വൈകിട്ട് 7 മണിക്ക് ഇന്‍സ്റ്റാന്‍ബൂളിലെ കടിക്കോയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബൈബിള്‍ ബുക്ക് ഷോപ്പും ബൈബിള്‍ പഠനകോഴ്സ് കേന്ദ്രവുമാണ് അഗ്നിക്കിരയാക്കിയത്. കടിക്കോയി ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ സ്ഥാപനങ്ങളാണിവ.

 

അജ്ഞാതനായ ഒരാള്‍ എത്തി തീയിടുകയായിരുന്നുവെന്ന് ബൈബിള്‍ കറസ്പോണ്ടന്‍സ് കോഴ്സ് ഇന്‍ ടര്‍ക്കി ഡയറക്ടര്‍ പോള്‍ വെവര്‍ പറഞ്ഞു. ബൈബിള്‍ ക്ലാസ് പഠിക്കുന്നവര്‍ ബഹുനിലകെട്ടിടത്തിന്റെ മുകളില്‍ കയറി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല.

 

പുതിയ നിയമ ബൈബിള്‍ ‍, 10000 ക്രൈസ്തവ പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടെ 12,500 ഡോളര്‍ നാശനഷ്ടം കണക്കാക്കുന്നു. മുകളിലത്തെ മുറിയില്‍ സഭാ ആരാധനയും നടന്നു വരികയായിരുന്നു.

Categories: Breaking News, Global

About Author