കര്‍ണ്ണാടകയില്‍ ആട് പ്രസവിച്ചു, കുട്ടികള്‍ക്ക് മനുഷ്യ സാദൃശ്യം

കര്‍ണ്ണാടകയില്‍ ആട് പ്രസവിച്ചു, കുട്ടികള്‍ക്ക് മനുഷ്യ സാദൃശ്യം

കര്‍ണ്ണാടകയില്‍ ആട് പ്രസവിച്ചു, കുട്ടികള്‍ക്ക് മനുഷ്യ സാദൃശ്യം
മൈസൂര്‍ ‍: കര്‍ണ്ണാടകയില്‍ ക്ഷീരകര്‍ഷകന്റെ വീട്ടിലെ ആടു പ്രസവിച്ചു, രണ്ടു ആട്ടിന്‍ കുട്ടികള്‍ ‍. കുട്ടികള്‍ക്ക് മനുഷ്യ സാദൃശ്യം.

പ്രസവത്തോടെ കുട്ടികള്‍ ചാകുകയും ചെയ്തു. സോലാപൂരിലെ ഭാസ്ക്കര്‍ വളര്‍ത്തുന്ന ആടാണ് ഡിസംബര്‍ 22ന് വൈകിട്ട് 6.30ന് പ്രസവിച്ചത്. ആദ്യം പ്രസവിച്ചത് ആണ്‍ ആട്ടിന്‍കുട്ടിയെയാണ്. പിന്നീട് ഒരു പെണ്‍ ആട്ടിന്‍ കുട്ടിയെയും. പ്രസവിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. 70 ശതമാനത്തോളം മനുഷ്യന്റെ ശരീരപ്രകൃതിക്ക് സമാനമാണ് കുട്ടികള്‍ ‍. കണ്ണുകള്‍ ‍, മൂക്ക് വായ എന്നിവയും ഏറെക്കുറെ മനുഷ്യന്റേതിന് സമാനമാണ്.

കാലുകളും മനുഷ്യന്റേതിനു സമാം. ചെവികളും പാദങ്ങളും മാത്രമാണ് ആടിന്റേതായിട്ടുള്ളത്. 4 വര്‍ഷമായി താന്‍ വളര്‍ത്തുന്ന ആട് 10 കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്ന് ഭാസ്ക്കര്‍ പറഞ്ഞു. അപൂര്‍വ്വ പ്രസവത്തെക്കുറിച്ച് അറിഞ്ഞ നിരവധി ആളുകള്‍ ഭസ്ക്കറിന്റെ വീട്ടിലെത്തി എന്നാല്‍ ഈ പ്രസവം അപശകുനമാണെന്ന് പറഞ്ഞ ചിലര്‍ ‍, എത്രയും പെട്ടന്ന് ചത്ത ആട്ടിന്‍കുട്ടികളെ മറവു ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു.

 

അതേസമയം ജനിതക പ്രശ്നങ്ങളാവാം ഇതിനു കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ദേവദാസ് പറഞ്ഞു. ഈ ആട്ടിന്‍ കുട്ടികളെ മറവ് ചെയ്യാതെ ശാസ്ത്രീയമായി സംരക്ഷിക്കാനാണ് അധികൃതരുടെ പദ്ധതി.

Categories: Breaking News, India

About Author