ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന
മുംബൈ: ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഗുഡ്ക കര്‍ശനമായി നിരോധിച്ചത് ഗുണകരമായെന്ന് ലോകാരോഗ്യസംഘടന. തെരുവുകളിലും, മാടക്കടകളിലും സുലഭമായിരുന്ന ഗുഡ്ക എന്ന ലഹരി ഉത്പന്നം നിരോധനം മൂലം ഇതിന്റെ ഉപയോഗം വ്യാപകമായി കുറഞ്ഞതായി സംഘടന ചൂണ്ടിക്കാട്ടി.

 

 

ആസാം, ബീഹാര്‍ ‍, ഗുജറാത്ത്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ 7 സംസ്ഥാനങ്ങളില്‍ ലോകാരോഗ്യ സംഘടന സര്‍വ്വേ നടത്തിയിരുന്നു. ഗുഡ്കയുടെ വില്‍പ്പന നിരോധിച്ചതു ഗുണകരമായെന്നു സര്‍വ്വേയില്‍ പങ്കെടുത്ത 92 ശതമാനം പേര്‍ പ്രതികരിച്ചു.

 

 

ഗുഡ്ക മാത്രമല്ല മറ്റു തരത്തിലുള്ള പുകയില ഉത്പന്നങ്ങളും നിരോധിക്കണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Categories: Breaking News, Health, India

About Author