യൂറോപ്യന്‍ യൂണിയന്‍ പലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു

യൂറോപ്യന്‍ യൂണിയന്‍ പലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു

യൂറോപ്യന്‍ യൂണിയന്‍ പലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു
ലണ്ടന്‍ ‍: ഇസ്രായേലിന്റെയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ യൂറോപ്യന്‍ യൂണിയന്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.

 

ഇതു സംബന്ധിച്ച് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം 88-നെതിരെ 498 വോട്ടുകള്‍ക്കാണ് പാസ്സായത്. ഇസ്രായേല്‍ തുടരുന്ന അധിനിവേശം അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം അവതരിപ്പിച്ചത്.

 

കൂടാതെ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കി യൂറോപ്പിലെ രണ്ടാമത്തെ പരമോന്നത കോടതി പലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസിനെ തീവ്രവാദി പട്ടികയില്‍ നിന്നു നീക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക യോഗത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും, കാനഡയും, ഓസ്ട്രേലിയയും പങ്കെടുത്തില്ല.

Categories: Breaking News, Global

About Author