ഹരിയാനയില്‍ വിവാഹ സല്‍ക്കാരം 2000 പശുക്കള്‍ക്ക്, സ്ത്രീധനം 101 കുപ്പത്തൊട്ടികള്‍

ഹരിയാനയില്‍ വിവാഹ സല്‍ക്കാരം 2000 പശുക്കള്‍ക്ക്, സ്ത്രീധനം 101 കുപ്പത്തൊട്ടികള്‍

ഹരിയാനയില്‍ വിവാഹ സല്‍ക്കാരം 2000 പശുക്കള്‍ക്ക്, സ്ത്രീധനം 101 കുപ്പത്തൊട്ടികള്‍
ഭിവാനി: വിവാഹ ധൂര്‍ത്തും, സ്ത്രീധന പീഢനങ്ങളും അരങ്ങുതകര്‍ക്കുന്ന നമ്മുടെ രാജ്യത്ത് വ്യത്യസ്തമായ ഒരു കല്യാണം കഴിഞ്ഞ ആഴ്ചയില്‍ നടക്കുകയുണ്ടായി.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പോളിടെക്നിക് ഉദ്യോഗസ്ഥരായ സണ്ണി പാനുവും കവിതയും തമ്മിലുള്ള വിവാഹമാണ് ചരിത്രം തിരുത്തിയെഴുതിയത്. തങ്ങളുടെ വിവാഹത്തിനുശേഷം നടന്ന സല്‍ക്കാരം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമല്ലായിരുന്നു. അടുത്തുള്ള ഒരു ഡയറി ഫാമിലെ 2000 പശുക്കള്‍ക്കായിരുന്നു.

വരന്റെയും, വധുവിന്റെയും വീട്ടുകാരുടെ സമ്മതത്തോടുകൂടിത്തന്നെ പശുക്കള്‍ക്കുള്ള ആഹാരമായ ബജ്രയും, പയറും വാങ്ങി അവറ്റകളെ സല്‍ക്കരിച്ചു. പശുക്കളെ ഊട്ടിയശേഷം രണ്ടു മണിയോടെ വാല്‍മീകി ഏരിയായിലെ നഗരശുചീകരണംകൂടി നടത്തി. വധുവിന്റെ പിതാവും ബന്ധുക്കളും ചേര്‍ന്ന് 14 ലക്ഷം രൂപയുടെ രണ്ടു വാക്വം ക്ലീനറുകളും 101 കുപ്പത്തൊട്ടികളുമാണ് മകളുടെ വിവാഹത്തിന് സമ്മാനമായി നല്‍കിയത്. ഇതിനു പുറമെയാണ് പശുക്കളുടെ ആഹാരവും വാങ്ങിയത്.

വിവാഹ ദിവസംകൊണ്ടു തങ്ങളുടെ ശുചീകരണം തീരില്ല. ഒരു മാസക്കാലം നഗരം വൃത്തിയാക്കാനാണ് മളവാളന്റെയും, മണവാട്ടിയുടെയും പദ്ധതി. അതിനുശേഷം വാക്വം ക്ലീനര്‍ മുനിസിപ്പല്‍ കമ്മറ്റിക്കു കൈമാറാനാണ് തീരുമാനം. പശുക്കള്‍ക്കു വയറുനിറയെ തീറ്റി നല്‍കിയശേഷം നായകള്‍ക്കും, കുരങ്ങന്മാര്‍ക്കും, പക്ഷികള്‍ക്കും, മീനുകള്‍ക്കും ഈ ദമ്പതികള്‍ ഭക്ഷണം നല്‍കുകയുണ്ടായി.

ഇരുവരുടെയും വിവാഹത്തിനു മനുഷ്യരായി വളരെ കുറച്ചുപേര്‍ മാത്രമേ സന്നിഹിതരായിരുന്നുള്ളു. ക്ഷണക്കത്തുപോലും അച്ചടിക്കാതെ നടത്തിയ വിവാഹത്തിനു പങ്കെടുക്കാനെത്തിയവര്‍ക്ക് പ്രത്യേകിച്ച് ഒരു സദ്യയും ഒരുക്കിയിരുന്നില്ലത്രെ. എന്നാല്‍ സംഭവം കണ്ടവരും അറിഞ്ഞവരും ഇതൊരു മാതൃകാ വിവാഹമെന്ന് വിശേഷിപ്പിച്ചു

Categories: Breaking News, Features, India

About Author