സുഡാനില്‍ സര്‍ക്കാര്‍ ആരാധനാലയം തകര്‍ത്തു, 37 വിശ്വാസികളെ അറസ്റ്റു ചെയ്തു

സുഡാനില്‍ സര്‍ക്കാര്‍ ആരാധനാലയം തകര്‍ത്തു, 37 വിശ്വാസികളെ അറസ്റ്റു ചെയ്തു

സുഡാനില്‍ സര്‍ക്കാര്‍ ആരാധനാലയം തകര്‍ത്തു, 37 വിശ്വാസികളെ അറസ്റ്റു ചെയ്തു
ഖാര്‍ത്തൂം: സുഡാനില്‍ തലസ്ഥാന നഗരിയായ ഖാര്‍ത്തൂമില്‍ ക്രൈസ്തവ ആരാധനാലയം അധികാരികള്‍ ഇടിച്ചു നിരത്തി. ഇവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 37 വിശ്വാസികളെ അറസ്റ്റു ചെയ്യുകയുമുണ്ടായി.

ഡിസംബര്‍ 2ന് ഖാര്‍ത്തൂമിലെ ബഹറി ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആരാധനാഹാളാണ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇടിച്ചു നിരത്തിയത്.. 15 വനിതകളും 22 പുരുഷന്മാരുമടങ്ങുന്ന വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയത്. സമാധാന അന്തരീക്ഷത്തിനു വിഘ്നം ഉണ്ടാക്കി എന്നാരോപിച്ചാണ് നടപടി.

അറസ്റ്റിലായവരെ ഖാര്‍ത്തൂമിലെ ക്രിമില്‍ കോടതിയില്‍ ഹാജരാക്കി. ഇതില്‍ രണ്ടു പേരെ കോടതി വെറുതേ വിടുകയും പിഴ ഈടാക്കുകയുമുണ്ടായി.

Categories: Breaking News, Global

About Author

Related Articles